ആലപ്പുഴ: അന്യ സംസ്ഥാനങ്ങളില്‍ നിന്നും വന്‍തോതില്‍ മയക്കുമരുന്ന് ജില്ലയിലേയ്‌ക്ക് കടത്തിക്കൊണ്ടു വന്ന് വില്‍പ്പന നടത്തിയ മയക്കുമരുന്ന് കുറ്റവാളിയെ കരുതല്‍ തടങ്കലിലാക്കി. ഇരവുകാട് വാര്‍ഡില്‍ ത്രിമൂര്‍ത്തി ഭവനില്‍ രഞ്ജിത്തി(മോനായി-29)നെയാണ് തിരുവനന്തപുരം സെന്‍ട്രല്‍ ജയിലില്‍ കരുതല്‍ തടങ്കലില്‍ പാര്‍പ്പിച്ചത്. ഒരു വര്‍ഷമാണ് കരുതല്‍ തടങ്കല്‍ കാലാവധി. ജില്ലാ പോലീസ് മേധാവി സമര്‍പ്പിച്ച ശുപാര്‍ശാ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാന ആഭ്യന്തര വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിയാണ് ഇയാള്‍ക്കെതിരെ ര കരുതല്‍ തടങ്കല്‍ ഉത്തരവ് പുറപ്പെടുവിച്ചത്.
2016 ല്‍ ആലപ്പുഴ മെഡിക്കല്‍ കോളേജ് പരിസരത്തു നിന്നും ഒരു കിലോ 330 ഗ്രാം കഞ്ചവ് പിടികൂടിയ കേസിലെ പ്രതിയാണ്. 2022ല്‍ വീട്ടില്‍ നിന്നും രാസ ലഹരിയായ 13 ഗ്രാം എംഡിഎംഎയും, കഞ്ചാവും, മയക്കു ഗുളികകളും, സ്ഫോടക വസ്തുക്കളും പിടികൂടിയ കേസുകള്‍ ഉള്‍പ്പെടെ അഞ്ചോളം കേസ്സുകളില്‍ പ്രതിയാണ്
ഈ നിയമ പ്രകാരം മൂന്നാമത്തെ അറസ്റ്റാണ് ജില്ലയില്‍ നടത്തിയത്. കുപ്രസിദ്ധ ഗുണ്ടാ നേതാവായ ലിജു ഉമ്മന്‍ തോമസിനെ 2023 ജനുവരി മാസം മുതലും, ചെങ്ങന്നൂര്‍ പോലീസ് സ്റ്റേഷന്‍ പരിധിയിലുള്ള മയക്കു മരുന്ന് കുറ്റവാളിയായ അരുണ്‍ വിക്രമനെ 2023 മാര്‍ച്ച് മാസം മുതലും ടി നിയമ പ്രകാരം ഒരു വര്‍ഷത്തേക്ക് കരുതല്‍ തടങ്കലില്‍ പാര്‍പ്പിച്ചിരിക്കുകയായണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: