ന്യൂദല്‍ഹി : കെ റെയില്‍ എന്നാല്‍ കമ്മിഷന്‍ റെയില്‍. ഇ. ശ്രീധരന്റെ പേരുപറഞ്ഞ് കെ.വി.തോമസ് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കരുതെന്ന് കേന്ദ്ര മന്ത്രി വി. മുരളീധരന്‍. റെയില്‍വേ മന്ത്രിയെ ആര്‍ക്കും കാണാന്‍ സാധിക്കും. കെ.വി. തോമസ് ദല്‍ഹിയിലിരുന്ന് അദ്ദേഹത്തിന് ചെയ്യാന്‍ പറ്റുന്നതൊക്കെ ചെയ്യട്ടെയെന്നും കേന്ദ്രമന്ത്രി പ്രതികരിച്ചു.
സില്‍വര്‍ലൈനിന്റെ പേരില്‍ പല തരത്തിലുള്ള കച്ചവടങ്ങള്‍ നടത്താന്‍ ഇറങ്ങി പുറപ്പെട്ടതാണ്. പുതിയ ചര്‍ച്ചയ്‌ക്ക് പിന്നിലും ഇത്തരമൊരു നീക്കമാണെങ്കില്‍ ജനങ്ങള്‍ക്ക് തിരിച്ചറിവുണ്ടെന്ന് സിപിഎം നേതാക്കള്‍ മനസ്സിലാക്കണം. കെ.വി.തോമസിന് ദല്‍ഹിയില്‍ പണിയില്ലെങ്കില്‍ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമങ്ങളുമായി ഇറങ്ങി പുറപ്പെടരുത്. രാജ്യത്തെ ഏതൊരാള്‍ക്കും റെയില്‍വേ മന്ത്രിയമായി ചര്‍ച്ച നടത്താം. മുന്‍ കേന്ദ്ര മന്ത്രി എന്ന നിലയില്‍ അദ്ദേഹത്തിനും കൂടിക്കാഴ്ചയ്‌ക്ക് അനുമതി നല്‍കിയിട്ടുണ്ടാകും.
കേരള സര്‍ക്കാര്‍ മുന്നോട്ടുവെച്ച നിലവിലെ പദ്ധതി അപ്രായോഗികമാണെന്ന് ഇ. ശ്രീധരന്‍ ആവര്‍ത്തിച്ചിട്ടുണ്ട്. സില്‍വര്‍ലൈന്‍ പദ്ധതി, സര്‍വ്വേ നടത്തിപ്പ് എന്ന പേരില്‍ കണ്‍സള്‍ട്ടന്‍സിയും കമ്മീഷനുമായി കോടികള്‍ പോക്കറ്റിലാക്കിയിട്ടുണ്ട്. അതിനു തന്നെയാണാണ് പുതിയ ചര്‍ച്ച ഉയര്‍ത്തിക്കൊണ്ടുവരുന്നതെങ്കില്‍ ജനങ്ങള്‍ അത് മനസ്സിലാക്കുമെന്നും കേന്ദ്രമന്ത്രി കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: