കോട്ടയം: കേരളത്തിലെ വിവിധ യൂണിറ്റുകളില്‍ നിന്നും കെഎസ്ആര്‍ടിസി ബ്ജറ്റ് ടൂറിസം സെല്‍ കോട്ടയം രാമപുരം നാലമ്പല ദര്‍ശനത്തിനായി അവസരമൊരുക്കുന്നു. 17 മുതല്‍ ഓഗസ്റ്റ് 16 വരെയാണ് പാക്കേജ് ട്രിപ്പുകള്‍ ക്രമീകരിച്ചിരിക്കുന്നത്.
കര്‍ക്കടക മാസത്തിന്റെ പുണ്യനാളുകളില് ശ്രീരാമ ലക്ഷ്മണ ഭരത ശത്രുഘ്ന ക്ഷേത്രങ്ങള്‍ ഒരേ ദിവസം ദര്‍ശനം നടത്തുന്ന ആചാരമാണ് നാലമ്പല ദര്‍ശനം. ശ്രീരാമ, ലക്ഷ്മണ, ഭരത, ശത്രുഘ്ന്മാര് കുടിയിരിക്കുന്ന നാലുക്ഷേത്രങ്ങള്‍ നാലമ്പലം എന്ന് അറിയപ്പെടുന്നു. കോട്ടയം ജില്ലയിലെ രാമപുരം പഞ്ചായത്തില്‍ രാമപുരം, കൂടപ്പലം, അമനകര, മേതിരി എന്നീ സ്ഥലങ്ങളില്‍ യഥാക്രമം ശ്രീരാമന്, ലക്ഷ്മണന്, ഭരതന്, ശത്രുഘ്നന്‍ എന്നീ പ്രതിഷ്ഠകളുള്ള ക്ഷേത്രങ്ങളെ ബന്ധിപ്പിച്ചാണ് ട്രിപ്പുകള്‍.
രാമപുരം ശ്രീരാമ ക്ഷേത്രത്തില്‍ നിന്നാരംഭിച്ച് തിരിച്ചു അവിടെ തന്നെ എത്തുമ്പോള്‍ 17 കിലോമീറ്ററാണ് ആകെ ദൂരം. ഇത്രയും കുറഞ്ഞ ദൂരത്തില്‍ ഒരേ പഞ്ചായത്തില്‍ നാല് ക്ഷേത്രവും ഉള്‍കൊള്ളുന്ന കേരളത്തിലെ ഏക നാലമ്പലമാണ് രാമപുരത്തേത്. സീറ്റുകള്‍ ബുക്ക് ചെയ്യാവുന്നതാണ്. അന്‍പത് പേര് അടങ്ങുന്ന ഗ്രൂപ്പുകള്‍ക്ക് ഒന്നിച്ചു ബുക്ക് ചെയുന്നതിനുള്ള സൗകര്യവും ഉണ്ട്. രാമപുരത്ത് വാര്യര്‍ ഉപാസന നടത്തിയിരുന്ന ക്ഷേത്രമാണ് രാമപുരം ശ്രീരാമ ക്ഷേത്രം.
നാലമ്പല ദര്‍ശനത്തിനായി പ്രത്യേകം കമ്മറ്റികള്‍ രൂപീകരിച്ചാണ് പ്രവര്‍ത്തന ഏകോപനം നടത്തുന്നത്. ബൂക്കിങിനായി കെഎസ്ആര്‍ടിസിയുമായി ബന്ധപ്പെടേണ്ട നമ്പരുകള്‍. ജില്ലാ കോ-ഓര്‍ഡിനേറ്റര്‍: 9447223212, കോട്ടയം: 9746974853, പാലാ: 8921531106, വൈക്കം: 9995987321, ചങ്ങനാശ്ശേരി: 7510112360, സോണല്‍ കോ-ഓര്‍ഡിനേറ്റര്‍: 9947110905.
പ്രതികരിക്കാൻ ഇവിടെ എഴുതുക: