പാരീസ്: വിശ്വവിഖ്യാത ചെക്ക് സാഹിത്യകാരന് മിലന് കുന്ദേര (94) അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് പാരീസിലായിരുന്നു അന്ത്യം. എഴുത്തിലൂടെ പോരാട്ടം നടത്തിയ പ്രതിഭയാണ്.ഫെസ്റ്റിവല്‍ ഓഫ് ഇന്‍സിഗ്നിഫിക്കന്‍സ് ആണ് അദ്ദേഹത്തിന്റെതായി അവസാനം പുറത്തിറങ്ങിയ പുസ്തകം. ദി അണ്ബെയറബിള് ലൈറ്റ്നെസ് ഓഫ് ബീയിങ് ആണ് പ്രധാന കൃതി. ദി ബുക്ക് ഓഫ് ലാഫ്റ്റര്‍ ആന്‍ഡ് ഫോര്‍ഗെറ്റിങ്, ഇമ്മോര്‍ട്ടാലിറ്റി, ലൈഫ് ഈസ് എല്സ്വേര്, ദി ജോക്ക് എന്നിവ ശ്രദ്ധേയമായ രചനകളില്‍ ചിലതാണ്.
ചെക്ക്, ഫ്രഞ്ച് ഭാഷകളിലാണ് നോവലുകള്‍ എഴുതിയത്. 1929 ഏപ്രില്‍ ഒന്നിന് ചെക്കോസ്ലോവാക്യയില്‍ ജനിച്ച കുന്ദേര എഴുത്തിലൂടെ പോരാട്ടം നടത്തിയ പ്രതിഭയാണ്. എഴുത്തിലെ നിലപാടുകള്‍ കാരണം, 1979ല്‍ ചെക്ക് റിപ്പബ്ലിക് ഭരിച്ചിരുന്ന കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍ അദ്ദേഹത്തിന് പൗരത്വം നിഷേധിച്ചു. ഇതേ തുടര്‍ന്ന് ഫ്രാന്‍സില്‍ അഭയം തേടി. 1981ല്‍ ഫ്രാന്‍സ് അദ്ദേഹത്തിന് പൗരത്വം നല്കി. 2019ല്‍ ചെക്ക് സര്‍ക്കാര്‍ തെറ്റു തിരുത്തലെന്നോണം പൗരത്വം തിരികെ നല്‍കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: