ലണ്ടന്‍ : വിംബിള്‍ഡണ്‍ വനിതാ സിംഗിള്‍സില്‍ ശനിയാഴ്ച ടുണീഷ്യന്‍ താരം ഒന്‍സ് യാബ്യൂര്‍ ചെക് റിപബ്ലിക്കിന്റെ മാര്‍കറ്റാ വോണ്ട്രോസോവയെ നേരിടും. വിംബിള്‍ഡണ്‍ നേടുന്ന ആദ്യത്തെ ആഫ്രിക്കന്‍ അല്ലെങ്കില്‍ അറബ് വനിതയാകാമെന്ന പ്രതീക്ഷയിലാണ് ഒന്‍സ് യാബ്യൂര്‍.
ലോക ആറാം നമ്പര്‍ താരമായ യാബ്യൂര്‍, 60 വര്‍ഷത്തിനിടെ വിംബിള്‍ഡണ്‍ ഫൈനലിലെ ആദ്യ സീഡ് ചെയ്യപ്പെടാത്ത വനിതയായ വോന്ഡ്രൗസോവയെ നേരിടുന്നു എന്ന പ്രത്യേകതയുണ്ട്. രണ്ട് തവണ വിംബിള്‍ഡണ്‍ നേടിയിട്ടുളള പെട്ര ക്വിറ്റോവ, മൂന്നാം സീഡ് റൈബാകിന, രണ്ടാം റാങ്കുകാരിയായ അരിന സബലെങ്ക എന്നിവരെ വീഴ്ത്തിയാണ് യാബ്യൂര്‍ ഫൈനലിലെത്തിയത്.
അതേസമയം ഈ വര്‍ഷം ഓസ്ട്രേലിയന്‍ ഓപ്പണിന്റെ രണ്ടാം റൗണ്ടിലും മിയാമിയില്‍ മൂന്നാം റൗണ്ടിലും വോണ്ട്രോസോവയോട് യാബ്യൂര്‍ പരാജയപ്പെട്ടിട്ടുണ്ടെന്നതും ശ്രദ്ധേയമാണ്.
പുരുഷ വിഭാഗം ഫൈനലില്‍ ഞായറാഴ്ച കാര്‍ലോസ് അല്‍കരാസ് നൊവാക് ജോക്കോവിച്ചിനെ നേരിടും.ജോക്കോവിച്ച് സെമി ഫൈനലില്‍ 6-3,6-4,7-6(7-4) എന്ന സ്കോറിനാണ് ജാനിക് സിന്നറെ തോല്‍പ്പിച്ചത്.
കാര്‍ലോസ് അല്‍കരാസ് സെമിയില്‍ 6-3,6-3, 6-3 എന്ന സ്കോറിന് ദാനില് മെദ്വെദേവിനെ പരാജയപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: