മലപ്പുറം: മലപ്പുറം എടവണ്ണ ബസ് സ്റ്റാന്‍ഡിലെ സദാചാര പ്രശ്നവുമായി ബന്ധപ്പെട്ട് സി പി എം ലോക്കല്‍ സെക്രട്ടറി ഉള്‍പ്പെടെ അഞ്ച് പേര് അറസ്റ്റില്‍. ഇവരെ പിന്നീട് സ്റ്റേഷന് ജാമ്യത്തില്‍ വിട്ടു
ബസ് സ്റ്റാന്‍ഡില്‍ നില്‍ക്കവെ തന്നോടും സഹോദരനോടും ഒരു സംഘമാളുകള്‍ മോശമായി പെരുമാറിയെന്ന പെണ്‍കുട്ടിയുടെ പരാതിയെ തുടര്‍ന്നാണ് നടപടി. കഴിഞ്ഞ വ്യാഴാഴ്ച്ചയായിരുന്നു സംഭവം. പിന്നാലെ എടവണ്ണ ബസ്സ്റ്റാന്‍ഡില്‍ സദാചാര ബോര്‍ഡ് ഉയര്‍ന്നു.
സഹോദരീ സഹോദരന്മാരായ വിദ്യാര്‍ത്ഥികള്‍ എടവണ്ണ ബസ് സ്റ്റാന്‍ഡില്‍ സംസാരിച്ചിരിക്കുന്നത് ഒരാള്‍ മൊബൈലില്‍ പകര്‍ത്തിയത് ചോദ്യം ചെയ്ത പെണ്‍കുട്ടിയെ ഒരു സംഘം എത്തി അസഭ്യം പറയുകയും സഹോദരനെയും സുഹൃത്തിനെയും കയ്യേറ്റം ചെയ്യുകയുമായിരുന്നു. പെണ്‍കുട്ടിയാണ് പൊലീസിനെ സമീപിച്ചത്.സിപിഎം എടവണ്ണ ലോക്കല്‍ സെക്രട്ടറി ജാഫര്‍ മൂലങ്ങോടന്‍, പഞ്ചായത്തംഗം ജസീല്‍ മാലങ്ങാടന് എന്നിവെയുള്പ്പെടെയാണ് അറസ്റ്റ് ചെയ്തത്.
വൈകിട്ട് അഞ്ചു മണിക്ക് ശേഷം വിദ്യാര്‍ത്ഥികളെ ബസ് സ്റ്റാന്‍ഡില്‍ കണ്ടാല്‍ നാട്ടുകാര്‍ കൈകാര്യം ചെയ്ത് രക്ഷിതാക്കളെ ഏല്‍പ്പിക്കുമെന്ന ബോര്‍ഡാണ് സംഭവത്തിന് പിന്നാലെ എടവണ്ണ സ്റ്റാന്‍ഡില്‍ ഉയര്‍ന്നത്. വിദ്യാര്‍ത്ഥി പക്ഷം എന്ന പേരില്‍ ഇതിന് മറുപടി ബോര്‍ഡും ഉയരുകയുണ്ടായി.ബോര്‍ഡുകള്‍ പൊലീസ് എടുത്ത് മാറ്റി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: