ആലപ്പുഴ: നഗരഹൃദയത്തിലെ നഗരചത്വരം അവഗണനയില്‍ നശിക്കുവന്നു. വിനോദ സഞ്ചാര – സാംസ്ക്കാരിക കേന്ദ്രമാക്കി മാറ്റാനുള്ള നടപടികള്‍ വൈകുന്നു. സംസ്ഥാന ബജറ്റില്‍ മൂന്നു കോടിരൂപ നവീകരണ പ്രവര്‍ത്തികള്‍ക്കായി അനുവദിച്ചതായി പ്രഖ്യാപനമുണ്ടായെങ്കിലും യാതൊരു പ്രവര്‍ത്തനവും നടന്നിട്ടില്ല. പദ്ധതിയുടെ രൂപരേഖ ഉള്‍പ്പടെ തയ്യാറായി മാസങ്ങള്‍ പിന്നിട്ടെങ്കിലും സാങ്കേതിക അനുമതിയടക്കം സര്‍ക്കാര്‍ നടപടി ക്രമങ്ങള്‍ പൂര്‍ത്തിയായിട്ടില്ല.
പൊതു പരിപാടികള്‍ക്കൊപ്പം സ്വകാര്യ ചടങ്ങുകള്‍ കൂടി സംഘടിപ്പിക്കാന്‍ കഴിയുന്നതും കനോപ്പിയല് ശൈലിയിലെ ബാല്‍ക്കണി ഉള്‍പ്പടെ രൂപമാറ്റമാണ് വിഭാവനം ചെയ്തിരിക്കുന്നത്. നഗരസഭാ പ്രൊജക്ടില്‍ ഉള്‍പ്പെടുത്തിയിരുന്ന പ്രവൃത്തികളെല്ലാം നഗരചത്വരത്തില്‍ പൂര്‍ത്തിയായിട്ടുണ്ട്. ഗാലറി, ടൈല്‍ പാകല്‍, ടോയ്ലെറ്റ് ബ്ലോക്കുകള്‍, സ്റ്റേജ് നവീകരണം തുടങ്ങിയ പദ്ധതികളാണ് പൂര്‍ത്തിയായത്. വള്ളംകളിയുമായി ബന്ധപ്പെട്ട് നഗരചത്വരത്തില്‍ കൂടുതല്‍ പരിപാടികള്‍ നടക്കേണ്ട സമയമാണ്.
ജലോത്സവവുമായി ബന്ധപ്പെട്ട കലാ സാംസ്ക്കാരിക പരിപാടികള്‍ ചത്വരത്തിലാണ് സ്ഥിരമായി നടത്തുന്നത്. ടൊയ്ലെറ്റ് ബ്ലോക്കുള്‍പ്പടെ പൂര്‍ത്തിയായതോടെ കലാമത്സരങ്ങള്ക്കടക്കം എത്തുന്നവര്‍ക്ക് പ്രയോജനമാകും. നവീകരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഓപ്പണ്‍ ഓഡിറ്റാറിയം പൂര്‍ണമായും മേല്ക്കൂരയിടും, ബാല്‍ക്കണി സംവിധാനം, 1200 ഇരിപ്പിട സൗകര്യം, കോണ്‍ഫറന്‍സ് ഹാള്‍, എക്സിബിഷന് ഹാള്‍, കൂടുതല്‍ ടോയ്ലെറ്റുകള്, പുല്‍ത്തകിടി നവീകരണം, ആര്‍ട്ട് ഇന്‍സ്റ്റലേഷനുകള്‍ എന്നിവ നടപ്പാക്കുമെന്നായിരുന്നു പ്രഖ്യാപനം. എന്നാല്‍ പുല്‍ത്തകിടിയും മറ്റം വേണ്ടത്ര പരിരക്ഷയില്ലാതെ നശിക്കുകയാണ്. പലഭാഗങ്ങളിലും മാലിന്യം നിറഞ്ഞു. കുട്ടികള്‍ക്ക് കളിക്കാനുള്ള കളിയുപകരണങ്ങളും നശിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: