ധന്‍ബാദ്: പൊട്ട് തൊട്ടു സ്കൂളില്‍ എത്തിയതിന് അധ്യാപിക പരസ്യമായി കരണത്തടിക്കുകയും സ്കൂളില്‍ നിന്നു പുറത്താക്കുകയും ചെയ്ത വിദ്യാര്‍ത്ഥിനി ജീവനൊടുക്കി. ജാര്‍ഖണ്ഡിലെ ധന്‍ബാദ് സെന്റ് സേവ്യേഴ്സ് സ്കൂളിലാണ് വിവാദമായ സംഭവം. ഉഷാകുമാരി എന്ന പതിനേഴുകാരിയാണ് വീട്ടില്‍ സ്കൂള്‍ യൂണിഫോണില്‍ ജീവനൊടുക്കിയത്. തന്റെ മരണത്തിന് ഉത്തരവാദികളായ അധ്യാപികയെയും സ്കൂള്‍ പ്രിന്‍സിപ്പലുമാണെന്ന് കാണിച്ചുള്ള ആത്മഹത്യക്കുറിപ്പും കണ്ടെത്തി.
നെറ്റിയില്‍ പൊട്ടിട്ടാണ് ഉഷകുമാരി കോണ്‍വെന്റ് സ്കൂളിലേക്ക് പോയത്. സ്കൂള്‍ അസംബ്ലിക്കിടെയാണ് അധ്യാപിക ഉഷാകുമാരിയെ മര്‍ദിച്ചത്. മറ്റു വിദ്യാര്‍ത്ഥികളുടെ മുന്നില്‍ വച്ചായിരുന്നു പരസ്യമായിരണ്ടു തവണ കരണത്തടിച്ചത്. അധ്യാപികയെ കണ്ടയുടന്‍ വിദ്യാര്‍ഥിനി പൊട്ട് പെണ്‍കുട്ടിയെ പ്രിന്‍സിപ്പലിന്റെ ഓഫീസിലേക്ക് കൊണ്ടുപോയി ശകാരിക്കുകയും സ്കൂളില്‍ നിന്ന് പുറത്താക്കുകയും ചെയ്തു. തുടര്‍ന്ന് വീട്ടിലേക്ക് മടങ്ങിയ പെണ്‍കുട്ടി തിങ്കളാഴ്ച രാവിലെ 11 മണിയോടെ മുറിയുടെ മേല്‍ക്കൂരയില്‍ സ്കൂള്‍ യൂണിഫോണില്‍ തൂങ്ങി മരിക്കുകയായിരുന്നു. ഇതിനു പിന്നാലെ സെന്റ് സേവ്യേഴ്സ് സ്കൂളിന് പുറത്ത് ഗ്രാമവാസികള്‍ റോഡ് ഉപരോധിച്ച് പ്രതിഷേധിച്ചു.
സ്കൂള്‍ അധികൃതര്‍ക്കെതിരെ നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ട് പെണ്‍കുട്ടിയുടെ വീട്ടുകാരും പ്രദേശവാസികളും പ്രതിഷേധം നടത്തിയിരുന്നു. സംഭവത്തില്‍ പ്രതിയായ അധ്യാപകനെ പൊലീസ് അറസ്റ്റ്ചെയ്യുമെന്ന് ജാര്‍ഖണ്ഡ് ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിഷന് അധ്യക്ഷന്‍ ഉത്തമ് മുഖര്‍ജി അറിയിച്ചു. ”ഇത് ഗൗരവകരമായ സംഭവമാണ്. സിബിഎസ്ഇ ബോര്‍ഡിന്റെ കീഴിലുള്ള സ്കൂളാണ് ഇത്. ജില്ലാ വിദ്യാഭ്യാസ ഓഫിസറോട് സംഭവത്തെ കുറിച്ച് അന്വേഷിച്ചു. ഇരയായ കുട്ടിയുടെ കുടുംബത്തെ സന്ദര്‍ശിക്കും. സംഭവത്തിലെ പ്രതികളെ അറസ്റ്റ് ചെയതെന്നും ഉത്തം മുഖര്‍ജി വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: