വര്‍ക്കല: 169-ാത് ശ്രീനാരായണ ഗുരുദേവ ജയന്തി ആഘോഷത്തിനുള്ള ഒരുക്കങ്ങള്‍ക്ക് ശിവഗിരിയില്‍ തുടക്കമായി. ശ്രീനാരായണ ധര്‍മ്മസംഘം ട്രസ്റ്റ് ജനറല്‍ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം വിവിധ കമ്മിറ്റികള്‍ക്ക് രൂപം നല്‍കി.
കാലത്തിന്റെ മാറ്റത്തിന് വിധേയമായി ഗുരുദര്‍ശനം സമൂഹമധ്യത്തിലെത്തിക്കാന്‍ ഗുരുജയന്തി ആഘോഷത്തിലൂടെയും മഹാസമാധി ദിനാചരണത്തിലൂടെയും കഴിയണമെന്നും വെല്ലുവിളികളെ നേരിടുന്ന സന്ദര്‍ഭത്തില്‍ ഗുരുദേവന്റെ ഉപദേശം പ്രത്യൗഷധമാകുമെന്നും അധ്യക്ഷ പ്രസംഗത്തില്‍ ശുഭാംഗാനന്ദ സ്വാമി പറഞ്ഞു. മുനിസിപ്പല്‍ ചെയര്‍മാന്‍ കെ.എം. ലാജി, മുന്‍ എംഎല്‍എ വര്‍ക്കല കഹാര്‍, ധര്‍മ്മസംഘം ട്രസ്റ്റ് ബോര്‍ഡ് അംഗവും ആഘോഷക്കമ്മിറ്റി സെക്രട്ടറിയുമായ സ്വാമി ബോധിതീര്‍ത്ഥ, ഗുരുധര്‍മ്മപ്രചരണ സഭ സെക്രട്ടറിയും ആഘോഷകമ്മിറ്റി ജോയിന്റ് സെക്രട്ടറിയുമായ സ്വാമി അസംഗാനന്ദഗിരി, എസ്എന്‍ഡിപി യൂണിയന്‍ സെക്രട്ടറി അജി എസ്.ആര്‍.എം., ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സ്മിത സുന്ദരേശന്‍, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അനില്‍കുമാര്‍, മുനിസിപ്പല്‍ കൗണ്‍സിലര്‍മാരായ സതീശന്‍, രാഖി, ഇടവ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ. മാലിക് തുടങ്ങിയവര്‍ സംസാരിച്ചു.
ആഘോഷ കമ്മിറ്റി ഭാരവാഹികള്‍ സ്വാമി സച്ചിദാനന്ദ (പ്രസിഡന്റ്) സ്വാമി ശുഭാംഗാനന്ദ (ജനറല്‍ സെക്രട്ടറി), സ്വാമി ശാരദാനന്ദ (ട്രഷറര്‍), കെ.ജി. ബാബുരാജ് (ചെയര്‍മാന്‍), സ്വാമി ബോധിതീര്‍ത്ഥ (സെക്രട്ടറി), സ്വാമി അസംഗാനന്ദഗിരി (ജോയിന്റ് സെക്രട്ടറി), അടൂര്‍ പ്രകാശ് എംപി, വി. ജോയി എംഎല്‍എ, കെ.എം. ലാജി (മുനിസിപ്പല്‍ ചെയര്‍മാന്‍) (രക്ഷാധികാരികള്‍), അജി എസ്.ആര്‍.എം., അഡ്വ. പി.എം. മധു (വൈസ് ചെയര്‍മാന്‍മാര്‍).
പ്രതികരിക്കാൻ ഇവിടെ എഴുതുക: