Thursday, March 26, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thrissur

ആയുര്‍വേദം ജീവിതശൈലിയാക്കണമെന്ന് പ്രിയദര്‍ശന്‍

ഭാരതത്തിന്റെ പ്രൗഢമായ പാരമ്പര്യത്തിന്റെ ശക്തികളിലൊന്നും, ലോകത്തിന് മുന്നില്‍ രാജ്യം അഭിമാനപൂര്‍വം മൂന്നോട്ടുവെക്കുന്ന ചികിത്സാ സമ്പ്രദായവുമാണ് ആയുര്‍വേദമെന്നും പ്രിയദര്‍ശന്‍ പറഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 12, 2023, 08:13 pm IST
in Thrissur
വൈദ്യരത്‌നം സ്ഥാപകദിനം തൃശൂരില്‍ സംവിധായകന്‍ പ്രിയദര്‍ശന്‍ ഉദ്ഘാടനം ചെയ്യുന്നു. വൈദ്യരത്‌നം ഗ്രൂപ്പ് എംഡി ഇ.ടി. നീലകണ്ഠന്‍ മൂസ്, പി. ബാലചന്ദ്രന്‍ എംഎല്‍എ, വിദ്യാധരന്‍ മാസ്റ്റര്‍, കെ.സി. നാരായണന്‍, ഇ.ടി. യദു നാരായണന്‍ മൂസ്, ഇ.ടി. കൃഷ്ണന്‍ മൂസ്, സി.പി. പോളി, എ.പി.ഡി. നമ്പീശന്‍, കെ.കെ. ലത, ടി.എന്‍. നീലകണ്ഠന്‍, ദേവിക ഹരികുമാര്‍ എന്നിവര്‍ സമീപം.

വൈദ്യരത്‌നം സ്ഥാപകദിനം തൃശൂരില്‍ സംവിധായകന്‍ പ്രിയദര്‍ശന്‍ ഉദ്ഘാടനം ചെയ്യുന്നു. വൈദ്യരത്‌നം ഗ്രൂപ്പ് എംഡി ഇ.ടി. നീലകണ്ഠന്‍ മൂസ്, പി. ബാലചന്ദ്രന്‍ എംഎല്‍എ, വിദ്യാധരന്‍ മാസ്റ്റര്‍, കെ.സി. നാരായണന്‍, ഇ.ടി. യദു നാരായണന്‍ മൂസ്, ഇ.ടി. കൃഷ്ണന്‍ മൂസ്, സി.പി. പോളി, എ.പി.ഡി. നമ്പീശന്‍, കെ.കെ. ലത, ടി.എന്‍. നീലകണ്ഠന്‍, ദേവിക ഹരികുമാര്‍ എന്നിവര്‍ സമീപം.

തൃശൂര്‍: ആയുര്‍വേദം ആരോഗ്യപരിപാലനത്തിന് ചിട്ടയും, പരിരക്ഷയും നല്‍കുന്നുവെന്ന് ചലച്ചിത്ര സംവിധായകനും, തിരക്കഥാകൃത്തുമായ പ്രിയദര്‍ശന്‍ അഭിപ്രായപ്പെട്ടു. ആയുര്‍വേദം നിഷ്ഠയുടെ ശാസ്ത്രമെന്നും അദ്ദേഹം പറഞ്ഞു. റീജ്യണല്‍ തിയേറ്ററില്‍ വൈദ്യരത്നം ഗ്രൂപ്പിന്റെ സ്ഥാപകദിനാചരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.  

ആയുര്‍വേദത്തെക്കുറിച്ച് സിനിമയില്‍ തനിക്ക് പല കാര്യങ്ങളും പറഞ്ഞുതന്നത് മുതിര്‍ന്ന നടനായ മധുവാണ്. കര്‍ക്കിടകത്തില്‍ അദ്ദേഹം സിനിമയില്‍ അഭിനയിക്കാറില്ല. പൂര്‍ണമായും ആയുര്‍വേദ ചികിത്സയിലായിരിക്കും. സിനിമയില്‍ നിന്ന് എത്ര വലിയ ഓഫര്‍ വന്നാലും ആയുര്‍വേദ പരിചരണത്തില്‍ നിന്ന് അദ്ദേഹം മാറിനില്‍ക്കാറില്ലെന്നും പ്രിയദര്‍ശന്‍ ഓര്‍മിച്ചു. മധുവില്‍ നിന്ന് ഉപദേശം ഉള്‍ക്കൊണ്ട് താനും മോഹന്‍ലാലും സത്യന്‍ അന്തിക്കാടും ആയുര്‍വേദ ചികിത്സാ സമ്പ്രദായം ഉള്‍ക്കൊള്ളാന്‍ ശ്രമിച്ചിട്ടുണ്ട്.  

ഭാരതത്തിന്റെ പ്രൗഢമായ പാരമ്പര്യത്തിന്റെ ശക്തികളിലൊന്നും, ലോകത്തിന് മുന്നില്‍ രാജ്യം അഭിമാനപൂര്‍വം മൂന്നോട്ടുവെക്കുന്ന ചികിത്സാ സമ്പ്രദായവുമാണ് ആയുര്‍വേദമെന്നും അദ്ദേഹം പറഞ്ഞു.

രോഗനിര്‍ണയത്തിനുള്ള വൈദഗ്ധ്യമാണ് ഡോക്ടര്‍മാര്‍ക്ക് ഉണ്ടായിരിക്കേണ്ട പ്രധാനയോഗ്യതയെന്ന് അനുസ്മരണ പ്രഭാഷണത്തില്‍ എഴുത്തുകാരനായ കെ.സി. നാരായണന്‍ അഭിപ്രായപ്പെട്ടു. രോഗനിര്‍ണയത്തില്‍ പരാജയപ്പെട്ടാല്‍ വൈദ്യനാകാന്‍ സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ദൃഷ്ടി കൊണ്ടും, സ്പര്‍ശം കൊണ്ടും, ഗന്ധത്താലും രോഗനിര്‍ണയവും, ചികിത്സയും നടത്തിയിരുന്ന നാടായിരുന്നു നമ്മുടേതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇത്തരത്തിലുള്ള പരമ്പരാഗത രീതികളെയും ആധുനിക ശാസ്ത്രത്തെയും സമന്വയിപ്പിച്ചുള്ള സമഗ്രമായ ചികിത്സാരീതികളാണ് കാലഘട്ടത്തിന്റെ ആവശ്യമെന്നും അദ്ദേഹം പറഞ്ഞു. പത്മശ്രീ അഷ്ടവൈദ്യന്‍ ഇ.ടി. നീലകണ്ഠന്‍ മൂസിന്റെ 26ാം ചരമവാര്‍ഷിക ദിനത്തോടനുബന്ധിച്ചാണ് സ്ഥാപക ദിനം ആചരിച്ചത്. വൈദ്യരത്നം ഗ്രൂപ്പ് എംഡി അഷ്ടവൈദ്യന്‍ ഡോ. ഇ.ടി. നീലകണ്ഠന്‍ മൂസ് ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. പി. ബാലചന്ദ്രന്‍ എംഎല്‍എ വിദ്യാര്‍ത്ഥികള്‍ക്കുള്ള അക്കാദമിക് അവാര്‍ഡുകള്‍ വിതരണം ചെയ്തു.

സംഗീത സംവിധായകന്‍ വിദ്യാധരന്‍ മാസ്റ്റര്‍, എക്സി. ഡയറക്ടര്‍മാരായ അഷ്ടവൈദ്യന്‍ ഡോ. ഇ.ടി. യദു നാരായണന്‍ മൂസ്, അഷ്ടവൈദ്യന്‍ ഡോ. ഇ.ടി. കൃഷ്ണന്‍ മൂസ്, കൗണ്‍സിലര്‍ സി.പി. പോളി, വൈദ്യരത്നം സാങ്കേതിക ഉപദേഷ്ടാവ് വൈദ്യന്‍ എ.പി.ഡി. നമ്പീശന്‍, വൈദ്യരത്നം ആയുര്‍വേദ കോളേജ് പ്രിന്‍സിപ്പല്‍ ഡോ. കെ.കെ. ലത, കോളേജ് യൂണിയന്‍ ചെയര്‍പേഴ്സണ്‍ ദേവിക ഹരികുമാര്‍, വൈദ്യരത്നം ഗ്രൂപ്പ് ചീഫ് ജനറല്‍ മാനേജര്‍ ടി.എന്‍. നീലകണ്ഠന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. സ്ഥാപകദിനാചരണത്തോടനുബന്ധിച്ച് നടന്ന സെമിനാറുകളില്‍ ഡോ. വര്‍ഗീസ് ജെയിംസ്, ഡോ. സി.എം. ശ്രീകൃഷ്ണന്‍, ഡോ. പി.എം. മധു, ഡോ. അബ്ദുള്‍ റൗഫ് എന്നിവര്‍ ക്ലാസെടുത്തു. ഡോ. രചിത ആര്‍. വാര്യര്‍ മോഡറേറ്ററായി.

Tags: ayurveda
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

ഒരുവേരന്‍ ഒരു സിദ്ധൗഷധം

Samskriti

ആയുര്‍വേദ ദര്‍ശനം: അറിയാം ആയുര്‍വേദത്തിന്റെ അടിസ്ഥാനസിദ്ധാന്തം

India

എന്‍സിഇആര്‍ടി സിലബസില്‍ ആയുര്‍വേദം; പരമ്പരാഗത വൈദ്യശാസ്ത്രം വിദ്യാര്‍ത്ഥികള്‍ക്കു മനസിലാക്കിക്കൊടുക്കുക ലക്ഷ്യം

Article

പരമ്പരാഗത വൈദ്യശാസ്ത്രത്തിന്റെ പ്രസക്തിയും പരിവര്‍ത്തനങ്ങളും

Samskriti

ആയുര്‍വേദത്തിന്റെ ആധുനിക പ്രസക്തി; ഇന്ന് ദേശീയ ആയുര്‍വേദ ദിനം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

നാവികസേന സുരക്ഷയില്‍ ഭാരതത്തിലേക്കുള്ള ചരക്കുകപ്പല്‍ ഹോര്‍മൂസ് കടലിടുക്ക് കടക്കുന്നു

ഭാരത കപ്പലുകള്‍ക്ക് ഹോര്‍മൂസില്‍ നാവികസേന കവചം; അയച്ചത് ആഞ്ച് യുദ്ധക്കപ്പലുകള്‍

അമേരിക്കയുടെ അത്യാധുനിക എഫ്-18 യുദ്ധവിമാനം വെടിവെച്ചിട്ട് ഇറാൻ

മഞ്ചേശ്വരത്ത് ബിജെപിക്കെതിരേ കോണ്‍ഗ്രസ് ഡീല്‍; എസ്ഡിപിഐ സ്ഥാനാര്‍ത്ഥി പിന്മാറുന്നു, പിഡിപിയും ഒപ്പം

പ്രശസ്ത ബാല സാഹിത്യകാരന്‍ പി.ഐ. ശങ്കര നാരായണന്‍ അന്തരിച്ചു

പ്രശസ്ത നടൻ ഇ.എ. രാജേന്ദ്രൻ അന്തരിച്ചു

എ.എ. റഹീമും വി. ശിവന്‍കുട്ടിയും ചേര്‍ന്ന് വിവാഹം നടത്തിക്കൊടുക്കുന്നതിന്റെ ഫയല്‍ ചിത്രം

മൊണാലിസ ഭോസ്ലയുടെ വിവാഹം: റഹീമും ശിവന്‍കുട്ടിയും കുരുക്കില്‍; ദേശീയ എസ്‌സി,എസ്ടി കമ്മീഷന്‍ തെളിവെടുപ്പ് നടത്തി

ചുവന്ന ഇടനാഴിയില്‍ നിന്ന് വികസനത്തിന്റെ പാതയിലേക്ക്; നക്‌സലിസത്തിനെതിരായ ഭാരതത്തിന്റെ പോരാട്ടം

എന്‍ഡിഎക്കെതിരെ ഡീലുമായി ഇടതു വലതു മുന്നണികള്‍

മടക്കം മലയാള ഭാഷയെ ധന്യമാക്കി

ആറാട്ടുപുഴയിലെ ദേവമേള; പൂരം തിങ്കളാഴ്ച

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.