കൊച്ചി: പോലീസ് കസ്റ്റഡിയിലെടുത്ത കെഎസ്‌യു പ്രവർത്തകരെ ബലം പ്രയോഗിച്ച് ലോക്കപ്പിൽ നിന്നും മോചിപ്പിച്ച സംഭവത്തിൽ എംഎൽഎമാർക്കെതിരെ പോലീസ് കേസെടുത്തു. ചാലക്കുടി എംഎൽഎ സനീഷ് കുമാർ, അങ്കമാലി എംഎൽഎ റോജി എം. ജോൺ എന്നിവർക്കെതിരെയാണ് കേസ്. സംഘം ചേർന്ന് ഭീകരാന്തരീക്ഷം സൃഷ്ടിക്കൽ, ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തൽ ഉൾപ്പടെയുള്ള വകുപ്പുകൾ ചുമത്തിയാണ് എഫ് ഐ ആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്.
കാലടി ശ്രീ ശങ്കര കോളെജിലെ സംഘർഷവുമായി ബന്ധപ്പെട്ടാണ് കെഎസ്‌യു പ്രവർത്തകരെ പോലീസ് അറസ്റ്റു ചെയ്തത്. രാജീവ്, ഡി ജോൺ എന്നിവരെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. ഇവരെ എംഎൽഎമാരുടെ സംഘമെത്തി ബലം പ്രയോഗിച്ച് ലോക്കപ്പിൽ നിന്നും പുറത്തിറക്കുകയായിരുന്നു. ഒപ്പം പോലീസുകാരെ ശകാരിക്കുകയും ചെയ്തിരുന്നു. ഇതിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്തു വന്നിരുന്നു.
കൃത്യ നിർവഹണത്തിൽ തടസ്സം സൃഷ്ടിക്കുക (ipc 353) ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തുക (ipc 506) അസഭ്യം പറയുക (ipc 294) എന്നീ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: