ലണ്ടന്‍ : ലണ്ടനില്‍ നടക്കുന്ന വിംബിള്‍ഡണ്‍ ടെന്നീസ് പുരുഷ ഡബിള്‍സില്‍ ഇന്ത്യയുടെ രോഹന് ബൊപ്പണ്ണയും ഓസ്ട്രേലിയന്‍ പങ്കാളി മാത്യു എബ്ഡനും ക്വാര്‍ട്ടര്‍ ഫൈനലില്‍ പ്രവേശിച്ചു. പ്രീക്വാര്‍ട്ടര്‍ മത്സരത്തില്‍ ആറാം സീഡ് ഇന്ത്യ-ഓസ്ട്രേലിയന്‍ ജോഡി ഡച്ച്-അമേരിക്കന്‍ സഖ്യമായ ഡേവിഡ് പെല്‍-റീസ് സ്റ്റാള്ഡര് സഖ്യത്തെ 7-5,4-6,7-6 ന് പരാജയപ്പെടുത്തി. ക്വാട്ടറില്‍ ബൊപ്പണ്ണയും എബ്ഡനും ഡച്ച് ജോഡികളായ ടാലണ്‍ ഗ്രിക്സ്പൂര്‍-ബാര്‍ട്ട് സ്റ്റീവന്‍സിനെ നേരിടും.
വനിതാ സിംഗിള്‍സ് ക്വാര്‍ട്ടര്‍ ഫൈനലില്‍ ലോക റാങ്കിംഗില്‍ 76-ാം റാങ്കുകാരിയായ യുക്രെയ്നിന്റെ എലീന സ്വിറ്റോലിന പോളണ്ടിന്റെ ഇഗ സ്വിറ്റെക്കിനെ 7-5, 6-7, 6-2 എന്ന സ്കോറിന് പരാജയപ്പെടുത്തി. മറ്റൊരു ക്വാര്‍ട്ടര്‍ പോരാട്ടത്തില്‍ നാലാം സീഡ് അമേരിക്കയുടെ ജെസീക്ക പെഗുലയെ 6-4,2-6,6-4 എന്ന സ്കോറിനാണ് വോന്‍ഡ്രൂസോവ പരാജയപ്പെടുത്തിയത്.
പുരുഷ സിംഗിള്‍സ് ക്വാര്‍ട്ടര്‍ ഫൈനലില്‍ നിലവിലെ ചാമ്പ്യനും രണ്ടാം സീഡുമായ സെര്‍ബിയയുടെ നൊവാക് ജോക്കോവിച്ച് റഷ്യയുടെ ആന്ദ്രേ റുബ്ലേവിനെ 4-6, 6-1, 6-4, 6-3 എന്ന സ്കോറിന് തോല്‍പ്പിച്ച് സെമിയിലെത്തി. നേരത്തെ, ഇറ്റാലിയന്‍ എട്ടാം സീഡ് ജാനിക് സിന്നര്‍ 6-4, 3-6, 6-2, 6-2 എന്ന സ്കോറിന് റോമന്‍ സഫിയുളിനെ പരാജയപ്പെടുത്തി സെമിയില്‍ പ്രവേശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: