തൃശൂര്‍: കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാല ഇന്റര്‍ യൂണിവേഴ്സിറ്റി സെന്റര്‍ ഫോര്‍ ഐപിആര്‍ സ്റ്റഡീസി (ഐയുസിഐപിആര്എസ്്) ല്‍ ഈ വര്‍ഷം റിക്കാര്‍ഡ് പ്ലേസ്മെന്റ്. പഠിച്ചിറങ്ങിയ 109 വിദ്യാര്‍ത്ഥികള്‍ക്കും ജോലി ലഭിച്ചു. ഇതില്‍ 77 എല്‍എല്‍എം ഐപിആര്‍ നിയമ ബിരുദധാരികള്‍ക്ക് ക്വാളിറ്റി കൗണ്‍സില്‍ ഓഫ് ഇന്ത്യ (ക്യുസിഐ) യുടെ പ്രോജക്ട് മാനേജ്മെന്റ് യൂണിറ്റില്‍ ഐപിആര്‍ അനലിസ്റ്റുകളായാണ് നിയമനം ലഭിച്ചത്.
ഐയുസിഐപിആര്എസും ക്യുസിഐയും എല്‍എല്‍എം വിദ്യാര്‍ത്ഥികള്‍ക്കായി സംയുക്തമായി നടത്തിയ പ്ലേസ്മെന്റിലാണ് ഈ അപൂര്‍വ്വ നേട്ടം. നിയമ ബിരുദധാരികള്‍ക്കായുള്ള ബൗദ്ധിിക സ്വത്തവകാശ നിയമത്തിലുള്ള ബിരുദാന്തര ബിരുദ കോഴ്സ് പൂര്‍ത്തിയാക്കിയ വിദ്യാര്‍ത്ഥികള്‍ക്കായി വിവിധ മേഖലകളില്‍ നിന്നായി നിരവധി തൊഴില്‍ സാധ്യതകള്‍ തേടിയെത്തുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: