തിരുവനന്തപുരം: കേന്ദ്രമന്ത്രി വി.മുരളീധരന്റെ നേതൃത്വത്തിലുള്ള കേന്ദ്രസംഘം മുതലപ്പൊഴിയിലെത്തി. ഹാര്‍ബര്‍ നിര്‍മാണത്തിലെ അശാസ്ത്രീയതകള്‍ അടക്കം സംഘം പരിശോധിച്ചു. മുതലപ്പൊഴിയില്‍ മത്സ്യതൊഴിലാളികള്‍ തുടര്‍ച്ചയായി അപകടത്തില്‍പ്പെടുന്നത് ഹാര്‍ബര്‍ നിര്‍മാണത്തിലെ അശാസ്ത്രീയതകൊണ്ടാണെന്ന് നാട്ടുകാര്‍ ആരോപിച്ചിരുന്നു.
മത്സ്യബന്ധനബോട്ട് മറിഞ്ഞ് കഴിഞ്ഞ ദിവസം നാലു പേര്‍ മരിച്ചതിന് പിന്നാലെ നാട്ടുകാര്‍ പ്രതിഷേധം ശക്തമാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് കേന്ദ്രസംഘം സ്ഥലം സന്ദര്‍ശിച്ചത്. കേന്ദ്ര ഫിഷറീസ് മന്ത്രിയുമായി വി. മുരളീധരൻ നടത്തിയ ചർച്ചകൾക്ക് ശേഷമാണ് കേന്ദ്രസംഘം എത്തിയത്. അപകടങ്ങൾ തുടർക്കഥയാകുന്ന മുതലപ്പൊഴിയിലെ സ്ഥിതിഗതികൾ വി. മുരളീധരൻ കേന്ദ്ര ഫിഷറീസ് മന്ത്രി പർഷോത്തം രൂപാലയെ അറിയിച്ചിരുന്നു.
ഫിഷറീസ് ഡെവലപ്പ്‌മെന്റ് കമ്മീഷണര്‍, ഫിഷറീസ് അസിസ്റ്റന്റ് കമ്മീഷണര്‍, സിഐസിഎഫിന്റെ ഡയറക്ടര്‍ എന്നിവരടങ്ങുന്ന സംഘമാണ് പരിശോധന നടത്തുന്നത്. മുതലപ്പൊഴി ഹാര്‍ബറും സംഘം സന്ദര്‍ശിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: