ന്യൂദല്‍ഹി: കോവിഡ് കാലത്ത് കിറ്റ് വിതരണം ചെയ്തതിന്റെ കമ്മീഷന് റേഷന്‍ വ്യാപാരികള്‍ക്ക് നല്‍കണമെന്ന് സുപ്രീം കോടതി.അഞ്ചു രൂപ വച്ച് പത്തുമാസത്തെ കമ്മീഷന് വ്യാപാരികള്‍ക്ക് നല്‍കണമെന്ന ഹൈക്കോടതി ഉത്തരവിനെതിരെ സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജി സുപ്രീംകോടതി തള്ളി.
പത്തുമാസത്തെ കമ്മീഷന് നല്‍കണമെന്ന് സുപ്രീം കോടതി നിര്‍ദ്ദേശിച്ചു. 14,257 റേഷന്‍ കടക്കാര്‍ക്കാണ് കമ്മീഷന് നല്‍കേണ്ടത്.
13 മാസത്തെ കമ്മീഷന് നല്‍കേണ്ടതില്‍ മൂന്ന് മാസത്തെ കമ്മീഷന് മാത്രമാണ് സംസ്ഥാന സര്‍ക്കാര്‍ റേഷന്‍ വ്യാപാരികള്‍ക്ക് നല്‍കിയത്. കുടിശ്ശിക നല്‍കിയിരുന്നില്ല. ഇതിനെതിരെ വ്യാപാരികള്‍ നല്കിയ ഹര്‍ജി ഹൈക്കോടതിക്ക് പിന്നാലെ സുപ്രീംകോടതിയിലും വിജയം കാണുകയായിരുന്നു.
ഓള് കേരള റീട്ടൈല്‍ റേഷന്‍ ഡീലേഴ്സ് അസോസിയേഷനാണ് ഹര്‍ജി നല്‍കിയത്. അഞ്ചുകിലോഗ്രാമോളം തൂക്കമുണ്ടായിരുന്ന ഒരു കിറ്റിന് അഞ്ച് രൂപയോളമാണ് സര്‍ക്കാര്‍ നല്‍കാമെന്ന് ഉറപ്പു നല്‍കിയിരുന്നത്. സംസ്ഥാനത്ത് റേഷന്‍ കടകള്‍ക്ക് മൊത്തം നല്‍കാനുളള തുക കോടികള്‍ വരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: