കൊച്ചി: കേരള ഹൈക്കോടതിയിടെ ജില്ലാ ജഡ്ജി നിയമനം സംബന്ധിച്ച സുപ്രീംകേടതി വിധിയോടുള്ള എതിര്‍പ്പ് വേറിട്ട രീതിയില്‍ പ്രകടിപ്പിച്ച് മുന്‍ ന്യായാധിപന്. തന്നെ മുന്‍ ജഡ്ജി എന്ന് വിളിക്കരുതെന്ന് അഭ്യര്‍ത്ഥിക്കുകയാണ് മു്ന്‍ ജില്ലാ ജഡ്ജിയും ഭാരത് മാതാ സ്ക്കൂള് ഓഫ് സ്റ്റഡിസിലെ സീനിയര്‍ ഫാക്കല്‍റ്റിയുമായ പി എസ് ആന്റണി.
‘വിവിധ വിഷയങ്ങളില്‍ ഇന്ത്യന്‍ ജുഡീഷ്യറിയുടെ അന്യായമായ വിധികള്‍ തുടരുന്ന സാഹചര്യത്തില്‍, ഒരു മുന്‍ ജുഡീഷ്യല്‍ ഓഫീസര്‍/ജഡ്ജ് ആയി അറിയപ്പെട്ടതില്‍ ലജ്ജിക്കുന്നു. അതിനാല്‍, എന്റെ പ്രൊഫൈല്‍ ബയോയില്‍ നിന്നും ജോലിയെ കുറിച്ചുള്ള എല്ലാ പരാമര്‍ശങ്ങളും ഞാന്‍ നീക്കം ചെയ്തു. എന്റെ പോസ്റ്റുകള്‍ ഷെയര്‍ ചെയ്യുന്ന സുഹൃത്തുക്കളോട് ഇനി എന്നെ മുന്‍ ജഡ്ജി എന്ന് വിളിക്കരുതെന്ന് അഭ്യര്‍ത്ഥിക്കുന്നു.’പി എസ് ആന്റണി ഫേസ് ബുക്കില്‍ കുറിച്ചു.
2017 ലെ കേരളത്തിലെ ജില്ലാ ജഡ്ജി നിയമനം ചട്ടങ്ങള്‍ ലംഘിച്ചും നിയമ വിരുദ്ധവുമാണ് എന്ന് സുപ്രീം കോടതി കണ്ടെത്തിയിരുന്നു.എന്നാല്‍ നിയമ വിരുദ്ധമായി നിയമിക്കപ്പെട്ടവര്‍ 6 വര്‍ഷം ജോലിയില്‍ തുടരുന്നതിനാല്‍ പുറത്താക്കാനാവില്ലന്നായിരുന്നു സുപ്രീം കോടതി വിധി. ഹൈക്കോടതി നിര്‍ദ്ദേശിച്ച വിധം പരീക്ഷയെഴുതി ഉന്നതമായി തന്നെ മാര്‍ക്കും വാങ്ങി ഇന്റര്‍വ്യൂവില്‍ ചതിപ്രയോഗത്താല്‍ പുറത്ത് പോകേണ്ടതായി വന്നവര്‍ക്ക് നീതികൊടുക്കാനും പരമോന്നതി നീതിപീഠത്തിന് കഴിഞ്ഞില്ല. സു്പ്രീം കോടതിവിധിക്കെതിരെ വ്യാപക വിമര്‍ശനം ഉയരുന്നതിനിടെയാണ് മുന്‍ ന്യായാധിപന്റെ വേറിട്ട പ്രതിഷേധം
പ്രതികരിക്കാൻ ഇവിടെ എഴുതുക: