ന്യൂദല്‍ഹി:ഏറ്റവും ഉന്നതമായ ഫ്രഞ്ച് ബഹുമതി ഫ്രാന്‍സിന്റെ പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രേോണില് നിന്നും സ്വീകരിച്ച പ്രധാനമന്ത്രിയെ വിമര്‍ശിക്കുന്ന രാഹുല്‍ യഥാര്‍ത്ഥത്തില്‍ നിരാശനായ നാടുവാഴിയാണെന്ന് സ്മൃതി ഇറാനി.
ഇന്ത്യയുടെ ആഭ്യന്തരകാര്യങ്ങളില്‍ വിദേശ ഇടപെടുല്‍ തേടുന്ന, ഇന്ത്യയുടെ മെയ്ക്ക് ഇന്ത്യ മോഹത്തെ പഴിയ്ക്കുന്ന, നമ്മുടെ പ്രധാനമന്ത്രിക്ക് ദേശീയാംഗീകാരം ലഭിയ്ക്കുമ്പോള്‍ ഇന്ത്യയെ പരിഹസിക്കുന്ന രാഹുല്‍ വാസ്തവത്തില്‍ നിരാശനായ നാടുവാഴിയാണ്. – സ്മൃതി ഇറാനി ട്വിറ്ററില്‍ കുറിച്ചു.
ജനങ്ങളാല്‍ തിരസ്കരിക്കപ്പെട്ട അദ്ദേഹം തന്റെ കുടുംബവാഴ്ചയുടെ വാതില്‍പ്പടിയില്‍ പ്രതിരോധ കരാറുകള്‍ എത്തിച്ചേരാത്തതിനാല്‍ കോപാകുലനുമാണ്. – സ്മൃതി ഇറാനി വിമര്‍ശിക്കുന്നു. ഫ്രാന്‍സില്‍ നിന്നും കൂടുതല്‍ റഫാല്‍ യുദ്ധവിമാനങ്ങള്‍ വാങ്ങുന്നതിന് പ്രത്യുപകാരമായാണ് മോദിയെ ഫ്രഞ്ച് പ്രസിഡന്റ് ദേശീയ ദിനാഘോഷച്ചടങ്ങിലേക്ക് ക്ഷണിച്ചതെന്നും രാഹുല്‍ വിമര്‍ശിച്ചിരുന്നു. ഇതിന് മറുപടിയായിക്കൂടിയാണ് പ്രതിരോധക്കരാര്‍ കുടുംബവാഴ്ചയുടെ വീട്ടുപടിക്കല്‍ എത്തിച്ചേരാത്തതിന്റെ നിരാശയാണ് രാഹുലിന് എന്ന വിമര്‍ശനം സ്മൃതി ഇറാനി ഉയര്‍ത്തിയത്.
‘പ്രതിരോധ കരാറുകള്‍’ എന്ന വാക്ക് സൂചിപ്പിക്കുക വഴി പണ്ട് ബോഫോഴ്സ് തോക്കിടപാടില്‍ കോടികളുടെ അഴിമതി നടത്തിയ അച്ഛന് രാജീവ് ഗാന്ധിയെയും ആയുധഇടപാടിലൂടെ കോടികള്‍ കൊയ്ത സഹോദരിയുടെ ഭര്‍ത്താവ് റോബര്‍ട്ട് വധേരയെയും ഓര്‍മ്മിപ്പിക്കുക കൂടിയാണ് സ്മൃതി ഇറാനി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: