ന്യൂദല്‍ഹി: വേള്‍ഡ് മുസ്ലിം ലീഗ് സെക്രട്ടറി ജനറല്‍ മുഹമ്മദ് അല്‍ ഇസ്സയുമായി പ്രധാനമന്ത്രി മോദി കൂടിക്കാഴ്ച നടത്തി. മുസ്ലിം സ്കോളേഴ്സ് ഓര്ഗനൈസേഷന് ചെയര്മാന് കൂടിയാണ് മുഹമ്മദ് അല്‍ ഇസ്സ.
ഹിന്ദു-മുസ്ലിം പരസ്പരം വിശ്വാസം വര്‍ധിപ്പിക്കുന്നതിനുള്ള സംവാദത്തെക്കുറിച്ച് ഇരുവരും ആശയം കൈമാറിയെന്ന് പിന്നീട് മോദി ട്വിറ്ററില്‍ കുറിച്ചു. തീവ്രവാദ ആശയങ്ങളെ ചെറുക്കലും ആഗോള സമാധാനം പ്രോത്സാഹിപ്പിക്കലും ഇന്ത്യയും സൗദിയും തമ്മിലുള്ള പങ്കാളിത്തം ആഴമുള്ളതാക്കാനുള്ള ശ്രമങ്ങളും ചര്‍ച്ചാവിഷയമായെന്ന് മോദി കുറിച്ചു.
“വിവിധ വിഷയങ്ങളെക്കുറിച്ച് പുതിയ ഉള്‍ക്കാഴ്ച പകരുന്ന ചര്‍ച്ചയായിരുന്നു പ്രധാനമന്ത്രി മോദിയുമായി നടത്തിയതെന്ന് മുഹമ്മദ് അല്‍ ഇസ്സ പറഞ്ഞു. മനുഷ്യകേന്ദ്രീകൃതമായ വികസനം സാധ്യമാക്കാനുള്ള വഴികളെക്കുറിച്ചും വിവിധ വിശ്വാസങ്ങളും സംസ്കാരവും പിന്തുടരുന്നവര്ക്കിടയില് പരസ്പരധാരണയും സൗഹൃദവും വളര്‍ത്തേണ്ടതിന്റെ പ്രാധാന്യവും ചര്‍ച്ച ചെയ്തു. എല്ലാവരേയും ഉള്‍ക്കൊള്ളുന്ന വികസനം എന്നതിനെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ കാഴ്ചപ്പാടുകളെ ഞാന്‍ അഭിനന്ദിക്കുന്നു. സകലവിധ തീവ്രവാദവും വെറുപ്പും നേരിടുന്നതിന് എല്ലാ രീതിയിലും ഒന്നിച്ച് പ്രവര്‍ത്തിക്കുന്നതിനും ധാരണയുണ്ടാക്കി. ഇന്ത്യയില്‍ ഇന്ത്യ ഇസ്ലാമിക് കള്‍ച്ചര്‍ സെന്ററില്‍ നടത്തിയ പ്രഭാഷണത്തില്‍ മോദിയുമായുള്ള കൂടിക്കാഴ്ചയുടെ പ്രാധാന്യം ഞാന്‍ ചൂണ്ടിക്കാട്ടിയിരുന്നു”.- മുഹമ്മദ് അല്‍ ഇസ്സ ട്വിറ്ററില്‍ കുറിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: