പാരിസ്: തീവ്രവാദത്തിനെതിരെ ഇന്ത്യയും ഫ്രാൻസും ഒരുമിച്ച് പോരാടുമെന്നും മോദി തന്റെ രണ്ട് ദിവസത്തെ സന്ദര്‍ശന പരിപാടിയുടെ ഭാഗമായി പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി. ഇസ്ലാമിക തീവ്രവാദത്തിന്റെ ഭീതിയില്‍ കഴിയുന്ന ഫ്രാന്‍സിന് ഏറെ ആവേശം പകരുന്നതായിരുന്നു മോദിയുടെ ഈ പ്രസ്താവന. “അതിര്‍ത്തക്കപ്പുറത്തുനിന്നും എത്തുന്ന തീവ്രവാദത്തെ ചെറുക്കേണ്ടത് അത്യാവശ്യമാണ്.”-മോദി പറഞ്ഞു.
കഴിഞ്ഞ ഏതാനും നാളുകളായി കത്തുകയായിരുന്ന ഫ്രാന്‍സ് ഏറെ ശ്രദ്ധാപൂര്‍വ്വം വീക്ഷിയ്‌ക്കുന്ന ഒന്നാണ് അവിടുത്തെ കുതിച്ചുയര്‍ന്നുവരുന്ന ഇസ്ലാമിക തീവ്രവാദം. വെള്ളിയാഴ്ച ഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മാനുവൽ മാക്രോണുമായി പാരീസിലെ എലിസി പാലസില്‍ നടത്തിയ കൂടിക്കാഴ്ചയ്‌ക്കുശേഷമായിരുന്നു മോദിയുടെ ഈ പ്രഖ്യാപനം.
“ഞങ്ങൾ ഫ്രാൻസിനെ സ്വാഭാവിക പങ്കാളിയായി കാണുന്നു… ഈ രണ്ട് ദിവസങ്ങളിൽ, പരസ്പര താൽപ്പര്യമുള്ള എല്ലാ വിഷയങ്ങളും ചർച്ച ചെയ്യും. ഫ്രാൻസിൽ ഇന്ത്യയുടെ യുപിഐ ഉപയോഗിക്കാന്‍ ധാരണയായി. ഇനി ഫ്രാന്‍സ് സന്ദര്‍ശിക്കുന്ന ഇന്ത്യക്കാര്‍ക്ക് യുപി ഐ വഴി ഇന്ത്യന്‍ രൂപയില്‍ പണം നല്‍കാന്‍ കഴിയുമെന്ന് മോദി പറഞ്ഞു.
“മെയ്‌ക്ക് ഇൻ ഇന്ത്യ’യിൽ ഫ്രാൻസ് ഒരു പ്രധാന പങ്കാളിയാണെന്ന് പ്രധാനമന്ത്രി മോദി പറഞ്ഞു. “മുങ്ങിക്കപ്പലായാലും ഇന്ത്യയുടെ നാവികക്കപ്പലുകളായാലും ഫ്രാന്‍സുമായി ചേര്‍ന്ന് ഇന്ത്യയ്‌ക്ക് വേണ്ടി മാത്രമല്ല, മറ്റ് രാജ്യങ്ങള്‍ക്ക് വേണ്ടിയും പ്രതിരോധ ആയുധങ്ങള്‍ നിര്‍മ്മിക്കും. “മോദി പറഞ്ഞു-ചന്ദ്രയാന്റെ വിജയകരമായ വിക്ഷേപണം രാജ്യത്തെ മുഴുവൻ സന്തോഷിപ്പിക്കുന്നതാണ്, ഇത് നമ്മുടെ ശാസ്ത്രജ്ഞർക്ക് ഒരു സുപ്രധാന നേട്ടമായി അടയാളപ്പെടുത്തി. ബഹിരാകാശ മേഖലയിൽ ഇന്ത്യയ്‌ക്കും ഫ്രാൻസിനും ദീർഘകാലമായി സഹകരണമുണ്ട്. സംഭാഷണവും നയതന്ത്രവും മാത്രമാണ് ഏത് പ്രശ്നത്തിനും പരിഹാരം. “-റഷ്യ-ഉക്രൈന്‍ പ്രശ്നം പരിഹരിക്കുന്നതിനെക്കുറിച്ചുള്ള സൂചന നല്‍കി മോദി പറഞ്ഞു.
ഇന്ത്യയും ഫ്രാൻസും തമ്മിലുള്ള തന്ത്രപരമായ പങ്കാളിത്തത്തിന്റെ 25-ാം വാർഷികം ആഘോഷിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി സംയുക്ത പ്രസ്താവനയിൽ പറഞ്ഞു. കഴിഞ്ഞ 25 വർഷത്തെ ശക്തമായ അടിത്തറയുടെ അടിസ്ഥാനത്തിൽ, അടുത്ത 25 വർഷത്തേക്ക് ഞങ്ങൾ ഇപ്പോൾ ഒരു റോഡ്മാപ്പ് തയ്യാറാക്കുകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു.
ഫ്രാൻസിൽ ഉന്നത വിദ്യാഭ്യാസം നേടാൻ ആഗ്രഹിക്കുന്ന യുവ ഇന്ത്യക്കാർക്ക്, അനുകൂലമായ വിസ നയം കൊണ്ടുവരും. 2030 ഓടെ, 30,000 ഫ്രഞ്ച് വിദ്യാർത്ഥികളെ ഇന്ത്യയിലേക്ക് അയയ്‌ക്കാൻ ഞങ്ങൾ ലക്ഷ്യമിടുന്നതായും മാക്രോൺ പറഞ്ഞു. ഫ്രാന്‍സിന്റെ ദേശീയ അസംബ്ലി പ്രസിഡന്‍റ് യേല്‍ ബറോണ്‍ പിവറ്റഇന്റെ നേതൃത്വത്തില്‍ മോദിയ്‌ക്ക് പ്രത്യേകം ഉച്ചഭക്ഷണം നല്‍കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: