Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

നവോത്ഥാന നായകര്‍ ഇല്ലാത്തതാണ് മുസ്ലീമിന്റെ യഥാര്‍ത്ഥപ്രശ്‌നം: എ.പി.അബ്ദുള്ളക്കുട്ടി

വിവിധ ഇസ്ലാമിക രാജ്യങ്ങളില്‍ വ്യക്തിനിയമം വിവിധ രീതികളിലാണ് നടപ്പാക്കുന്നത്. ഇതൊന്നും ഖുറാന്റെ അടിസ്ഥാനത്തിലല്ല. മുഹമ്മദ് നബിക്ക് മുഹമ്മദ് സെയ്ദ് എന്ന പേരില്‍ ഒരു ദത്തുപുത്രനുണ്ടായിരുന്നു. മൊറോക്കോയില്‍ സ്ത്രീകള്‍ക്ക് ഭര്‍ത്താവിനെ മൊഴി നല്‍കാം. പാകിസ്ഥാനില്‍ സ്ത്രീകള്‍ക്ക് നേരിട്ട് വിവാഹം കഴിക്കാം. രണ്ടുസാക്ഷികള്‍ വേണമെന്നേയുള്ളു. ഇത്തരത്തില്‍ സൗകര്യംപോലെ ഖുറാനെ ഓരോരുത്തരും വ്യാഖ്യാനിക്കുകയാണെന്നും 70 ശതമാനം ഖദീസുകളും ഖുറാന് എതിരാണെന്ന് സൗദിരാജകുമാരന്‍ തുറന്നുപറഞ്ഞിട്ടുണ്ടെന്നും അബ്ദുള്ളക്കുട്ടി കൂട്ടിച്ചേര്‍ത്തു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 12, 2023, 12:41 am IST
inKerala
ഹിന്ദുധര്‍മസഭയുടെ ആഭിമുഖ്യത്തില്‍ തിരുവനന്തപുരം പ്രസ്‌ക്ലബ്ബില്‍ നടന്ന ഏക സിവില്‍കോഡ് എന്ത് എന്തിന് എന്ന വിഷയത്തെക്കുറിച്ച് നടന്ന സമ്മേളനം ബിജെപി ദേശീയ വൈസ് പ്രസിഡന്റും ഹജ്ജ് കമ്മറ്റി ചെയര്‍മാനുമായ എ.പി. അബ്ദുള്ളക്കുട്ടി ഉദ്ഘാടനം ചെയ്യുന്നു. ജി.കെ.സുരേഷ്ബാബു, അഡ്വ. ശാസ്തമംഗലം അജിത്കുമാര്‍, കാ.ഭാ. സുരേന്ദ്രന്‍ തുടങ്ങിയവര്‍ സമീപം

ഹിന്ദുധര്‍മസഭയുടെ ആഭിമുഖ്യത്തില്‍ തിരുവനന്തപുരം പ്രസ്‌ക്ലബ്ബില്‍ നടന്ന ഏക സിവില്‍കോഡ് എന്ത് എന്തിന് എന്ന വിഷയത്തെക്കുറിച്ച് നടന്ന സമ്മേളനം ബിജെപി ദേശീയ വൈസ് പ്രസിഡന്റും ഹജ്ജ് കമ്മറ്റി ചെയര്‍മാനുമായ എ.പി. അബ്ദുള്ളക്കുട്ടി ഉദ്ഘാടനം ചെയ്യുന്നു. ജി.കെ.സുരേഷ്ബാബു, അഡ്വ. ശാസ്തമംഗലം അജിത്കുമാര്‍, കാ.ഭാ. സുരേന്ദ്രന്‍ തുടങ്ങിയവര്‍ സമീപം

തിരുവനന്തപുരം: നാരായണ ഗുരുദേവനെയും രാജാറാം മോഹന്‍ റായിയെപ്പോലെയുമുള്ള നവോത്ഥാനനായകരുടെ അഭാവമാണ് ഇന്ത്യന്‍ മുസ്ലീം നേരിടുന്ന പ്രധാന പ്രശ്‌നമെന്ന് ബിജെപി ദേശീയ വൈസ്പ്രസിഡന്റും ഹജ്ജ്കമ്മിറ്റി ചെയര്‍മാനുമായ എ.പി. അബ്ദുള്ളക്കുട്ടി. ഹിന്ദുധര്‍മ്മസഭ തിരുവനന്തപുരം പ്രസ്‌ക്ലബില്‍ ‘ഏക സിവില്‍ കോഡ് എന്ത്? എന്തിന്?’ എന്ന വിഷയത്തില്‍ സംഘടിപ്പിച്ച സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.  

ഭരണഘടനയില്‍ പൊതു സിവില്‍ നിയമത്തിന്റെ ആവശ്യകത വ്യക്തമാക്കിയിട്ടുണ്ട്. സുപ്രീംകോടതി മൂന്നുതവണയും വിവിധ ഹൈക്കോടതികള്‍ പത്തുതവണയും പൊതു സിവില്‍ നിയമം നടപ്പാക്കാത്തതില്‍ ശക്തമായ വിമര്‍ശനം നടത്തിയിട്ടുണ്ട്. ജസ്റ്റിസ് ഫാത്തിമാബീവി ഉള്‍പ്പെടെ നിയമരംഗത്തെ പല പ്രമുഖരും രാഷ്‌ട്രീയരംഗത്ത് ഇഎംഎസ് മുതല്‍ ആരിഫ് മുഹമ്മദ് ഖാന്‍ വരെയുള്ളവരും ഇതേ ആവശ്യം  ഉന്നയിച്ചിട്ടുണ്ട്. എന്നാല്‍ ഭോപ്പാലില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പൊതു സിവില്‍ നിയമത്തെക്കുറിച്ച് പറഞ്ഞതോടെ മുസ്ലീങ്ങളെ തെറ്റിദ്ധരിപ്പിക്കാനാണ് സിപിഎം ശ്രമിക്കുന്നത്. സിപിഎം ഇപ്പോള്‍ മുസ്ലീംലീഗിനെ കൂട്ടുപിടിക്കുകയാണ്. പണ്ട് എം.വി. രാഘവന്‍ മുസ്ലീംലീഗുമായി ചേരുന്നതിനെക്കുറിച്ചു പറഞ്ഞപ്പോള്‍ അതിനെ താത്വികമായി ന്യായീകരിച്ച ആളാണ് ഇന്നത്തെ പാര്‍ട്ടി സെക്രട്ടറി എം.വി. ഗോവന്ദന്‍. അതിന് അദ്ദേഹത്തെ പിണറായി വിജയന്‍ മൊറാഴ ബ്രാഞ്ചിലേക്ക് തരംതാഴ്‌ത്തിയിരുന്നു. ഇന്ന് ലീഗിനെ കൂടെക്കൂട്ടി പിണറായി വിജയനോട് പ്രതികാരം ചെയ്യുകയാണ് എം.വി. ഗോവിന്ദന്‍. പിണറായിവിജയനാകട്ടെ മരുമകന് മുഖ്യമന്ത്രിസ്ഥാനം കിട്ടാന്‍ വേണ്ടി മുസ്ലീം വര്‍ഗീയതയെ കൂട്ടുപിടിക്കുകയാണ്. 1985 ല്‍ ഏകസിവില്‍കോഡിനെതിരെ സമരം നടത്തിയ ലീഗ് ‘രണ്ടുംകെട്ടും നാലുംകെട്ടും ഇഎംഎസിന്റെ ഓളേം കെട്ടും’ എന്ന് മുദ്രാവാക്യം വിളിച്ചിരുന്നു. സിപിഎം ലീഗിനോട് കൂട്ടുകൂടുന്നത് മറ്റാര് ക്ഷമിച്ചാലും ഇഎംഎസിന്റെ ഭാര്യ ആര്യാ അന്തര്‍ജ്ജനം ക്ഷമിക്കില്ല.

വിവിധ ഇസ്ലാമിക രാജ്യങ്ങളില്‍ വ്യക്തിനിയമം വിവിധ രീതികളിലാണ് നടപ്പാക്കുന്നത്. ഇതൊന്നും ഖുറാന്റെ അടിസ്ഥാനത്തിലല്ല. മുഹമ്മദ് നബിക്ക് മുഹമ്മദ് സെയ്ദ് എന്ന പേരില്‍ ഒരു ദത്തുപുത്രനുണ്ടായിരുന്നു. മൊറോക്കോയില്‍ സ്ത്രീകള്‍ക്ക് ഭര്‍ത്താവിനെ മൊഴി നല്‍കാം. പാകിസ്ഥാനില്‍ സ്ത്രീകള്‍ക്ക് നേരിട്ട് വിവാഹം കഴിക്കാം. രണ്ടുസാക്ഷികള്‍ വേണമെന്നേയുള്ളു. ഇത്തരത്തില്‍ സൗകര്യംപോലെ ഖുറാനെ ഓരോരുത്തരും വ്യാഖ്യാനിക്കുകയാണെന്നും 70 ശതമാനം ഖദീസുകളും ഖുറാന് എതിരാണെന്ന് സൗദിരാജകുമാരന്‍ തുറന്നുപറഞ്ഞിട്ടുണ്ടെന്നും അബ്ദുള്ളക്കുട്ടി കൂട്ടിച്ചേര്‍ത്തു.

കോണ്‍ഗ്രസും സിപിഎമ്മും ലീഗും ഒരുമിച്ച് നില്‍ക്കുമ്പോഴെല്ലാം ഭാരതത്തില്‍ വിഭജനം അല്ലെങ്കില്‍ കലാപം ഉണ്ടാകാറുണ്ടെന്ന് കുരുക്ഷേത്ര ചീഫ് എഡിറ്റര്‍ കാ.ഭാ.സുരേന്ദ്രന്‍ പറഞ്ഞു. രാജ്യവിഭജനത്തിനുവേണ്ടി 1940 ല്‍ ലീഗും 42 ല്‍ കമ്മ്യൂണിസ്റ്റുപാര്‍ട്ടിയും 47 ല്‍ കോണ്‍ഗ്രസും രാജ്യവിഭജനത്തിനുവേണ്ടി പ്രമേയം പാസാക്കി. തുടര്‍ന്ന് ഹിന്ദിക്കെതിരെ, മതംമാറ്റത്തിനുവേണ്ടി, ഷാബാനുകേസില്‍, അയോധ്യതര്‍ക്കത്തില്‍, പൗരത്വനിയമത്തിനെതിരെ എന്നുവേണ്ട കലാപത്തിനുള്ള അവസരങ്ങളിലെല്ലാം ഇവര്‍ ഒത്തുകൂടുന്നുവെന്നും അദ്ദേഹം പറഞ്ഞു. അഡ്വ. ശാസ്തമംഗലം അജിത്കുമാര്‍ അധ്യക്ഷത വഹിച്ചു. യുക്തികൊണ്ട് ചിന്തിക്കുന്നവര്‍ക്ക് അത്യാവശ്യമായ ഒന്നാണ് ഏക സിവില്‍ കോഡ് എന്ന് അദ്ദേഹം പറഞ്ഞു. മാധ്യമപ്രവര്‍ത്തകന്‍ ജി.കെ. സുരേഷ്ബാബു, എ.കെ.എന്‍. അരുണ്‍, ഷാജു വേണുഗോപാല്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Tags: ഐഎസ്Uniform Civil CodeMuslim Leagueഎ പി അബ്ദുള്ളക്കുട്ടിമുസ്ലീം ജനസംഖ്യ
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരളത്തില്‍ മുസ്ലീം വര്‍ഗീയത സജീവം: പി ജയരാജന്‍, മുസ്ലീംലീഗ് പ്രചരിപ്പിച്ചത് പച്ചയായ വര്‍ഗീയത

Kerala

ദുരന്തമുഖത്തും മുഖ്യമന്ത്രിക്ക് ‘ലീഗ്‌പേടി’; മലപ്പുറത്ത് പാഞ്ഞെത്തിയ വി.ഡി. സതീശന്‍ കോട്ടയം, ഇടുക്കി ജില്ലകളിലേക്ക് തിരിഞ്ഞുനോക്കിയില്ല

Kerala

‘സർക്കാർ അനുവദിച്ച ഇന്നോവ കാർ IUML മന്ത്രി കെ.എം. ഷാജിക്ക് പോരാ, കോടികളുടെ റേഞ്ച് റോവറിൽ സഞ്ചരിക്കാനാണ് ഷാജിക്ക് താൽപ്പര്യം’

Kerala

വിവാദമായപ്പോള്‍ റേഞ്ച് റോവര്‍ സുഹൃത്തിന് മടക്കി നല്‍കി മന്ത്രി കെ എം ഷാജി

Kerala

മാസപ്പടി കേസിൽ കോൺഗ്രസ്–മുസ്ലിം ലീഗ് നേതാക്കളുടെ പേരുകളുള്ളതിനാൽ യുഡിഎഫ് സർക്കാർ പിണറായി വിജയനെ സംരക്ഷിക്കുന്നു : രാജീവ് ചന്ദ്രശേഖർ

പുതിയ വാര്‍ത്തകള്‍

ബോളിവുഡിനെ തീപിടിപ്പിക്കാന്‍ ‘ദൃശ്യം 3’ ഒക്ടോബര്‍ 2 ന്; ട്രെയ്ലറിന് ശേഷം അജയ് ദേവ്ഗണിനെയും സംഘത്തെയും കാത്ത് ആകാംക്ഷയോടെ ഹിന്ദി പ്രേക്ഷകര്‍

‘വഴിവിട്ടു സഞ്ചരിക്കുന്ന മന്ത്രി’മാരെ തിരുത്തിക്കും, കെ. എം ഷാജിയെ ലക്ഷ്യമിട്ട് യൂത്ത് ലീഗ്

ഇന്ത്യക്കാരനെ വിവാഹം കഴിക്കണം ; ഭർത്താവിനെയും മൂന്ന് കുട്ടികളെയും ഉപേക്ഷിച്ച് അതിർത്തി കടക്കാൻ ശ്രമിച്ച ബംഗ്ലാദേശി യുവതി മഞ്ജീറ ബീബി പിടിയിൽ

കോതമംഗലത്ത് സ്‌കൂട്ടര്‍ സ്വകാര്യ ബസിലിടിച്ച് ദമ്പതികള്‍ക്ക് ദാരുണാന്ത്യം

മാതാ അമൃതാനന്ദമയി ദേവി വിശ്വപ്രേമത്തിന്റെ മാതൃരൂപം: ഉപരാഷ്‌ട്രപതി സി പി രാധാകൃഷ്ണന്‍

യോഗിയുടെ ബുൾഡോസർ നടപടികൾ ഞങ്ങൾ തടയും ; ഇനി പോകുന്നത് ഉത്തർപ്രദേശിലേയ്‌ക്കാണെന്ന് അഭിജിത് ദീപ്കെയും സംഘവും

വിജയിന് തമിഴ്നാട്ടില്‍ തിരിച്ചടി; ലോ ആന്‍റ് ഓര്‍ഡറിനെ വിവരാവകാശ നിയമപരിധിയില്‍ നിന്നും ഒഴിവാക്കാനുള്ള നീക്കം എതിര്‍പ്പിനെ തുടര്‍ന്ന് പിന്‍വലിച്ചു

പിണറായി വിജയനെതിരെ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തില്ലെങ്കില്‍ സംസ്ഥാനവ്യാപക പ്രതിഷേധം; ജില്ലകള്‍ കേന്ദ്രീകരിച്ച് സമരപരിപാടികളുമായി ബിജെപി

‘നല്ലതങ്ക’യില്‍ അഭിനയിച്ച ആദ്യകാല നടിയും ഡബ്ബിംഗ് ആര്‍ട്ടിസ്റ്റുമായ മുതുകുളം ജഗദമ്മ അന്തരിച്ചു

ഓണം ബമ്പറടിച്ചില്ല: ലോട്ടറി വില്‍പ്പനക്കാരിയെ കുത്തി പരിക്കേല്‍പ്പിച്ച തമിഴ്നാട് സ്വദേശി പിടിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.