ബംഗളൂരു : ബംഗളൂരുവില്‍ ടെക്ക് കമ്പനി എംഡിയെയും സിഇഒയെയും വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തില്‍ നിര്‍ണായക വിവരങ്ങള്‍ പുറത്ത്. എയ്റോണിക്സ് മീഡിയ പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനി എംഡി ഫനീന്ദ്ര സുബ്രഹ്‌മണ്യ, മലയാളിയായ സിഇഒ വിനു കുമാര്‍ എന്നിവരാണ് ഇന്നലെ വൈകീട്ട് കൊല്ലപ്പെട്ടത്. വിനുകുമാര്‍ കോട്ടയം പനച്ചിക്കാട് സ്വദേശിയാണ്. ഈ കമ്പനിയിലെ മുന്‍ ജീവനക്കാരനാണ് ഇവരെ കൊലപ്പെടുത്തിയത്. ജോക്കര്‍ ഫെലിക്‌സ് എന്ന പേരില്‍ ഇന്‍സ്റ്റഗ്രാമില്‍ സജീവമായ പ്രതി ലഹരിക്ക് അടിമയയും മാനസിക പ്രശന്ങ്ങള്‍ ഉള്ളയാളുമാണെന്നാണ് റിപ്പോര്‍ട്ട്. ഇയാളെ പോലീസ് അറസ്റ്റ് ചെയ്തു. സംഘാംഗങ്ങള്‍ക്കായി തെരച്ചില്‍ തുടരുകയാണ്.
പ്രതിയായ ഫെലിക്സിനെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടിരുന്നു. ഇതിന്റെ പകയും പുതുതായി താന്‍ ആരംഭിച്ച സ്റ്റാര്‍ട് അപ്പിന് ഇവര്‍ ഭീഷണിയാകുമോ എന്ന സംശയവുമാണ് കൊലപാതകത്തില്‍ കൊണ്ടെത്തിച്ചത്.
ഈ ഭൂമിയിലെ മനുഷ്യര്‍ എപ്പോഴും മുഖസ്തുതി പറയുന്നവരും വഞ്ചകരുമാണ്. അതിനാല്‍, ഈ മനുഷ്യരെ ഞാന്‍ വേദനിപ്പിക്കും. ചീത്ത മനുഷ്യരെ മാത്രമെ ഞാന്‍ വേദനിപ്പിക്കൂ, നല്ല ഒരാളെയും വേദനിപ്പിക്കില്ല” എന്നായിരുന്നു ഫെല്കിസിന്റെ പോസ്റ്റ്. താന്‍ റാപ്പര്‍ ആണെന്നാണ് ഇയാള്‍ ഇന്‍സ്റ്റയില്‍ പറയുന്നത്. ഫെലിക്‌സ് തനിച്ചല്ല ഐടി കമ്പനിയില്‍ വന്നതെന്നു പൊലീസ് പറഞ്ഞു. മൂന്നു പേര്‍ കൂടെയുണ്ടായിരുന്നു. ഒന്നാമത്തെയും മൂന്നാമത്തെയും നിലകളിലായി ജോലി ചെയ്തിരുന്ന എംഡിയെയും സിഇഒയെയും വാളും കത്തിയും ഉപയോഗിച്ച് ഇവര്‍ വെട്ടുകയും കുത്തുകയും ചെയ്തു.
ഇന്നലെ വൈകീട്ടോടെ നോര്‍ത്ത് ബംഗളൂരുവിലെ അമൃതഹള്ളിയില്‍ എയ്റോണിക്സ് മീഡിയ എന്ന സ്ഥാപനത്തിലാണ് സംഭവം. രണ്ട് സുഹൃത്തുക്കള്‍ക്കൊപ്പമാണ് ഫെലിക്സ്
സ്ഥാപനത്തിലെത്തിയത്. സുബ്യഹ്‌മണ്യനെ കാണാന്‍ എത്തിയ ഫെലിക്സ് അല്‍പനേരം ഇയാളോടൊപ്പം ഓഫീസിലിരുന്ന് സംസാരിച്ചു. തുടര്‍ന്നാണ് പ്രതി കത്തിയെടുത്ത് ആക്രമിച്ചത്. സുബ്രഹ്‌മണ്യന്റെ നിലവിളി കേട്ട് ഓടിയെത്തിയ വിനുകുമാറിന് നേരെയും ഫെലിക്സും സംഘവും തിരിഞ്ഞു.അക്രമം നടക്കുമ്പോള്‍ ഓഫീസില്‍ 10 ജീവനക്കാര്‍ ഉണ്ടായിരുന്നു. കൊലയ്‌ക്ക് പിന്നാലെ ഇവരെ ഭീഷണിപ്പെടുത്തിയാണ് ഫെലിക്സും സംഘവും കടന്നുകളയുകായായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: