Thursday, April 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മുതലപ്പൊഴി: മരിച്ച മത്സ്യത്തൊഴിലാളികളുടെ കുടുംബങ്ങൾക്ക് സമാശ്വാസ പാക്കേജ്, ഡ്രഡ്ജിങ് പുനരാരംഭിക്കാന്‍ അദാനി ഗ്രൂപ്പുമായി നാളെ ചര്‍ച്ച

പൊഴിയുടെ ഇരുവശങ്ങളിലുമുള്ള വെളിച്ചക്കുറവ് പരിഹരിക്കാന്‍ ആധുനികമായ ലൈറ്റുകള്‍ സ്ഥാപിക്കും. ഇതിനെല്ലാം വേണ്ട എസ്റ്റിമേറ്റ് എടുക്കാന്‍ ബന്ധപ്പെട്ട ഹാര്‍ബര്‍ എന്‍ജിനീയര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. തുടര്‍ച്ചയായി അപകടമുണ്ടാകുന്നത് നിര്‍മാണപ്രവര്‍ത്തിന്റെ അപാകതയാണോ എന്ന കാര്യം ഇപ്പോള്‍ പറയാനാകില്ലെന്നും മന്ത്രി പറഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 17, 2023, 02:52 pm IST
in Kerala

തിരുവനന്തപുരം: മുതലപ്പൊഴിയിൽ കഴിഞ്ഞ തിങ്കളാഴ്ച വള്ളം മറിഞ്ഞ് ഉണ്ടായ അപകടത്തിൽ മരിച്ച മത്സ്യത്തൊഴിലാളികളുടെ കുടുംബങ്ങൾക്ക് സമാശ്വാസ പാക്കേജ് പ്രഖ്യാപിച്ച് സർക്കാർ. വീട്, ജോലി, കടാശ്വാസം എന്നിവ ഉറപ്പാക്കിയുള്ള പാക്കേജാണ് പ്രഖ്യാപിച്ചത്. കുഞ്ഞുമോൻ, സുരേഷ്‌, റോബിൻ, ബിജു എന്നിവരുടെ കുടുംബങ്ങൾക്കാണ് സഹായ പാക്കേജ്.

ഇൻഷൂറൻസായി ലഭിക്കുന്ന തുക കൂടാതെ ഉള്ള ഉറപ്പുകളാണ് പാക്കേജിന്റെ ഭാഗമായി സർക്കാർ പ്രഖ്യാപിച്ചിരിക്കുന്നത്. ഒപ്പം ഡ്രഡ്ജിങ് പുനരാരംഭിക്കാൻ ആവശ്യപ്പെട്ട് അദാനി ഗ്രൂപ്പുമായി നാളെ തന്നെ ചർച്ച നടത്താൻ മുഖ്യമന്ത്രിയുടെ നിർദേശ പ്രകാരം ചേർന്ന മന്ത്രി സഭാ ഉപസമിതി തീരുമാനിച്ചു. മന്ത്രിമാര്‍ അദാനി ഗ്രൂപ്പുമായും ബന്ധപ്പെട്ട വകുപ്പിലെ ഉദ്യോഗസ്ഥരുമായും ചര്‍ച്ച നടത്തുമെന്ന് ഫിഷറീസ് മന്ത്രി സജി ചെറിയാന്‍ അറിയിച്ചു. 

സെപ്റ്റംബറിനകം അദാനി ഗ്രൂപ്പ് ഡ്രഡ്ജിങ് പൂര്‍ത്തിയാക്കണം. ഇല്ലെങ്കില്‍ നടപടികളിലേക്ക് നീങ്ങുമെന്ന് മന്ത്രി സജി ചെറിയാന്‍ പറഞ്ഞു. കരാറില്‍ പറഞ്ഞിട്ടുള്ള കാര്യങ്ങള്‍ നടപ്പിലാക്കിയേ തീരു. ഇക്കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയ്‌ക്കും തയാറാകില്ലെന്ന കാര്യം അദാനി ഗ്രൂപ്പിനെ അറിയിക്കും. മുതലപ്പൊഴി മത്സ്യബന്ധന തുറമുഖത്തിന്റെ അപ്രോച്ച് ചാനലില്‍ അടിഞ്ഞുകൂടുന്ന മണ്ണ് നീക്കം ചെയ്യാന്‍ ഒരു സ്ഥിരം സംവിധാനം ഉണ്ടാക്കും. ചാനലിലേക്ക് മണല്‍ ഒഴുകിവരാതെ അതിന് മുമ്പ് തന്നേ പൈപ്പിലൂടെ പമ്പ് ചെയ്ത് മറുഭാഗത്തെത്തിക്കാന്‍ വേണ്ട കാര്യങ്ങള്‍ ചെയ്യും.  

പൊഴിയുടെ ഇരുവശങ്ങളിലുമുള്ള വെളിച്ചക്കുറവ് പരിഹരിക്കാന്‍ ആധുനികമായ ലൈറ്റുകള്‍ സ്ഥാപിക്കും. ഇതിനെല്ലാം വേണ്ട എസ്റ്റിമേറ്റ് എടുക്കാന്‍ ബന്ധപ്പെട്ട ഹാര്‍ബര്‍ എന്‍ജിനീയര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. തുടര്‍ച്ചയായി അപകടമുണ്ടാകുന്നത് നിര്‍മാണപ്രവര്‍ത്തിന്റെ അപാകതയാണോ എന്ന കാര്യം ഇപ്പോള്‍ പറയാനാകില്ലെന്നും മന്ത്രി പറഞ്ഞു.

മുതലപ്പൊഴിയില്‍ അപകടങ്ങളുണ്ടാകുന്നതിന് കാരണം നിര്‍മ്മാണത്തിലെ അപാകതയാണെന്നാണ് മത്സ്യത്തൊഴിലാളികള്‍ ഉള്‍പ്പെടെ ആരോപിക്കുന്നത്. ഇതിനാലാണ് പഠനം നടത്താന്‍ നിര്‍ദേശം നല്‍കിയത്. നേരത്തെ മത്സ്യത്തൊഴിലാളി സംഘടനകളുടെയും ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെയും യോഗം ചേര്‍ന്നിരുന്നു. ആ യോഗത്തില്‍ ഉയര്‍ന്ന പ്രധാന ആരോപണവും ഇത് തന്നെയായിരുന്നു. നിര്‍മ്മാണത്തില്‍ അപാകതയുണ്ടെന്ന പഠന റിപ്പോര്‍ട്ട് വന്നാലുടനെ പരിഹാരത്തിന് നടപടി സ്വീകരിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

അടിയന്തരമായി സ്വീകരിക്കേണ്ട നടപടികള്‍ സംബന്ധിച്ച തീരുമാനം മുഖ്യമന്ത്രി സ്വീകരിക്കും. നിലവിലെ സാഹചര്യം മന്ത്രി സജി ചെറിയാന്‍ മുഖ്യമന്ത്രിയെ അറിയിക്കും.

Tags: അദാനിMuthalapozhiDrudging
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

മുതലപ്പൊഴിയില്‍ വള്ളം മറിഞ്ഞുണ്ടായ അപകടത്തില്‍
മരിച്ച മത്സ്യത്തൊഴിലാളി ബിജു ആന്റണിയുടെ മകള്‍
ബിനില വാര്‍ത്താസമ്മേളനത്തില്‍ വിതുമ്പിക്കരയുന്നു.
Kerala

‘അച്ഛന്റെ മരണത്തോടെ ഞങ്ങള്‍ അനാഥരായി.. ജോലിയില്ല… സര്‍ക്കാര്‍ വഞ്ചിച്ചു

Kerala

മുതലപ്പൊഴിയില്‍ വീണ്ടും വള്ളം മറിഞ്ഞ് അപകടം; മത്സ്യതൊഴിലാളികള്‍ അത്ഭുതകരമായി രക്ഷപ്പെട്ടു

Thiruvananthapuram

മുതലപ്പൊഴിയിൽ വള്ളം മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു; ശക്തമായ തിരയില്‍പ്പെട്ട് വള്ളം തലകീഴായി മറിഞ്ഞു, മൂന്ന് പേർ നീന്തി രക്ഷപ്പെട്ടു

Kerala

125 അപകടങ്ങള്‍, 73 മരണം: മുതലപ്പൊഴി അപകടപ്പൊഴിയായി തുടരുന്നു

Thiruvananthapuram

അഴിമുഖത്തെ പാറയും മണലും നീക്കംചെയ്യല്‍ വൈകും; സംസ്ഥാനത്തിന്റെ മുതലപ്പൊഴി വാഗ്ദാനം ജലരേഖ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ദിവ്യ ദേശ് മുഖ് (ഇടത്ത്) ആര്‍.വൈശാലി (വലത്ത്)

ഇന്ത്യയുടെ കിരീട പ്രതീക്ഷയായ ദിവ്യ ദേശ്മുഖിനും കാന്‍ഡിഡേറ്റ്സില്‍ തോല്‍വി; സൈപ്രസില്‍ കളിക്കാന്‍ വിസമ്മതിച്ച് വേദനയായി

കാന്‍ഡിഡേറ്റ് ചെസ്സില്‍ പ്രജ്ഞാനന്ദയുടെ കുതിപ്പിന് തടയിട്ട് ജവോഖിര്‍ സിന്‍ഡൊറോവ്; യുഎസ് താരം ഫാബിയാനോയെയും വീഴ്‌ത്തി സിന്‍ഡൊറോവ്

ലോകം വാങ്ങുന്നത് ഇന്ത്യയുടെ ആയുധങ്ങൾ : പ്രതിരോധ കയറ്റുമതി 40,000 കോടിയിലേയ്‌ക്ക് ; 12 വർഷത്തിനുള്ളിൽ 35,000 കോടിയുടെ വർധനവ്

കോൺഗ്രസ് പറഞ്ഞ് പേടിപ്പിക്കുന്നു; എൽപിജി ക്ഷാമമില്ല: കോൺ. നേതാവ് കമൽ നാഥ്

പിണങ്ങി ഇറങ്ങിപ്പോയി ഭാര്യ ; ഇനി സിനിമയിൽ അഭിനയിക്കില്ലെന്ന് വാക്ക് നൽകി വിജയ് സേതുപതി

ഇന്ന് വരെയും സിമ്പു വിവാഹം ചെയ്തിട്ടില്ല , തൃഷയ്‌ക്കായാണ് കാത്തിരിപ്പ്

തെരഞ്ഞെടുപ്പ് സമയത്തെ അക്രമം അനുവദിക്കില്ല ; 15 ദിവസം തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ചുമതല നേരിട്ട് ഏറ്റെടുത്ത് ബംഗാളിൽ ഉണ്ടാകുമെന്ന് അമിത് ഷാ

ഏപ്രില്‍ 16ന് ഉച്ചക്ക് ശേഷം കൊല്ലം കോര്‍പറേഷന്‍ പരിധിയില്‍ പ്രാദേശിക അവധി

നഗരത്തില്‍ ബിജെപി എംഎല്‍എമാര്‍ ഉണ്ടായാല്‍ കോര്‍പറേഷന് കൂടുതല്‍ കാര്യങ്ങള്‍ ചെയ്യാന്‍ പറ്റും: വി വി രാജേഷ്

ഭാരതം വന്‍ സാമ്പത്തിക ശക്തിയാകുന്നതിന് കാരണം മോദിയുടെ വികസന പദ്ധതികള്‍, എഫ്സിആര്‍എ ബില്ലില്‍ നുണ പ്രചാരണം നടത്തുന്നു; അനില്‍ ആന്റണി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.