പാലാ: ചന്ദ്രയാന്‍-3 വിക്ഷേപണം തത്സമയം കണ്ട് വലവൂര്‍ സ്കൂള്‍ വിദ്യാര്‍ത്ഥികള്‍. സ്ക്രീനില്‍ രണ്ട് മിനിറ്റ് എന്ന് കണ്ടപ്പോഴേ കുഞ്ഞുങ്ങളില്‍നിന്ന് ആരവം ഉയര്‍ന്നു. 10 സെക്കന്റ് മുതല്‍ അവരും ഉറക്കെ കൗണ്ട്ഡൗണ്‍ ആരംഭിച്ചു.
ശ്രീഹരിക്കോട്ടയിലെ വിക്ഷേപണത്തറയില്‍ ആദ്യ തീപ്പൊരി ചിതറിയതോടെ ആഹ്ളാദാരവങ്ങളും നീണ്ട കരഘോഷവും ഉയര്‍ന്നു. വലവൂര്‍ ഗവ. യുപി സ്കൂള്‍ ഹാളിലെ വലിയ സ്ക്രീനില്‍ ചന്ദ്രയാന്‍ മൂന്നിന്റെ വിക്ഷേപണം തത്സമയം കാണാന്‍ സൗകര്യം ഒരുക്കിയിരുന്നു.
വിദ്യാര്‍ത്ഥികള്‍ രണ്ട് മണി മുതല്‍ വിക്ഷേപണം കാണാന്‍ തയ്യാറായിരുന്നു. നേരത്തേ നടന്ന രണ്ട് ചന്ദ്രയാന്‍ ദൗത്യങ്ങളെക്കുറിച്ചും കാണാന്‍ പോകുന്ന വിക്ഷേപണവുമായി ബന്ധപ്പെട്ട കാര്യങ്ങളും അധ്യാപകര്‍ വിശദീകരിച്ചു. അഭിമാനം തോന്നുന്ന നിമിഷങ്ങളാണിതെന്ന് വിക്ഷേപണം കണ്ട വിദ്യാര്‍ത്ഥികള്‍ അഭിപ്രായപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: