ലണ്ടന്‍: നൊവാക് ജോക്കോവിച്ചിനെതിരെയുളള തന്റെ വിംബിള്‍ഡണ്‍ വിജയം പുരുഷ ടെന്നീസിലെ മേധാവിത്വം മാറുന്നതിന്റെ സൂചനയാണെന്നാണ് കാര്‍ലോസ് അല്‍കാരാസ് വിശ്വസിക്കുന്നത്. ഞായറാഴ്ച നടന്ന മത്സരത്തില്‍ 1-6, 7-6 (8/6), 6-1, 3-6, 6-4 എന്ന സ്കോറിനാണ് അല്‍കാരാസ് വിശ്വസിക്കുന്നത്.
സെന്റര്‍ കോര്‍ട്ടില്‍ നാല് മണിക്കൂറും 42 മിനിറ്റും നീണ്ടുനിന്ന മത്സരത്തിലാണ് അല്‍കാരാസിന്റെ വിജയം.’ഇതൊരു സ്വപ്നമാണ്. എനിക്ക് 20 വയസായി. ഇത് പോലെ ചരിത്രം സൃഷ്ടിക്കുന്നത് ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ നിമിഷമാണ്-അല്‍കാരാസ് പറഞ്ഞു.
2008-ല്‍ ഓസ്ട്രേലിയന്‍ ഓപ്പണില്‍ ജോക്കോവിച്ച് വിജയിച്ചപ്പോള്‍, അല്‍കാരാസിന് അഞ്ച് വയസ് തികഞ്ഞിരുന്നില്ല.കഴിഞ്ഞ വര്‍ഷം യുഎസ് ഓപ്പണില്‍ തന്റെ കന്നി ഗ്രാന്‍ഡ്സ്ലാം കിരീടം നേടിയ അല്‍കാരാസ് ലോക റാങ്കിംഗില്‍ ഒന്നാമതെത്തി. ഇപ്പോള്‍ വിംബിള്‍ഡണ്‍ കിരീടം കൂടി നേടിയപ്പോള്‍ അത് ലോക ടെന്നീസില്‍ പുതു തലമുറയുടെ ഉദയമാണ് സൂചിപ്പിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: