കൊല്‍ക്കത്ത: അക്രമം നടത്തുന്നവരെ മാത്രമല്ല അവരെ നിയന്ത്രിക്കുന്ന രാഷ്‌ട്രീയ കണ്‍ട്രോള്‍ റൂമുകളെയും നിലയ്‌ക്ക് നിര്‍ത്തുമെന്ന് ബംഗാള്‍ ഗവര്‍ണര്‍ ഡോ.സി.വി. ആനന്ദബോസ്. തെരഞ്ഞെടുപ്പിനെ ചോരയില്‍ മുക്കുന്ന രാഷ്‌ട്രീയം അനുവദിക്കാനാകില്ല.
അക്രമത്തിനെതിരെ നിരന്തരമായ പോരാട്ടമുണ്ടാകും. ഗുണ്ടകള്‍ക്കും നിയമലംഘകര്‍ക്കുമെതിരെ ശക്തമായി പോരാടും. രാജ്ഭവനിലിരുന്നല്ല, അക്രമികള്‍ വാഴുന്ന ഇടങ്ങളില്‍ കടന്നുചെന്ന് അതിനെതിരെ ജനങ്ങളെ ഉണര്‍ത്തും, ഇതൊരു സന്ധിയില്ലാത്ത സമരമാണ്, അദ്ദേഹം പറഞ്ഞു.
വരുന്ന തലമുറയ്‌ക്ക് സമാധാനപൂര്‍ണവും സുരക്ഷിതവുമായ ബംഗാളിനെ കൈമാറുകയാണ് ദൗത്യമെന്ന് അദ്ദേഹം വ്യക്തമാക്കി. റിമോട്ട് കണ്‍ട്രോള്‍ ഉപയോഗിച്ച് അക്രമികളെ നിയന്ത്രിക്കുന്ന പ്രഭുക്കള്‍ക്കെതിരെ തീര്‍ച്ചയായും കര്‍ശന നടപടിയെടുക്കും. അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വോട്ടെടുപ്പിനിടെ വ്യാപകമായ അക്രമം നടന്ന സൗത്ത് 24 പര്‍ഗാനാസ് ജില്ല ഗവര്‍ണര്‍ സന്ദര്‍ശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: