തിരുവനന്തപുരം : കൊട്ടാരക്കരയില്‍ മന്ത്രി വി. ശിവന്‍കുട്ടിയുടെ പൈലറ്റ് വാഹനം ഇടിഞ്ച് രോഗിയടക്കം അഞ്ചുപേര്‍ക്ക് പരിക്കേറ്റതില്‍ പൊലിസ് കേസെടുക്കുന്നില്ലെന്ന് ആരോപണം. മന്ത്രിയുടെ വാഹനവും പൈലറ്റ് വാഹനവും തെറ്റായ ദിശയില്‍ സഞ്ചരിച്ചതാണ് അപകടത്തിന് കാരണം. ഇതുമായി ബന്ധപ്പെട്ട ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.
അപകടത്തില്‍ പരിക്കേറ്റ രോഗിയുടെ ഭര്‍ത്താവ് പോലീസില്‍ പരാതി നല്‍കും. ട്രാഫിക് നിയമങ്ങളുടെ ലംഘനമാണെന്ന ചിത്രങ്ങളില്‍ നിന്നും ലംഘനമാണ്. ഇത് വ്യക്തമായിട്ടും പോലീസ് നടപടിയൊന്നും കൈക്കൊള്ളാത്തതിലാണ് വിമര്‍ശനം ഉയരുന്നത്.
ബുധനാഴ്ചയാണ് മന്ത്രി വി. ശിവന്‍കുട്ടിയുടെ പൈലറ്റ് വാഹനം ആംബുലന്‍സില്‍ ഇടിച്ച് അഞ്ച് പേര്‍ക്ക് പരിക്കേറ്റത്. സിഗ്‌നല്‍ സംവിധാനം പ്രവര്‍ത്തിക്കാതിരുന്ന പുലമണില്‍ പോലീസാണ് ഗതാഗതം നിയന്ത്രിച്ചത്. ഇതിനിടയിലായിരുന്നു അപകടം. ഭക്ഷണത്തില്‍ നിന്ന് അലര്‍ജിയുണ്ടായ രോഗിയുമായി നെടുമന്‍കാവ് പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ നിന്ന് കൊട്ടാരക്കരയിലെ സ്വകാര്യ ആശുപത്രിയിലേക്ക് ആംബുലന്‍സ് പോകും വഴി പുലമന്‍ ജങ്ഷനില്‍ വെച്ചാണ് അപകടത്തില്‍പ്പെടുന്നത്. കോട്ടയം ഭാഗത്ത് നിന്നും തിരുവനന്തപുരത്തേക്ക് വരികയായിരുന്നു മന്ത്രി ശിവന്‍കുട്ടി.
അപകടത്തില്‍ ആംബുലന്‍സ് ഡ്രൈവര്‍ നെടുമന സ്വദേശി നിതിന്‍, ഓടനാവട്ടം സ്വദേശി അശ്വ കുമാര്‍, ഭാര്യ ദേവിക, ബന്ധു ഉഷ കുമാരി , ശൂരനാട് സ്റ്റേഷനിലെ പോലീസ് ജീപ്പ് ഓടിച്ച സിപിഒ ബിജു ലാല്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇതില്‍ ദേവികയെ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. മറ്റുള്ളവരുടെ പരിക്ക് ഗുരുതരമല്ല. നാട്ടുകാരും പോലീസും ഇടപെട്ട് ആംബുലന്‍സ് പെട്ടെന്ന് ഉയര്‍ത്തിയതിനാലാണ് അപകടത്തില്‍പ്പെട്ടവരുടെ പരിക്ക് ഗുരുതരമല്ലാത്തത്. തിരുവനന്തപുരം ഭാഗത്തേക്കുള്ള കെഎസ്ആര്‍ടിസി ബസ് ഉള്‍പ്പെടെ പോലീസിന്റെ സിഗ്‌നലിനായി കാത്ത് കിടക്കുമ്പോള്‍ ആംബുലന്‍സ് വരുന്നത് ശ്രദ്ധിക്കാതെ മന്ത്രിയുടെ വാഹനം തെറ്റായ ദിശയില്‍ കടത്തിവിട്ടതാണ് അപകടത്തിന് കാരണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: