കേരളത്തിലെ നാല്‍പ്പത് ലക്ഷംവരുന്ന വിശ്വകര്മസമൂഹത്തിനായി വിശ്വകര്‍മ സര്‍വീസ് സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ നിധി കമ്പനി ആരംഭിക്കുന്നു. കൊല്ലം ജില്ലയില്‍ അഞ്ചല്‍ കേന്ദ്രമായി ‘പ്രണവം ആര്‍ട്ടിസാന്‍ നിധി കമ്പനി ലിമിറ്റഡ്’ എന്നപേരില്‍ ആരംഭിക്കുന്ന സ്ഥാപനത്തിന്റെ ഉത്ഘാടനം ബുധനാഴ്ച ലോക്സഭാ അംഗം എന്‍.കെ. പ്രേമചന്ദ്രന് നിര്‍വഹിച്ചു.
പുനലൂര്‍ നിയോജക മണ്ഡലം എംഎല്‍എ പി.എസ്. സുപാല്‍ മുഖ്യഅതിഥിയായി. ബിജെപി ജില്ലാ അധ്യക്ഷന്‍ ബി.ബി. ഗോപകുമാര്‍ ഷെയര്‍ വിതരണം ഉത്ഘാടനംചെയ്തു. രാഹുല്‍ ഈശ്വര്‍ പ്രണവം ആര്‍ട്ടിസാന്‍ ബ്രാന്‍ഡ് പ്രകാശനം ചെയ്തു. മാതൃഭൂമി ന്യൂസ്എഡിറ്റര്‍ പ്രജീഷ് കൈപ്പള്ളി ആദ്യ ഡെപ്പോസിറ്റ് സ്വീകരിച്ചു.
ലോര്‍ഡ് വിശ്വകര്‍മ ട്രസ്റ്റ് ചെയര്‍മാനും പ്രണവം ആര്‍ട്ടിസാന്‍ നിധി കമ്പനിയുടെ മാനേജിങ് ഡയറക്ടറുമായ ഹരിശങ്കര്‍ ടി.എസ്. അധ്യക്ഷത വഹിച്ചു. വിശ്വകര്‍മ ട്രസ്റ്റ് സെക്രട്ടറിയം വിഎസ്എസ് ജില്ലാഅധ്യക്ഷനുമായ എം. മണിക്കുട്ടന്, വിഎസ്എസ് പുനലൂര്‍ താലൂക്ക് യൂണിയന് പ്രസിഡന്റ് ലിജു ആലുവിള, വിശ്വകര്‍മ ബാങ്ക് എന്ന വലിയ ലക്ഷ്യത്തിലേക്കുള്ള സമുദായത്തിന്റെ ആദ്യ ചുവടുവായ്പ്പാണ് നിധികമ്പനി.
നിധി കമ്പനിയുടെ വാര്‍ഷിക ലാഭത്തില്‍ നിന്നും ഒരു വിഹിതം ലോര്‍ഡ് വിശ്വകര്മദേവസ്വം & എഡ്യൂക്കേഷണല്‍ ട്രസ്റ്റിന് കീഴിലെ സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ആരംഭിക്കുന്നതിനു ചെലവഴിക്കും. സേവിങ്സ്ബാങ്ക്, ഫിക്സഡ് ഡെപ്പോസിറ്റ്, റെക്കറിങ് ഡെപ്പോസിറ്റ്, ബിസിനസ് ലോണ്‍, ഗോള്‍ഡ് ലോണ്‍ തുടങ്ങിയ സേവനങ്ങള്‍ പൊതുസമൂഹത്തില്‍നിന്നും അംഗങ്ങള്‍ ആയി ചേരുന്നവര്‍ക്കു ലഭ്യമാകും. വിശ്വകര്‍മ സമുദായത്തിന്റെ വിദ്യാഭ്യാസ സൗകര്യങ്ങള്‍ ആസൂത്രണം ചെയ്തു നടപ്പാക്കുന്നതിന് 2013 മുതല്വിശ്വകര്മ സര്‍വീസ് സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ പ്രവര്‍ത്തിച്ചു വരുന്ന സംവിധാനമാണ് ലോര്‍ഡ് വിശ്വകര്‍മ ദേവസ്വം & എഡ്യൂക്കേഷണല്‍ ട്രസ്റ്റ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: