കോട്ടയം: പകര്‍ച്ച വ്യാധികള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍, സര്‍ക്കാര്‍ ആശുപത്രികളില്‍ അടിസ്ഥാന സൗകര്യം ഒരുക്കുന്നതില്‍ ഗുരുതര വീഴ്ചയാണ് ആരോഗ്യവകുപ്പിന്റെ ഭാഗത്തു നിന്നുണ്ടായിട്ടുള്ളതെന്ന് ബിജെപി സംസ്ഥാന ജന.സെക്രട്ടറി ജോര്‍ജ് കുര്യന്. ആരോഗ്യമേഖലയുടെ തകര്‍ച്ചയില്‍ പ്രതിഷേധിച്ച് കോട്ടയം ജില്ലാ ജനറല്‍ ആശുപത്രിക്ക് മുമ്പില്‍ ബിജെപി സംഘടിപ്പിച്ച പ്രതിഷേധ ധര്‍ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
നിലവില്‍ സംസ്ഥാനത്ത് ആരോഗ്യ മേഖലയിലെ വികസനം കേന്ദ്ര സര്‍ക്കാരിന്റെ മേല്‍നോട്ടത്തില്‍ ദേശീയ ആരോഗ്യ ദൗത്യം വഴി ലഭിച്ച 1000 കോടി രൂപ കൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു. ദിവസേന 2500 ഓളം രോഗികളെത്തുന്ന കോട്ടയം ജില്ലാ ആശുപത്രിയില്‍ കേവലം നാല് ഡോക്ടര്‍മാരുടെ സേവനമാണ് ലഭ്യമാകുന്നത്. പോലീസ് സര്ജന് ഇല്ലാത്തതിനാല്‍ പോസ്റ്റ്മോര്‍ട്ടം നടപടികള്‍ നടക്കാത്തതിനെ തുടര്‍ന്ന് ബന്ധുക്കള്‍ക്ക് മെഡിക്കല്‍ കോളജിനെ ആശ്രയിക്കേണ്ട സ്ഥിതിയാണ്.
ആവശ്യത്തിന് മരുന്നുകള്‍ ഇല്ലാത്തതും ലാബുകളില്‍ പരിശോധനാ ഫലം വൈകുന്നതും ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ബിജെപി കോട്ടയം ജില്ലാ പ്രസിഡന്റ് ലിജിന്‍ ലാല്‍ അധ്യക്ഷനായി. സംസ്ഥാന വക്താവ് അഡ്വ. എന്‍.കെ. നാരായണന് നമ്പൂതിരി, സംസ്ഥാന സമിതി അംഗങ്ങളായ ബി.രാധാകൃഷ്ണ മേനോന്, കെ. ഗുപ്തന്, ജില്ലാ ജനറല്‍ സെക്രട്ടറി എസ്.രതീഷ് എന്നിവര്‍ സംസാരിച്ചു.
ജില്ലാ വൈസ് പ്രസിഡന്റ് കെ.പി.ഭുവനേഷ്, ജില്ലാ സെക്രട്ടറിമാരായ അഖില്‍ രവീന്ദ്രന്, സോബിന്‍ ലാല്‍, വിനൂബ് വിശ്വം, ലാല്‍ കൃഷ്ണ, ഡോ.ലിജി വിജയകുമാര്‍, മണ്ഡലം പ്രസിഡന്റുമാരായ അരുണ്‍ മൂലേടം, ജയകൃഷ്ണന്, മഞ്ജു പ്രദീപ്, ശ്രീജിത്ത് മീനടം, മഹേഷ് രാഘവന്, കര്‍ഷക മോര്‍ച്ച സംസ്ഥാന സെക്രട്ടറി എന്‍.സി. മോഹനന് ദാസ്, യുവമോര്‍ച്ച ജില്ലാ പ്രസിഡന്റ് വി.എസ്.വിഷ്ണു, മഹിളാ മോര്‍ച്ച ജില്ലാ പ്രസിഡന്റ് ശാന്തി മുരളി, കര്‍ഷക മോര്‍ച്ച ജില്ലാ പ്രസിഡന്റ് ജയപ്രകാശ് വാകത്താനം, എസ്സി മോര്‍ച്ച ജില്ലാ പ്രസിഡന്റ്, കെ.ആര്. പ്രദീപ്, ന്യൂനപക്ഷ മോര്‍ച്ച ജില്ലാ പ്രസിഡന്റ് റോജന്‍ ജോര്‍ജ് തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: