Categories: Kottayam

69-ാമത് നെഹ്റുട്രോഫി ഭാഗ്യചിഹ്നം; എന്‍ട്രികള്‍ ക്ഷണിച്ചു, സൃഷ്ടികള്‍ മൗലികമായിരിക്കണം, തെരഞ്ഞെടുക്കപ്പെടുന്നവയ്‌ക്ക് 5001 രൂപ സമ്മാനം

എന്‍ട്രികള്‍ അയക്കുന്ന കവറില്‍ '69-ാമത് നെഹ്‌റു ട്രോഫി ജലമേള- ഭാഗ്യചിഹ്നമത്സരം' എന്നു രേഖപ്പെടുത്തിയിരിക്കണം.

Published by

കോട്ടയം: 69-ാമത് നെഹ്‌റു ട്രോഫി ജലമേളയുടെ ഭാഗ്യചിഹ്നം നിശ്ചയിക്കാന്‍ പബ്ലിസിറ്റി കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സംസ്ഥാന തലത്തില്‍ മത്സരം നടത്തുന്നു. ജൂലൈ 19ന് വൈകിട്ട് അഞ്ചു വരെ എന്‍ട്രികള്‍ സമര്‍പ്പിക്കാം. എ-4 സൈസ് ഡ്രോയിങ് പേപ്പറില്‍ മള്‍ട്ടി കളറിലാണ് ഭാഗ്യചിഹ്നം തയ്യാറാക്കേണ്ടത്. സൃഷ്ടികള്‍ മൗലികമായിരിക്കണം.  

എന്‍ട്രികള്‍ അയക്കുന്ന കവറില്‍ ’69-ാമത് നെഹ്‌റു ട്രോഫി ജലമേള- ഭാഗ്യചിഹ്നമത്സരം’ എന്നു രേഖപ്പെടുത്തിയിരിക്കണം. ഒരാള്‍ക്ക് ഒരു എന്‍ട്രിയേ സമര്‍പ്പിക്കാനാകൂ. പേര്, മേല്‍വിലാസം, ഫോണ്‍ നമ്പര്‍, ഇ-മെയില്‍ എന്നിവ പ്രത്യേകം പേപ്പറില്‍ എഴുതി എന്‍ട്രിക്കൊപ്പം സമര്‍പ്പിക്കണം. കമ്പ്യൂട്ടറില്‍ തയ്യാറാക്കിയ എന്‍ട്രികളും സ്വീകരിക്കും. തെരഞ്ഞെടുക്കപ്പെടുന്ന സൃഷ്ടിയ്‌ക്ക് 5001 രൂപ സമ്മാനമായി നല്‍കും.  

സൃഷ്ടികള്‍ മൗലികമല്ലെന്നു തെളിഞ്ഞാല്‍ തള്ളിക്കളയാനുള്ള അധികാരവും സമ്മാനാര്‍ഹമായ സൃഷ്ടിയുടെ പൂര്‍ണ അവകാശവും നെഹ്‌റു ട്രോഫി പബ്ലിസിറ്റി കമ്മിറ്റിയില്‍ നിക്ഷിപ്തമായിരിക്കും. വിധിനിര്‍ണയ സമിതിയുടെ തീരുമാനം അന്തിമമായിരിക്കും.

എന്‍ട്രികള്‍ കണ്‍വീനര്‍, നെഹ്‌റു ട്രോഫി പബ്ലിസിറ്റി കമ്മിറ്റി, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ്, സിവില്‍ സ്റ്റേഷന്‍, ആലപ്പുഴ- 688001 എന്ന വിലാസത്തില്‍ ലഭിക്കണം. ഫോണ്‍: 0477-2251349.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by