Saturday, July 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കാലാവസ്ഥാ വ്യതിയാനം: അത്യാധുനിക സാങ്കേതിക വിദ്യകളും നൂതനാശയങ്ങളും ചര്‍ച്ച ചെയ്യാന്‍ ശില്‍പശാല

കാലാവസ്ഥാ വ്യതിയാനത്തെയും അതിന്റെ ആഘാതങ്ങളെയും നേരിടാന്‍ അടിയന്തര നടപടി സ്വീകരിക്കേണ്ടതിന്റെ ആവശ്യകതയുമായി ബന്ധപ്പെട്ട ഐക്യരാഷ്‌ട്ര സഭയുടെ സുസ്ഥിര വികസന ലക്ഷ്യങ്ങളെ ആധാരമാക്കിയാണ് ചര്‍ച്ച

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 13, 2023, 06:31 pm IST
in Kerala

 

തിരുവനന്തപുരം:കാലാവസ്ഥാ വ്യതിയാനം ഉയര്‍ത്തുന്ന വെല്ലുവിളികളെ  നേരിടാന്‍ അത്യാധുനിക സാങ്കേതിക വിദ്യകളും നൂതനാശയങ്ങളും അവതരിപ്പിക്കുന്നതിനൊപ്പം പ്രാദേശികമായുള്ള പ്രയോഗക്ഷമതയും വെള്ളിയാഴ്ച നടക്കുന്ന അന്താരാഷ്‌ട്ര ശില്‍പശാലയില്‍ ചര്‍ച്ച ചെയ്യും.

‘ഇംപാക്ട് ഇന്‍റര്‍വെന്‍ഷന്‍സ് ഇന്‍ സസ്റ്റെയ്നബിലിറ്റി ആന്‍റ് ക്ലൈമറ്റ് ചെയ്ഞ്ച്’ വിഷയത്തില്‍ തിരുവനന്തപുരം ഹയാത്ത് റീജന്‍സിയില്‍ നടക്കുന്ന ശില്‍പശാലയില്‍ ഗവേഷകര്‍, വിദഗ്ധര്‍, സര്‍ക്കാര്‍ ഏജന്‍സികള്‍, കോര്‍പറേറ്റ് പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

കാലാവസ്ഥാ വ്യതിയാനം ഉയര്‍ത്തുന്ന വെല്ലുവിളികള്‍ നേരിടുന്നതിനും സുസ്ഥിരവികസനം പ്രോത്സാഹിപ്പിക്കുന്നതിനുമായുള്ള നൂതനാശയങ്ങള്‍, പുത്തന്‍ സാങ്കേതികവിദ്യകള്‍, ഇവ നടപ്പിലാക്കുന്നതിലെ വെല്ലുവിളികള്‍ തുടങ്ങിയവ ശില്‍പശാലയില്‍ ചര്‍ച്ച ചെയ്യും.

കേരള ശുചിത്വ മിഷന്‍, കേരള ഡെവലപ്മെന്‍റ് ആന്‍ഡ് ഇന്നവേഷന്‍ സ്ട്രാറ്റജിക് കൗണ്‍സില്‍ (കെ-ഡിസ്ക്) എന്നിവയുടെ സഹകരണത്തോടെ ഭൗമ എന്‍വിറോടെക് പ്രൈവറ്റ് ലിമിറ്റഡാണ് ശില്‍പശാല സംഘടിപ്പിച്ചിരിക്കുന്നത്.

കെ-ഡിസ്ക് എക്സിക്യൂട്ടീവ് വൈസ് ചെയര്‍പേഴ്സണ്‍ ഡോ. കെ എം. എബ്രഹാം ശില്‍പശാലയില്‍ അധ്യക്ഷത വഹിക്കും. തദ്ദേശ സ്വയംഭരണ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ശാരദാ മുരളീധരന്‍ ഉദ്ഘാടന പ്രസംഗം നടത്തും.

തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിന്‍സിപ്പല്‍ ഡയറക്ടറും ഗ്രാമവികസന കമ്മീഷണറുമായ എം ജി. രാജമാണിക്യം മുഖ്യപ്രഭാഷകനാകും. ശുചിത്വ മിഷന്‍ എക്സിക്യൂട്ടീവ് ഡയറക്ടര്‍  കെ ടി. ബാലഭാസ്കരന്‍ സംസാരിക്കും.

കാലാവസ്ഥാ വ്യതിയാനത്തെയും അതിന്റെ ആഘാതങ്ങളെയും നേരിടാന്‍ അടിയന്തര നടപടി സ്വീകരിക്കേണ്ടതിന്റെ ആവശ്യകതയുമായി ബന്ധപ്പെട്ട ഐക്യരാഷ്‌ട്ര സഭയുടെ സുസ്ഥിര വികസന ലക്ഷ്യങ്ങളെ ആധാരമാക്കിയാണ് ചര്‍ച്ച നടക്കുക.

ഇത്തരം വെല്ലുവിളികളെ പ്രാദേശിക തലത്തില്‍ നേരിടുന്നതിനുള്ള പ്രായോഗിക പരിഹാരങ്ങള്‍ വികസിപ്പിച്ചെടുക്കുന്നതിനൊപ്പം കാലാവസ്ഥാ വ്യതിയാനവെല്ലുവിളികളെ ലഘൂകരിക്കാനായി സാങ്കേതികവിദ്യയുടെ ഉപയോഗം സാധ്യമാക്കുന്ന ഒരു ഗവേഷണ-അധിഷ്ഠിത പ്രവര്‍ത്തന പദ്ധതി ആവിഷ്കരിക്കാനും ശില്പശാലയിലൂടെ ലക്ഷ്യമിടുന്നു.

ദ്രാവകമാലിന്യ പരിപാലനത്തിലെ നൂതനവും വികേന്ദ്രീകൃതവുമായ സമീപനം, സാനിറ്റേഷന്‍ ആസ് എ സര്‍വീസ്, മണ്ണ് പുനരുദ്ധാരണം, ശുചിത്വത്തിനായുള്ള മൈക്രോ എന്‍റര്‍പ്രൈസസ് എന്നിവയിലും ശില്‍പശാലയില്‍ ചര്‍ച്ച നടക്കും.

ബിറ്റ്സ് പിലാനിയിലെ ഡീന്‍ ഡോ. ശ്രീകാന്ത് മുട്നൂരി, ഡല്‍ഹിയിലെ വാഷ് ഇന്‍സ്റ്റിറ്റ്യൂട്ടിലെ മാനേജിംഗ് ട്രസ്റ്റിയും എക്സിക്യൂട്ടീവ് ഡയറക്ടറുമായ ഡോ. അറുമുഖം കാളിമുത്തു, സിഐഐ – ഐഡബ്ളുഎന്‍ ചെയര്‍വുമണ്‍ ബിന്‍സി ബേബി, ബാക്ട്രീറ്റ് എന്‍വയോണ്‍മെന്‍റല്‍ സൊല്യൂഷന്‍സ് എല്‍എല്‍പി, ഗോവയിലെ ടെക്നോളജി ഓഫീസര്‍ മിധു ഉണ്ണിത്താന്‍, വുമണ്‍ ലീഡ് ഇന്ത്യ ഫെലോ ശ്രീജ സന്തോഷ് എന്നിവര്‍ വിവിധ വിഷയങ്ങളില്‍ സംസാരിക്കും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എന്താണ് സ്പിരിച്വാലിറ്റി? നടി സംയുക്ത വര്‍മമ പറയുന്നത് കേള്‍ക്കൂ

World

മതാചാരപ്രകാരം പിതാവിന്റെ കർമ്മങ്ങൾ നടത്താനാകാതെ മൊജ്തബ : വധിക്കുമെന്ന ഇസ്രായേലിന്റെ ഭീഷണിയ്‌ക്ക് മുന്നിൽ ഭയന്ന് റവല്യൂഷനറി ഗാർഡ്

ഡിആര്‍ഡിഒ മുന്‍ ചെയര്‍മാന്‍ സമീര്‍ വി കാമത്ത് (ഇടത്ത്) ഇദ്ദേഹത്തെ അപമാനിക്കുന്ന വ്യാജ എഐ വീഡിയോ നിര്‍മ്മിച്ച മുഹമ്മദ്
ഹാഷിക്ക് എന്ന മലയാളി (വലത്ത്)
Kerala

അഗ്നിമിസൈലിനെ ഗോമൂത്രത്തില്‍ കഴുകണമെന്ന് ഡിആര്‍ഡിഒ മുന്‍ ചെയര്‍മാന്‍ സമീര്‍ വി കാമത്ത് പറയുന്ന വ്യാജ വീഡിയോ പ്രചരിപ്പിച്ച് മുഹമ്മദ് ഹാഷിക്ക്

India

ശത്രുക്കളുടെ ഏത് നീക്കവും തകർക്കും : ആകാശ് തരംഗും, കാമികേസ് ഡ്രോണുകളുമടക്കം ഇന്ത്യൻ സൈന്യത്തിനായി 52,000 കോടിയുടെ ആയുധങ്ങൾ വരുന്നു

India

‘ രാമക്ഷേത്രത്തിനായി ഞാൻ നൽകിയ 111,000 രൂപ തിരികെ വേണം ‘ ; പ്രതിഷേധ മാർച്ച് നടത്തുമെന്ന് ദിഗ്‌വിജയ് സിംഗ്

പുതിയ വാര്‍ത്തകള്‍

ഞങ്ങൾ അസ്വസ്ഥരാണ് ; എസ്ഐ ആർ നിർത്തി വയ്‌ക്കണം : ബാലറ്റ് പേപ്പർ സംവിധാനം കൊണ്ടുവരണമെന്ന് ഇന്ത്യാസഖ്യം ; കോടതി ഇടപെടണമെന്ന് കെ.സി. വേണുഗോപാൽ

മമത ബാനര്‍ജിയ്‌ക്ക് പ്രധാന തൃണമൂല്‍ ഓഫീസായ ടിഎംസി ഭവനും നഷ്ടമായി, കയ്യേറിയത് വിമത ഗ്രൂപ്പായ ഋതബ്രത ബാനര്‍ജിയും സംഘവും

ഗുണ്ടാരീതിയിലുള്ള പെരുമാറ്റമാണ് ഏഴ് മണിക്കൂര്‍ നേരം അമ്മ ജനറല്‍ ബോഡി യോഗത്തില്‍ ശ്വേതാമേനോന്‍ നേരിടേണ്ടി വന്നതെന്ന് ഹിമവല്‍ ഭദ്രാനന്ദ

തൃശൂരില്‍ കോള്‍പാടത്ത് മിനിബോട്ട് മുങ്ങി 2 പേരെ കാണാതായി

നെല്ലിയാമ്പതി ചുരത്തില്‍ രാത്രികാല ഗതാഗതത്തിനും വിനോദസഞ്ചാരത്തിനും നിയന്ത്രണം

അമ്മയുടെ അഡ്‌ഹോക് കമ്മിറ്റി കണ്‍വീനര്‍ സ്ഥാനത്ത് നിന്നും രാജിവയ്‌ക്കുന്നതായി രമേശ് പിഷാരടി, കടിച്ചു തൂങ്ങാന്‍ താത്പര്യമില്ല

അത്യാധുനിക ആയുധങ്ങൾ ഉൾപ്പെടെ 52,000 കോടി രൂപയുടെ പ്രതിരോധ സംഭരണത്തിന് അനുമതി

“ബ്രൗണ്‍ യൂണിവേഴ്സിറ്റിയില്‍ രാഹുല്‍ ഗാന്ധി പറഞ്ഞു രാമന്‍ മിത്താണ്….ക്രിസ്തു മിത്താണെന്ന് രാഹുല്‍ പറയാത്തതെന്ത്?”- ചോദ്യവുമായി അര്‍ണബ് ഗോസ്വാമി

തിരുവനന്തപുരത്ത് സ്‌കൂള്‍ കുട്ടികളുമായി പോയ വാഹനം മറിഞ്ഞു: 7 കുട്ടികള്‍ക്ക് പരിക്ക്

സംസ്ഥാന പോലീസില്‍ മൂന്ന് ഡിവൈഎസ്പിമാര്‍ക്ക് എസ്പി കേഡര്‍ നല്‍കി. 15 ഇന്‍സ്പെക്ടര്‍മാര്‍ക്ക് സ്ഥാനക്കയറ്റം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.