തിരുവനന്തപുരം: സംസ്ഥാന ശിശുക്ഷേമ സമിതി ട്രഷര്‍ കെ.ജയപാലനെ ബാലസംഘം ജില്ലാകണ്‍വീനര്‍ സ്ഥാനത്ത് നിന്നും സിപിഎം നീക്കിയത് ബാലസംഘം സംസ്ഥാന കമ്മിറ്റി അംഗമായ പെണ്‍കുട്ടിയുടെ പരാതിയില്‍ . പെണ്‍കുട്ടിയുടെ പരാതി ഉയര്‍ന്ന സാഹചര്യത്തില്‍ ശിശുക്ഷേമ സമിതി ട്രഷറര്‍ സ്ഥാനത്ത് തുടരുന്നത് ചട്ടവിരുദ്ധം. പരാതി ഉയര്‍ന്നതോടെ സിപിഎം ജില്ലാ നേതൃത്വം ഇടപെട്ട് കണ്‍വീനര്‍ സ്ഥാനത്ത് നിന്നും ഒഴിവാക്കുകയായിരുന്നു.
കുട്ടികളുടെ അവകാശ സംരക്ഷണരംഗത്ത് പ്രവൃത്തി പരിചയം ഉള്ളവര്‍ക്കാണ് ശിശുക്ഷേമസമിതിയില്‍ അംഗത്വം ലഭിക്കുന്നത്. ബാലസംഘത്തിന്റെ പ്രവൃത്തി പരിചയത്തിലാണ് ജയപാലന് ഉള്‍പ്പെടെയുള്ള സിപിഎം നേതാക്കള്‍ ശിശുക്ഷേമ സമിതിയില്‍ തുടരുന്നത്. അതേ ബാലസംഘത്തില്‍ നിന്നുതന്നെയുള്ള പെണ്‍കുട്ടിയുടെ പരാതിയില്‍ മാറ്റി നിര്‍ത്തിയ ആളെ ശിശുക്ഷേമ സമിതിപോലുള്ള കുട്ടികളുടെ സംരക്ഷണ കേന്ദ്രത്തിലെ ഭരണരംഗത്ത് നിര്‍ത്താനാകില്ല.
കൂടാതെ ജയപാലനെതിരെ സാമ്പത്തിക ക്രമക്കേടുണ്ടെന്ന ആരോപണവും ഉയര്‍ന്നിട്ടുണ്ട്. വേനല്‍ത്തുമ്പി കലാജാഥയ്ക്ക് വേണ്ടി പിരിച്ചെടുത്ത പണത്തിന്റെ കണക്കില്‍ ക്രമക്കേടുണ്ടെന്ന്
പരാതി ഉയര്‍ന്നതോടെ സിപിഎം ജില്ലാ സെക്രട്ടറി വി.ജോയി യോഗത്തില്‍ എത്തിയിരുന്നു. വേനല്‍ത്തുമ്പി കലാജാഥയ്ക്ക് വേണ്ടി ഏര്യാകമ്മറ്റികളില് നിന്നും പിരിച്ചെടുത്ത തുകയിലും ചെലവഴിച്ചലുമടക്കം ക്രമക്കേടുണ്ടെന്നാണ് സൂചന.ഇക്കാര്യം പരിശോധിക്കാമെന്നും കമ്മറ്റിയില്‍ സിപിഎം ജില്ലാ സെക്രട്ടറി ഉറപ്പ് നല്‍കിയിട്ടുണ്ട്. ബാലസംഘത്തില്നിന്നുള്ള തുടര്‍ച്ചയായ പരാതികളുടെ പശ്ചാത്തലത്തില്‍ കൂടിയാണ് പാര്‍ട്ടി ജില്ലാ സെക്രട്ടേറിയറ്റ് ജയപാലിനെ കണ്‍വീനര്‍ സ്ഥാനത്തു നിന്നു മാറ്റിയത്.
ശിശുക്ഷേമസമിതിയില്‍ സാമ്പത്തിക വിഭാഗം കൈകാര്യം ചെയ്യേണ്ട ആളാണ് ട്രഷറര്‍. സാമ്പത്തിക ക്രമക്കേട് ആരോപണം നിലനില്കുന്ന ആള് ആസ്ഥാനത്ത് തുടരുന്നത് ശിശുക്ഷേമസമിതിയുടെ വിശ്വാസ്യതയെ തന്നെ ചോദ്യം ചെയ്യപ്പെടുകയാണ്. പേരൂര്‍ക്കട ഏരിയാ കമ്മിറ്റി അംഗമായ ജയപാലിനെ മുട്ടട ഉപതിരഞ്ഞെടുപ്പില്‍ വോട്ടുകുറഞ്ഞതിന്റെ പേരില്‍ പാര്‍ട്ടി താക്കീതും ചെയ്തിരുന്നു. കൂടാതെ ശിശുക്ഷേമസമിതിയിലെ ദത്ത് വിവാദം പാര്‍ട്ടിക്ക് വേണ്ടി അന്വേഷിച്ചതും ജയപാലും സംഘവുമായിരുന്നു. അതേസമയം സംസ്ഥാന ശിശുക്ഷേമസമിതി ട്രഷര്‍ സ്ഥാനം കൂടി ഉള്ളതിനാലാണ് ജില്ലാ കണ്‍വീനര്‍ സ്ഥാനത്ത് നിന്നും നീക്കിയതെന്നാണ് വാര്‍ത്തകള്‍ പുറത്ത് വന്നതിന് പിന്നാലെയുള്ള വിശദീകരണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: