കോട്ടയം: ഗോത്ര വര്‍ഗ സമൂഹത്തിലെ വിദ്യാര്‍ത്ഥികള്‍ക്ക് മികച്ച വിദ്യാഭ്യാസം ഉറപ്പാക്കാന്‍ കൂടുതല്‍ ഏകലവ്യ മോഡല്‍ റെസിഡന്‍ഷ്യല്‍ സ്‌കൂളുകളുമായി കേന്ദ്രസര്‍ക്കാര്‍.
കുറഞ്ഞത് 20,000മോ 50 ശതമാനമോ അതിലധികമോ പട്ടികവര്‍ഗ ജനസംഖ്യയുള്ള ഓരോ ബ്ലോക്കിലും ഓരോ റെസിഡന്‍ഷ്യല്‍ (ഇഎംആര്‍എസ്) സ്‌കൂള്‍ സ്ഥാപിക്കാനാണ് കേന്ദ്രതീരുമാനം. 2025-26ഓടെ രാജ്യത്തുടനീളം 740 ഇഎംആര്‍എസുകള്‍ സ്ഥാപിക്കും. ഇതിലൂടെ 3.5 ലക്ഷം പട്ടികവര്‍ഗ വിദ്യാര്‍ത്ഥികള്‍ക്ക് പ്രയോജനം ലഭിക്കും.
2014ന് മുമ്പ് 167 ഇഎംആര്‍എസുകള്‍ക്ക് അനുമതി നല്കിയിരുന്നു. എന്നാല്‍ 119 എണ്ണം മാത്രമാണ് ആരംഭിച്ചത്. കഴിഞ്ഞ ഒമ്പത് വര്‍ഷത്തിനുള്ളില്‍ അംഗീകൃത സ്‌കൂളുകളുടെ എണ്ണം 694 ആയി. ഇതില്‍ 401 ഇഎംആര്‍എസ് രാജ്യത്തുടനീളം പ്രവര്‍ത്തനക്ഷമമാണ്. 1.13 ലക്ഷത്തിലധികം വിദ്യാര്‍ഥികള്‍ എന്റോള്‍ ചെയ്തിട്ടുണ്ട്.
അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ 740 ഏകലവ്യ മോഡല്‍ റെസിഡന്‍ഷ്യല്‍ സ്‌കൂളുകളിലേക്ക് 38,800 അധ്യാപകരെയും മറ്റ് ജീവനക്കാരെയും നിയമിക്കുന്നതിന് കേന്ദ്രസര്‍ക്കാര്‍ ബജറ്റില്‍ തുക അനുവദിച്ചിട്ടുണ്ട്.
ഗോത്രവര്‍ഗ വിദ്യാര്‍ഥികള്‍ക്ക് വിദ്യാഭ്യാസത്തിലൂടെ സര്‍വതോമുഖമായ ഉന്നമനമാണ് സര്‍ക്കാര്‍ പദ്ധതികൊണ്ട് ലക്ഷ്യമിടുന്നത്. യുപി, ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി തലത്തില്‍ മെച്ചപ്പെട്ട വിദ്യാഭ്യാസം നല്കുന്നതോടൊപ്പം പാഠ്യേതര വിഷയങ്ങളിലും പരിശീലനം നല്കി കൂടുതല്‍ അവസരങ്ങള്‍ ഒരുക്കുകയെന്നതും പദ്ധതി ലക്ഷ്യമിടുന്നു. ജില്ലാതല സമിതിക്കാണ് സ്‌കൂളിന്റെ മേല്‍നോട്ടച്ചുമതല. ജില്ലാ കളക്ടര്‍ക്കായിരിക്കും ഉത്തരവാദിത്തം. പ്രാദേശിക വിദ്യാഭ്യാസ വിദഗ്ധരും ഗോത്രവര്‍ഗ പ്രതിനിധികളും കമ്മറ്റിയില്‍ അംഗങ്ങളായിരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: