ന്യൂദല്‍ഹി: കര്‍ഷക ഉത്പ്പാദക സംഘങ്ങള്‍ മുഖേന പ്രാഥമിക കാര്‍ഷിക വായ്പ സഹകരണ സംഘങ്ങളെ ശക്തിപ്പെടുത്തല്‍’ എന്ന വിഷയത്തെ ആസ്പദമാക്കി ഒരു ദിവസം നീണ്ടുനില്‍ക്കുന്ന വിപുലമായ ജൂലൈ 14 നു കേന്ദ്ര മന്ത്രി അമിത് ഷാ ഉത്ഘാടനം ചെയ്യും
ഫാര്‍മര്‍ പ്രൊഡ്യൂസര്‍ ഓര്‍ഗനൈസേഷനുകളിലൂടെ പ്രാഥമിക കാര്‍ഷിക വായ്പാ സംഘങ്ങളെ ശക്തിപ്പെടുത്തുന്നതിനുള്ള മാര്‍ഗങ്ങള്‍ ചര്‍ച്ച ചെയ്യുകയാണ് കോണ്‍ക്ലേവ് ലക്ഷ്യമിടുന്നത്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ‘ സഹകാര്‍ സേ സമൃദ്ധി’ എന്ന കാഴ്ചപ്പാട് സാക്ഷാത്കരിക്കുന്നതിന് സഹകരണ മന്ത്രി അമിത് ഷായുടെ ശ്രമഫലമായി സഹകരണ മേഖലയില്‍ 1100 പുതിയ കര്‍ഷക ഉത്പ്പാദക സംഘങ്ങള്‍ രൂപീകരിക്കാന്‍ തീരുമാനമെടുത്തിരുന്നു.
എഫ്പിഒ സ്കീമിനു കീഴില്‍, ഓരോ എഫ്പിഒയ്ക്കും സാമ്പത്തിക സഹായമായി 33 ലക്ഷം രൂപയും, സംഘങ്ങള്‍ രൂപീകരണത്തിനും കൈതാങ്ങായി പ്രവര്‍ത്തിക്കുന്നതിനും വേണ്ടി ക്ലസ്റ്റര്‍ അധിഷ്ഠിത ബിസിനസ്സ് ഓര്‍ഗനൈസേഷനുകള്‍ക്ക് ഓരോ സംഘങ്ങള്‍ക്കും 25 ലക്ഷം രൂപ വീതം നല്കുന്നു.
കൃഷിയെ സുസ്ഥിരമാക്കുന്നതിലും ഉപജീവനമാര്‍ഗം പ്രോത്സാഹിപ്പിക്കുന്നതിലും കൃഷിയെ ആശ്രയിക്കുന്നവരുടെ മൊത്തത്തിലുള്ള ജീവിതനിലവാരം മെച്ചപ്പെടുത്തുന്നതിലും കര്‍ഷക ഉത്പ്പാദക സംഘങ്ങള്‍ നിര്‍ണായക പങ്ക് വഹിക്കുന്നു.
ചെറുകിട നാമമാത്ര കര്‍ഷകര്‍/നിര്‍മ്മാതാക്കള്‍ എന്നിവര്‍ക്ക് മെച്ചപ്പെട്ട വില ലഭ്യമാക്കാനും ഗതാഗത ചെലവ് കുറയ്ക്കാനും മൊത്തത്തിലുള്ള ഉല്‍പ്പാദനക്ഷമത വര്‍ദ്ധിപ്പിക്കാനും കര്‍ഷക ഉത്പ്പാദക സംഘങ്ങള്‍ സഹായിക്കുന്നു.
കാര്്ഷികോല്പാദന സാമഗ്രികള്‍ , നടീല്‍ യന്ത്രം, ടില്ലര്‍, മുതലായ കാര്‍ഷികോപകരണങ്ങളുടെ വിതരണം, സംസ്കരണം, മൂല്യവര്ധനംഎന്നിവ ഏറ്റെടുത്തു കര്‍ഷകര്‍ക്ക് അവരുടെ വ്യാപാര ശ്രേണി വിപൂലീകരിക്കാന്‍ പ്രാപ്തരാക്കുന്നതിനു വേണ്ടയുള്ള സംയോജനമാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത് .
പ്രാഥമികമായി ഹ്രസ്വകാല വായ്പയിലും, വിത്ത്, വളം മുതലായവയുടെ വിതരണത്തിലും ഏര്‍പ്പെട്ടിരിക്കുന്ന ഏകദേശം 13 കോടി കര്‍ഷകരുടെ ഒരു വലിയ അംഗബലം പ്രാഥമിക കാര്‍ഷിക വായ്പ്പാ സഹകരണ സംഘങ്ങള്‍ക്കുണ്ട്. നിലവില്‍, രാജ്യത്തെ 86% കര്‍ഷകരും ചെറുകിട നാമമാത്ര കര്‍ഷകരാണ്.
മെച്ചപ്പെട്ട സാങ്കേതിക വിദ്യ, വായ്പ, ഇന്‍പുട്ട്, ഗുണനിലവാരമുള്ള ചരക്കുകളുടെ ഉത്പാദനം എന്നിവ പ്രോത്സാഹിപ്പിക്കുന്നതിന് കൂടുതല്‍ വിപണികള്‍ ലഭ്യമാക്കുന്നതിന് കര്‍ഷകര്‍ക്ക് സൗകര്യമൊരുക്കേണ്ടതിന്റെ ആവശ്യകതയുള്ളതിനാല്‍, കര്‍ഷകരെ കര്‍ഷക ഉത്പ്പാദക സംഘങ്ങള്‍ രൂപീകരിക്കുന്നതിന് പ്രോത്സാഹിപ്പിക്കുന്നതിന് സര്‍ക്കാര്‍ ഇതിനകം നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. ഇതിനുവേണ്ടി, കേന്ദ്ര കൃഷി, കര്‍ഷക ക്ഷേമ മന്ത്രാലയത്തിന്റെ നേതൃത്വത്തില്‍ സെന്‍ട്രല്‍ സെക്ടര്‍ പദ്ധതിയായ ‘10,000 ഫാര്‍മര്‍ പ്രൊഡ്യൂസര്‍ ഓര്‍ഗനൈസേഷനുകളുടെ രൂപീകരണവും പ്രോത്സാഹനവും’ആരംഭിച്ചു.
ഉല്‍പ്പാദനവും ഉല്‍പ്പാദനക്ഷമതയും വര്‍ധിപ്പിക്കുന്നതിനും വിളവെടുപ്പിനു ശേഷമുള്ള സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനുമായി സഹകരണ സംഘങ്ങള്‍ക്ക്, ആസൂത്രണം, പ്രോത്സാഹനം, ധനസഹായം എന്നിവ നല്കുന്നതിനു ചുമതലയുള്ള സഹകരണ മന്ത്രാലയത്തിനു കീഴിലുള്ള ഒരു നിയമാനുസൃത സ്ഥാപനമാണ് നാഷണല്‍ കോര്‍പ്പറേറ്റീവ് ഡവലപ്പ്മെന്റ് കോര്പ്പറേഷന്
കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍, കാര്‍ഷിക സംസ്കരണം, ദുര്‍ബല വിഭാഗങ്ങള്‍, സഹകരണ സംഘങ്ങളുടെ കമ്പ്യൂട്ടര്‍വല്‍ക്കരണം, സേവനം, വായ്പ, യുവജന സഹകരണ സംഘങ്ങള്‍ തുടങ്ങി വിവിധ മേഖലകളില്‍ 41,031.39 കോടി രൂപ വിതരണം ചെയ്തു
പ്രതികരിക്കാൻ ഇവിടെ എഴുതുക: