ഗുരുവായൂര്‍: ഗുരുവായൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിച്ചിരുന്ന ശാന്തിമഠം ബില്‍ഡേഴ്സിനോട് 54 ലക്ഷം രൂപ പരാതിക്കാരന് നല്കാന് ചാവക്കാട് സബ് ജഡ്ജ് വിനോദ് വിധിച്ചു. 2010 കാലഘട്ടത്തില്‍ ഗുരുവായൂര്‍ ക്ഷേത്രത്തിനടുത്ത് ഒരു വില്ല എന്ന് വലിയ പരസ്യം നല്കി, കേരളത്തിലും, പുറത്തും താമസിക്കുന്ന മലയാളികളില്‍ നിന്നും പണം വാങ്ങി വഞ്ചിച്ച കുറ്റത്തിനാണ് നടപടി.
കോട്ടപ്പടിയിലും, അരികന്നിയൂര് മുനിമടയിലും, വില്ല നിര്‍മാണം തുടങ്ങുകയും, എന്നാല്‍ അവ പൂര്‍ത്തീകരിക്കാതെ നിരവധി ആളുകളോട് വിശ്വാസവഞ്ചന കാട്ടിയ ശാന്തിമഠം ബില്‍ഡേഴ്സിനെതിരെ, ആലപ്പുഴ ജില്ലയിലെ മുന്‍ പ്രവാസിയായ പുതുപ്പള്ളി വില്ലേജിലെ പപ്പു വിജയന് നല്കിയ അന്യായം പരിഗണിച്ചാണ് കോടതി വിധി. പപ്പു വിജയന് മുനിമട എന്ന പ്രദേശത്താണ് വീട് നിര്‍മിച്ചു നല്കാന് കരാര്‍ ഏര്‍പ്പെട്ടത്. അരികന്നിയൂരിലെ മുനിമട പ്രദേശത്ത്, പുരാവസ്തു വകുപ്പ് നിര്‍മാണം നിരോധിച്ച മേഖലയിലാണ് വീട് നിര്‍മിക്കാന്‍ തുടങ്ങിയത്. വീടിന് അനുമതി ലഭിക്കില്ല എന്ന് മനസിലാക്കിയിട്ടും, മനപൂര്‍വം വ്യക്തികളില്‍ നിന്നു പണം വാങ്ങി ശാന്തിമഠം വീട് നിര്‍മാണം പൂര്ത്തീക്കരിക്കാത്തതിനെതിരെ നിരവധി ആളുക
ള്‍ ശാന്തിമഠം ബില്‍ഡേഴ്സിനെതിരെ കേസ് കൊടുത്തിരുന്നു. ആ കേസുകളെല്ലാം ഇപ്പോഴും നിലനില്‍ക്കെയാണ് കോടതിയുടെ സുപ്രധാന വിധി വന്നത്. കേസില്‍ ഹാജരാകുകയും, എന്നാല്‍ ശാന്തിമഠം ബില്‍ഡേഴ്സ് പരമാവധി കേസ് നീട്ടിക്കൊണ്ട് പോകുന്ന രീതിയുമാണ് സ്വീകരിച്ചിരുന്നത്. പപ്പു വിജയനുവേണ്ടി അഡ്വ. കെ.എസ്. ബിനോയ്, അഡ്വ. നിമിഷ എന്നിവര്‍ ഹാജരായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: