ബാങ്കോക്ക്: തായ്ലന്ഡില് നടക്കുന്ന ഏഷ്യന്‍ അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണം നേട്ടവുമായി ഇന്ത്യയുടെ ജ്യോതിയര്‍രാജി .വനിതകളുടെ 100 മീറ്റര്‍ ഹര്‍ഡില്‍സിലാണ് ജ്യോതിയര്‍രാജി സ്വര്‍ണം നേടിയത്.
23 കാരിയായ സ്പ്രിന്റര്‍ 13.09 സെക്കന്‍ഡില്‍ ഓടിയെത്തി. ജാപ്പനീസ് അത്ലറ്റുകളായ ടെറാഡ അസുക്ക (13.13 സെക്കന്‍ഡ്), ഓക്കി മസുമി (13.26 സെക്കന്‍ഡ്) എന്നിവരെ പിന്നിലാക്കിയാണ് ജ്യോതിരാജിയുടെ പ്രകടനം.
ജ്യോതിയുടെ കന്നി ഏഷ്യന്‍ അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പാണിത്. ജ്യോതിരാജിയുടെ ദേശീയ റെക്കോര്‍ഡ് നിലവില്‍ 12.82 സെക്കന്‍ഡാണ്.
ബുധനാഴ്ച പുരുഷന്മാരുടെ 10,000 മീറ്റര്‍ ഓട്ടത്തില്‍ വെങ്കലവുമായി അഭിഷേക് പാല് ഇന്ത്യയുടെ മെഡല്‍ നേട്ടത്തിന് തുടക്കമിട്ടിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: