എറണാകുളം:എസ്എന്‍ഡിപി യോഗം തെരഞ്ഞെടുപ്പ് നടത്തുന്നതിന് വിശദാംശങ്ങളും ശുപാര്‍ശയും നല്കാന് റിട്ട.ജസ്റ്റിസ് ജി.ശശിധരനെ ചുമതലപ്പെടുത്തിയ സര്‍ക്കാര്‍ ഉത്തരവ സ്റ്റേ ചെയ്ത് ഹൈക്കോടതി. രണ്ടുമാസത്തേക്കാണ് സ്റ്റേ അനുവദിച്ചത്.
കമ്മിഷനെ നിയമിക്കാന്‍ സര്‍ക്കാരിന് അധികാരമില്ലെന്ന് കാട്ടി കരുനാഗപ്പള്ളി സ്വദേശി എസ്.എന്‍.ഡി.പി അംഗം ആര്.വിനോദ് കുമാര്‍ ഉള്‍പ്പെടെ നല്കിയ ഹര്‍ജിയിലാണ് ജസ്റ്റിസ് പി.വി.കുഞ്ഞിക്കൃഷ്ണന്റെ ഉത്തരവ്.സര്‍ക്കാരിനോട് കോടതി വിശദീകരണം തേടുകയും ചെയ്തു..
ഏപ്രില്‍ 19നാണ് ജസ്റ്റിസ് ജി.ശശിധരനെ നിയമിച്ച് സര്‍ക്കാര്‍ ഉത്തരവിട്ടത്. എന്നാല്‍ ഇന്ത്യന്‍ കമ്പനി നിയമപ്രകാരം പ്രവര്‍ത്തിക്കുന്ന സ്വകാര്യ കമ്പനിയുടെ കാര്യങ്ങളില്‍ ഇടപെടാന്‍ സര്‍ക്കാരിന് അധികാരമില്ലെന്ന് ഹര്‍ജിക്കാര്‍ കോടതിയില്‍ വാദമുയര്‍ത്തി. തെരഞ്ഞെടുപ്പ് നടത്താനുള്ള എസ്എന്‍ഡിപി യോഗത്തിന്റെ അവകാശത്തില്‍ സര്‍ക്കാരിന് ഇടപെടാനാകില്ലെന്നും ഹൈക്കോടതി ഉത്തരവിന്റെ ലംഘനമാണിതെന്നും ഹര്‍ജിയില്‍ പറയുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: