പാരീസ്: രണ്ട് ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ഫ്രാന്‍സിലെത്തി. ഫ്രഞ്ച് പ്രധാനമന്ത്രി എലിസബത്ത് ബോണ്‍ വിമാനത്താവളത്തില്‍ അദ്ദേഹത്തെ സ്വീകരിച്ചു. പ്രധാനമന്ത്രിക്ക് വിമാനത്താവളത്തില്‍ ആചാരപരമായ സ്വീകരണം നല്കി.
ഏപ്രില്‍ 14ന് പാരീസില്‍ നടക്കുന്ന ഫ്രഞ്ച് ദേശീയ ദിനത്തില്‍ പ്രധാനമന്ത്രി മോദി ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണിനൊപ്പം അതിഥിയായി പങ്കെടുക്കും. ഇന്ത്യന്‍ ട്രൈസര്‍വീസ് സംഘം ബാസ്റ്റില്‍ ഡേ പരേഡിന്റെ ഭാഗമാകും, അതേസമയം ഇന്ത്യന്‍ വ്യോമസേനയുടെ വിമാനം ഫ്ലൈ പാസ്റ്റ് നടത്തും.
ഇരു രാജ്യങ്ങളും തമ്മിലുള്ള തന്ത്രപരമായ പങ്കാളിത്തത്തിന്റെ 25ാം വാര്‍ഷികമാണ് ഈ വര്‍ഷം. പ്രതിരോധം, ബഹിരാകാശം, സിവില്‍ ന്യൂക്ലിയര്‍, നീല സമ്പദ്വ്യവസ്ഥ, വ്യാപാരം, നിക്ഷേപം, വിദ്യാഭ്യാസം, സംസ്കാരം, ജനങ്ങള്‍ തമ്മിലുള്ള ബന്ധം തുടങ്ങി വിവിധ മേഖലകളില്‍ ഇന്ത്യയും ഫ്രാന്‍സും അടുത്ത് സഹകരിക്കുന്നുണ്ടെന്ന് പ്രധാനമന്ത്രി മോദി പറഞ്ഞു. സന്ദര്‍ശനത്തെ സവിശേഷമെന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്. സന്ദര്‍ശന വേളയില്‍ പ്രധാനമന്ത്രി ഇന്ത്യന്‍ സമൂഹവുമായും ഇരു രാജ്യങ്ങളിലെയും പ്രമുഖ സിഇഒമാരുമായും കൂടിക്കാഴ്ച നടത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: