ചാവക്കാട്: പാലയൂര്‍ സെ. തോമസ് മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ തീര്‍ത്ഥകേന്ദ്രത്തിലെ തര്‍പ്പണ തിരുനാളിനോട് അനുബന്ധിച്ചുള്ള കുരുത്തോല അലങ്കാരത്തിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. തര്‍പ്പണ തിരുനാളിനെ മറ്റ് ദേവാലയങ്ങളിലെ തിരുനാളുകളില്‍ നിന്നും വ്യത്യസ്തമാക്കുന്നതും ഈ കുരുത്തോല അരങ്ങു തന്നെ. കുരുത്തോല തോരണത്തിന്റെ ആകൃതിയില്‍ മെടഞ്ഞാണ് അരങ്ങു കെട്ടുന്നത്. അലങ്കാരം കണ്‍വീനര്‍ അരുണ്‍ യേശുദാസിന്റെയും റൊണാള്‍ഡ് ആന്റണിയുടെയും നേതൃത്വത്തില്‍ ഇടവകയിലെ യുവജനങ്ങളും മുതിര്‍ന്നവരും ചേര്‍ന്നാണ് കുരുത്തോലകള്‍ മെടഞ്ഞു തയ്യാരാക്കിയത്.
ദേവാലയത്തിന്റെ മുഖ്യ ദീപാലങ്കാരത്തിന്റെ പണികള്‍ അവസാന ഘട്ടത്തില്‍ എത്തിയതായി ലൈറ്റ് ആന്‍ഡ് സൗണ്ട് കണ്‍വീനര്‍ എം.എല്‍. ഫ്രാന്‍സിസ് അറിയിച്ചു. ദീപാലങ്കാരം സ്വിച്ച് ഓണ്‍ ഇന്ന് വൈകീട്ട് 5.30 ന്റെ ദിവ്യബലിക്ക് ശേഷം ചാവക്കാട് എസ്എച്ച്ഒ വിബിന്‍ കെ. വേണുഗോപാല്‍ നിര്‍വഹിക്കും. തുടര്‍ന്ന് സ്‌കൂളുകളിലെ വിദ്യാര്‍ത്ഥികളുടെ കലാപരിപാടികളും ഉണ്ടാകും. 15, 16 തിയ്യതികളിലാണ് തര്‍പ്പണ തിരുനാള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: