ലണ്ടന്‍: വിംബിള്‍ഡണ്‍ വനിതാ ഫൈനലില്‍ കടന്ന് ടുണീഷ്യന്‍ താരം ഒന്‍സ് യാബ്യുര്‍. ആറാം സീഡ് ആയ ഒന്‍സ് രണ്ടാം സീഡ് ബലാറസിന്റെ ആര്യാന സബലങ്കയെ സെമിയില്‍ പരാജയപ്പെടുത്തി.
കഴിഞ്ഞ അഞ്ച് ഗ്രാന്റ് സ്ലാമുകളില്‍ ഒന്‍സിന്റെ മൂന്നാമത്തെ ഫൈനലാണ് ഇത്. ആദ്യ സെറ്റ് ടൈബ്രേക്കറില്‍ സബലങ്ക നേടി. രണ്ടാം സെറ്റില്‍ ഒന്‍സ് ഒരു ഘട്ടത്തില്‍ 4-2 ന് പിന്നിലായിരുന്നു. എന്നാല്‍ വമ്പന്‍ തിരിച്ചു വരവ് നടത്തി സെറ്റ് 6-4 ന് നേടി.
മൂന്നാം സെറ്റ് 6-4 നു നേടിയ താരം ഫൈനലില്‍ കടക്കുകയായിരുന്നു. കഴിഞ്ഞ വര്‍ഷം താരം റിബാക്കിനയോട് ഫൈനലില്‍ പരാജയപ്പെട്ടിരുന്നു. ഫൈനലില്‍ സീഡ് ചെയ്യാത്ത ചെക് താരം മാര്‍കെറ്റ വോണ്ടറൗസോവ ആണ് ഒന്‍സിന്റെ എതിരാളി. വിംബിള്‍ഡണ്‍ നേടുന്ന ആദ്യ അറബ് താരം എന്ന റെക്കോര്‍ഡാണ് ഒന്‍സ് ലക്ഷ്യമിടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: