ചെറുതുരുത്തി: ഷൊര്‍ണൂര്‍ റെയില്‍വേ സ്റ്റേഷനിലെ ഓട്ടോ തൊഴിലാളി യൂണിയന്‍ നേതാവ് കെ.ആര്‍. പുഷ്പരാജന്റെ മരണം ക്രൈംബ്രാഞ്ച് അന്വേഷിക്കണമെന്ന് സംയുക്ത ഓട്ടോ, ടാക്‌സി ഡ്രൈവേഴ്‌സ് യൂണിയന്‍ ആവശ്യപ്പെട്ടു. പുഷ്പരാജന്റെ മരണം കൊലപാതകമാണെന്നും സംഭവത്തില്‍ പോലീസ് ഒത്തുകളിക്കുന്നതായും തൊഴിലാളികള്‍ ആരോപിച്ചു.
കഴിഞ്ഞ മാസം 16 നായിരുന്നു കേസിനാസ്പദമായ സംഭവം. റെയില്‍വേ സ്റ്റേഷനിലെ പാര്‍ക്കിംഗ് കരാറുകാരനുമായി പുഷ്പരാജ് തര്‍ക്കത്തില്‍ ഏര്‍പ്പെടുകയും, അത് കയ്യാങ്കളിയില്‍ എത്തിയതായും പറയുന്നു. സംഭവസ്ഥലത്ത് കുഴഞ്ഞ് വീണ ഇദ്ദേഹത്തെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു.
കരാറുകാരനെതിരെ ഓട്ടോ ടാക്‌സി തൊഴിലാളികള്‍ പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്. കഴിഞ്ഞദിവസം ഷൊര്‍ണൂര്‍ റെയില്‍വേ സ്റ്റേഷന്‍ പരിസരത്തു നിന്നും ടൗണിലേക്ക് ഡ്രൈവര്‍മാരുടെ നേതൃത്വത്തില്‍ നടത്തിയ പ്രതിഷേധ മാര്‍ച്ച്, കോണ്‍ഫെഡറേഷന്‍ ഓഫ് ഓള്‍ ഇന്ത്യ റെയില്‍ യൂസേഴ്‌സ് അസോ. ദേശീയ കണ്‍വീനര്‍ സണ്‍ഷൈന്‍ ഉദ്ഘാടനം ചെയ്തു. മറ്റ് ഭാരവാഹികളായ എം. പി. സതീഷ് കുമാര്‍, കെ. വിനോദ്, കെ.കെ. ദേവദാസ് എന്നിവര്‍ ചടങ്ങില്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: