കോഴിക്കോട് : പൊതു സിവില്‍ കോഡ് നടപ്പാക്കാനുളള കേന്ദ്ര നീക്കം ഭരണഘടന അനുശാസിക്കുന്ന സ്വാതന്ത്ര്യത്തിന്മേലുള്ള കടന്നുകയറ്റമെന്ന് സി പി എം ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരി.പൊതുസിവില്‍കോഡിന് പിന്നില്‍ കേന്ദ്രസര്‍ക്കാരിന് പ്രത്യേക രാഷ്ട്രീയ അജണ്ടയുണ്ടെന്നാണ് യെച്ചൂരിയുടെ വാദം.
പൊതുസിവില്‍ കോഡിലൂടെ ബിജെപി ലക്ഷ്യമിടുന്നത് വര്‍ഗീയ ധ്രൂവീകരണമാണെന്നും യെച്ചൂരി പറഞ്ഞു. പൊതുസിവില്‍ കോഡിനെതിരെ സി പി എം കോഴിക്കോട്ട് സംഘടിപ്പിച്ച സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഏകീകരണം എന്നാല്‍ സമത്വമല്ല. വ്യക്തി നിയമപരിഷ്കരണം നടപ്പാക്കേണ്ടത് അതത് മത വിഭാഗങ്ങളിലെ ചര്‍ച്ചകളിലൂടെ വേണമെന്നും യച്ചൂരി പറഞ്ഞു.
സമസ്ത അടക്കം മുസ്ലീം സംഘടനകള്‍, വിവിധ ക്രിസ്ത്യന്‍ വിഭാഗങ്ങളിലെ പ്രതിനിധികള്‍ തുടങ്ങിയവര്‍ സെമിനാറില്‍ പങ്കെടുത്തു. ന്യൂനപക്ഷ വോട്ട് ലക്ഷ്യമിട്ടാണ് സി പി എം സെമിനാര്‍ സംഘടിപ്പിച്ചത്.
രാജ്യത്ത് എല്ലാ വിഭാഗങ്ങള്‍ക്കും ഒരേ നിയമം നടപ്പാക്കുക ലക്ഷ്യമിട്ടാണ് പ്രധാനമന്ത്രി നരേന്ദ്രമോദി പൊതു സിവില്‍ കോഡ് നടപ്പാിലാക്കണമെന്ന നിര്‍ദ്ദേശം മുന്നോട്ട് വച്ചത്. ചില മതങ്ങളിലെ സ്ത്രീകള്‍ക്ക് ഇതു കൊണ്ട് സ്വത്തവകാശത്തിലും മറ്റും പുരുഷന്മാര്ക്കൊപ്പം തുല്യനീതി ലഭിക്കും.
വിവാഹം, വിവാഹമോചനം, ദത്ത് തുടങ്ങിയവയില്‍ എല്ലാവര്ക്കും ഒരേ നിയമം ഏര്‍പ്പെടുത്തുക എന്നതാണ് പൊതുസിവില്‍ കോഡ് നടപ്പാക്കുന്നതിലൂടെ ഉണ്ടാകുക. എന്നാല്‍ ന്യൂനപക്ഷങ്ങളില്‍ ഭയപ്പാട് സൃഷ്ടിച്ച് രാഷ്ട്രീയ മുതലെടുപ്പാണ് സി പി എം ലക്ഷ്യമിടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: