Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പരസ്യത്തിന് കമ്മീഷന്‍: കെഎസ്ആര്‍ടിസിയില്‍ വന്‍ അഴിമതി

നാശത്തിന്റെ പടുകുഴിയിലേക്ക് കെഎസ്ആര്‍ടിസിയെ തള്ളിയിടുന്ന തരത്തിലാണ് ഒരു വിഭാഗം ഉദ്യോഗസ്ഥര്‍ പ്രവര്‍ത്തിക്കുന്നത്. കെഎസ്ആര്‍ടിസി എങ്ങനെ പോയാലും കുഴപ്പമില്ല തങ്ങളുടെ പോക്കറ്റുകള്‍ കനത്തിരിക്കണമെന്നാണ് ഇവരുടെ ഉള്ളിലിരുപ്പ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 17, 2023, 12:56 am IST
in Kerala

തിരുവനന്തപുരം: പരസ്യവുമായി ബന്ധപ്പെട്ട് കെഎസ്ആര്‍ടിസിയില്‍ നടക്കുന്നത് വന്‍ അഴിമതി. കഴിഞ്ഞ ദിവസം പിടിയിലായ ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ ഉദയകുമാര്‍ ഓരോ പരസ്യത്തിനും  എണ്ണം പറഞ്ഞാണ് കമ്മീഷന്‍ വാങ്ങിയിരുന്നത്. കമ്മീഷന്‍ കൃത്യമായി നല്‍കാത്തവരുടെ ബില്ലുകള്‍ മാറിക്കൊടുക്കില്ല. മാത്രമല്ല ജില്ലയിലെ ഭരണകക്ഷിയിലെ രാഷ്‌ട്രീയ നേതാവിന്റെ പേരുപറഞ്ഞ് ഭീഷണിയുമുണ്ടാകും.  

നാശത്തിന്റെ പടുകുഴിയിലേക്ക് കെഎസ്ആര്‍ടിസിയെ തള്ളിയിടുന്ന തരത്തിലാണ് ഒരു വിഭാഗം ഉദ്യോഗസ്ഥര്‍ പ്രവര്‍ത്തിക്കുന്നത്. കെഎസ്ആര്‍ടിസി എങ്ങനെ പോയാലും കുഴപ്പമില്ല തങ്ങളുടെ പോക്കറ്റുകള്‍ കനത്തിരിക്കണമെന്നാണ് ഇവരുടെ ഉള്ളിലിരുപ്പ്. അതിനുവേണ്ടി എന്ത് തരികിടയും കാണിക്കാന്‍ ഇവര്‍ക്ക് ഒരു കുഴപ്പവുമില്ല. അതില്‍ അഗ്രഗണ്യനാണ് കഴിഞ്ഞ ദിവസം വിജിലന്‍സ് പിടിയിലായ ഡിജിഎമ്മിന്റെ ചുമതലയിലുള്ള ഉദയകുമാര്‍. രാഷ്‌ട്രീയ പിടിപാടുകൊണ്ടുമാത്രമാണ് ഇയാള്‍ ഇന്ന് ഈ സ്ഥാനത്ത് എത്തിപ്പെട്ടതെന്നാണ് കെഎസ്ആര്‍ടിസി ജീവനക്കാരുടെ ഇടയിലുള്ള സംസാരം. നെയ്യാറ്റിന്‍കര ഡിപ്പോയില്‍ നിന്ന്  കണ്ടക്ടറായി ഔദ്യോഗിക ജീവിതം ആരംഭിച്ച ഇയാള്‍ സ്വാധീനങ്ങള്‍ ഉപയോഗിച്ചാണ് ഉയര്‍ന്ന പോസ്റ്റിലെത്തിയത്. ഇതിനിടെ വരവില്‍ കവിഞ്ഞ സ്വത്തുസമ്പാദിച്ചതായും  സഹകരണ ബാങ്കുകളില്‍ വന്‍ നിക്ഷേപമുള്ളതായും ആക്ഷേപമുണ്ട്.  

പരസ്യത്തിന്റെയും എസ്റ്റേറ്റ് മാനേജരുടെയും പ്രത്യേക ചുമതലയുള്ള ഉദയകുമാര്‍ കമ്മീഷന്‍ വാങ്ങുന്നതില്‍ ഒരു ദയയും കാണിക്കാറില്ല. പറഞ്ഞുറപ്പിച്ച തുക കൃത്യമായും നല്‍കാത്തവരെ ഭീഷണിപ്പെടുത്താനും ഇയാള്‍ മടിക്കില്ല. ജില്ലയിലെ ഭരണകക്ഷിയിലെ ഒരു നേതാവിന്റെ പേരുപറഞ്ഞാണ് ഇയാളുടെ ഭീഷണി. ആ രാഷ്‌ട്രീയ സ്വാധീനം കൊണ്ടാണ് ഇയാള്‍ വലിയ തുകകള്‍ ഒരു ഭയവും കൂടാതെ കൈകൊണ്ട് നേരിട്ടുവാങ്ങുന്നത്.

അഞ്ചു ലക്ഷത്തിന് മുകളില്‍ ഇ ടെന്‍ഡര്‍ ആയിരിക്കണമെന്ന നിബന്ധനകള്‍ കാറ്റില്‍ പറത്തിയാണ് ഈ ഉദ്യോഗസ്ഥന്റെ നേതൃത്വത്തില്‍ ടെന്‍ഡര്‍ വിളിക്കുന്നത്. ഇതിന് പിന്നില്‍ ഉദ്യോഗസ്ഥരുടെ വലിയൊരു ലോബി തന്നെ പ്രവര്‍ത്തിക്കുന്നുവെന്നാണ് ഉയരുന്ന ആരോപണം.  ഓരോ ഉദ്യോഗസ്ഥനും അതിന്റെ ഗുണവും കൃത്യമായി ലഭിക്കും.

ടെന്‍ഡറുകള്‍ പലതും പത്രങ്ങളില്‍ പരസ്യം നല്‍കാറില്ല. പരസ്യ മാര്‍ക്കറ്റിങ്ങിന് കെഎസ്ആര്‍ടിസിക്ക് പ്രത്യേക വിഭാഗമുണ്ടെങ്കിലും ഏജന്‍സികള്‍ മുഖേന പരസ്യം നല്‍കാനാണ് ഉദ്യോഗസ്ഥന് താത്പര്യം. തങ്ങള്‍ക്ക് ഇഷ്ടമുള്ള ഏജന്‍സികള്‍ക്കാണ് പലപ്പോഴും കരാറുകള്‍ നല്‍കുന്നത്. ഇവരെക്കൊണ്ട് അധിക കമ്മീഷന്‍ വാങ്ങിപ്പിച്ച ശേഷം അതില്‍ നിന്നും ഉദ്യോഗസ്ഥര്‍ പങ്ക് പറ്റും. കൂടാതെ ഓരോ ബില്ലിനും കമ്മീഷന്‍ തുക ഉദ്യോഗസ്ഥര്‍ നേരത്തെ നിശ്ചയിച്ച് നല്‍കിയിട്ടുണ്ട്. ആ തുക കൃത്യമായി നല്‍കിയില്ലെങ്കില്‍ ബില്‍ മാറാന്‍ കഴിയില്ല. കമ്മീഷന്‍ തുക വീതം വച്ച് നല്‍കാനുള്ളതാണെന്നും അതില്‍ ഒരു വിട്ടുവീഴ്ചയും ഉണ്ടാകില്ലെന്നുമാണ് ഉദ്യോഗസ്ഥ നിലപാട്. കമ്മീഷന്‍ നേരിട്ട് പണമായും ബാങ്ക് അക്കൗണ്ട് വഴിയുമാണ് കൈമാറുന്നത്. കമ്മീഷന്‍ നല്‍കാന്‍ മടിക്കുന്നവര്‍ക്ക് ഉന്നത രാഷ്‌ട്രീയ നേതാവിന്റെ പേര് പറഞ്ഞ് ഭീഷണിയും നേരിടേണ്ടി വരുന്നു.

അറസ്റ്റിലായ ഉദയകുമാറിന്റെ വീട്ടില്‍ വിജിലന്‍സ് സംഘം പരിശോധന നടത്തി. 60,000 രൂപയും രേഖകളും കണ്ടെടുത്തു. വീട്ടിലെ ഇന്നോവയില്‍ ഒളിപ്പിച്ച നിലയിലാണ് പണം കണ്ടെടുത്തത്. കരാറുകാരനില്‍ നിന്ന് ബില്‍ തുക മാറി നല്‍കാന്‍ ഒരു ലക്ഷം രൂപയാണ് ഉദയകുമാര്‍ കൈക്കൂലിയായി ആവശ്യപ്പെട്ടിരുന്നത്. ആദ്യം 40,000 രൂപയും പിന്നീട്  30,000 രൂപയും കൈമാറിയിരുന്നു. ബാക്കി 30,000 രൂപ കൊടുത്തില്ലെങ്കില്‍ 12 ലക്ഷത്തിന്റെ മറ്റൊരു ബി

ല്‍ മാറി നല്‍കില്ലെന്ന് ശഠിച്ചു. തുടര്‍ന്നാണ് വിജിലന്‍സില്‍ പരാതിപ്പെട്ടത്.  കൈമാറിയ തുകയായിരിക്കാം വിജിലന്‍സ് കണ്ടെത്തിയതെന്ന് കരാറുകാരന്‍ പറഞ്ഞു. തിരുവനന്തപുരം വിജിലന്‍സ് പ്രത്യേക കോടതിയില്‍ ഹാജരാക്കിയ ഉദയകുമാറിനെ ജഡ്ജി രാജകുമാര റിമാന്‍ഡ് ചെയ്തു.

Tags: കെഎസ്ആര്‍ടിസിAdvertisementവന്‍ അഴിമതി
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് റാലിയിലേക്ക് ആളെ തേടി ആപ്പില്‍ പരസ്യം വന്നെന്ന് ആക്ഷേപം, ‘511 രൂപയും ഭക്ഷണവും’, വിവാദമായതോടെ പിന്‍വലിച്ചു

Kerala

ടി വി ഓണാക്കിയാല്‍ മുഖ്യമന്ത്രിയുടെ മുഖമുളള തെരഞ്ഞെടുപ്പ് പരസ്യം, ഒഴിവാക്കാന്‍ പറ്റില്ല, കണ്ടേ പറ്റൂ -തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി

്പ്രസിഡന്റ് സ്ഥാനം രാജിവെച്ച് സഹാകരികള്‍ക്കൊപ്പം നിന്ന പൊന്‍താമര പിള്ള
Kerala

തെരഞ്ഞെടുപ്പ് വേളയില്‍ സിപിഎം വിയര്‍ക്കുന്നു; അടൂര്‍ സഹകരണ ബാങ്കില്‍ നടന്നത് വന്‍ അഴിമതി ഇങ്ങനെ

Kerala

പെരുമാറ്റച്ചട്ട ലംഘനവുമായി കെഎസ്ആര്‍ടിസി; സര്‍ക്കാരിന്റെ ക്ഷേമപദ്ധതികള്‍ രേഖപ്പെടുത്തിയ പരസ്യങ്ങൾ നീക്കം ചെയ്തില്ല

India

പരസ്യ ചിത്രങ്ങളുടെ ഇതിഹാസ സൃഷ്ടാവ് പിയൂഷ് പാണ്ഡെ അന്തരിച്ചു ; വിടവാങ്ങിയത് ഫെവിക്കോൾ, കാഡ്ബറി പരസ്യങ്ങളുടെ അണിയറ ശിൽപ്പി

പുതിയ വാര്‍ത്തകള്‍

മോദി തൃശൂരില്‍ സുരേഷ് ഗോപിയെ പരിചയപ്പെടുത്തിയ ശൈലിയില്‍ തിരുവല്ലയില്‍ അനൂപ് ആന്‍റണിയെ പരിചയപ്പെടുത്തിയത് ചില കണക്കുകൂട്ടലുകളോടെ

ബീഹാറില്‍ ഇന്ത്യാമുന്നണിയ്ക്ക് വേണ്ടി രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും പ്രചാരണത്തില്‍ (ഇടത്ത്)

ഇന്ത്യാമുന്നണിയെ കേരളത്തില്‍ കോമാളിയാക്കിയ രാഹുല്‍ ഗാന്ധി

ബിജെപിയുടെ കേരളത്തിലെ സ്വാധീനത്തെക്കുറിച്ച് മന്ത്രി ശിവന്‍കുട്ടിയുടെ ഭാര്യാസഹോദരന്‍ പറയുന്നത് കേട്ടോ…

ഹിന്ദൂസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് (Hindus for Human Rights) എന്ന ഹിന്ദുക്കളെ ഹിന്ദുമതത്തിനെതിരായി തിരിക്കുന്ന സംഘടനയുടെ മേധാവി സുനിത വിശ്വനാഥ് (വലത്ത്) ഗുജറാത്തില്‍ സ്വാമിനാരായണ്‍ ട്രസ്റ്റ് പണിത അക്ഷര്‍ധാം ക്ഷേത്രം (ഇടത്ത്)

ഹിന്ദുക്ഷേത്രങ്ങളുണ്ടാക്കുന്ന സ്വാമിനാരായണ്‍ ട്രസ്റ്റ് മനുഷ്യാവകാശം ലംഘിക്കുന്നുവെന്ന് ആരോപണം, പിന്നില്‍ ഹിന്ദുമതത്തെ തകര്‍ക്കുന്ന വിദേശസംഘടന

സര്‍ക്കാര്‍ പരിപാടികളില്‍ ബൗണ്‍സര്‍മാരെ വിലക്കി, ക്രമസമാധാന-സുരക്ഷാ ചുമതല പൊലീസിന്റെ ഉത്തരവാദിത്തം

പ്രായപൂര്‍ത്തിയാകാത്ത ഇതര സംസ്ഥാന സഹോദരിമാരെ പീഡിപ്പിച്ച അബ്ദുല്‍ റസാക്ക് അ സ്റ്റില്‍

ബോംബ് നിര്‍മിക്കുന്ന വീഡിയോ വാട്‌സ്ആപ്പ് സ്റ്റാറ്റസാക്കി സിപിഎം പ്രവര്‍ത്തകന്‍

ശോഭാ സുരേന്ദ്രന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് ജില്ലാകളക്ടര്‍ കണ്ടെത്തിയിട്ടും ശോഭാ സുരേന്ദ്രനെതിരെ നുണ പ്രചരിപ്പിച്ച് മനോരമയും മാധ്യമവും

വിദ്വേഷ പ്രചാരണം ; ഫാത്തിമ തഹലിയക്കെതിരെ പരാതി നല്‍കി സിപിഎം

‘ ഒച്ചയും ബഹളവുമാണ് അവർക്ക് ആവശ്യം , അതുകൊണ്ട് നഷ്ടം അമ്മയ്‌ക്ക് മാത്രമാണെന്ന് മോൻ പറഞ്ഞു ‘ ; രഞ്ജിത്ത് വിഷയത്തിൽ ഭാ​ഗ്യലക്ഷ്മി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.