കുന്നംകുളം: കിഴൂര്‍കുന്ന് മുളയില്‍ നടന്ന് കയറി നാട്ടുകാരെ അമ്പരപ്പിച്ച് കുമാരേട്ടന്. സംഗതി കാണുമ്പോള്‍ കൗതുകമായി തോന്നുമെങ്കിലും അത്ര എളുപ്പമല്ലാത്ത ഈ അഭ്യാസം തന്റെ 32 വര്‍ഷത്തെ വാര്‍പ്പ് പണി ജോലിയുടെ ഇടവേളകളില്‍ വളരെ കഷ്ടപ്പെട്ടാണ് 63 വയസുകാരനായ കിഴൂര്‍ കല്ലറപ്പാട്ട് വീട്ടില്‍ കുമാരന് അഭ്യസിച്ചെടുത്തത്. ഏതു കയറ്റവും ഇറക്കവും സുഗമമായി മുള ഉപയോഗിച്ച് നടക്കാന്‍ സാധിക്കുമെന്ന് കുമാരന് പറയുന്നു.
ഭാര്യയും മൂന്നു മക്കളുമടക്കം വാടക വീട്ടില്‍ കഴിയുകയാണ് കുമാരന്. കുമാരന്റെ മുള നടത്തം കാണാന്‍ അയല്‍വാസികളും നാട്ടുകാരും ഏറെ കൗതുകത്തോടെയാണ് എത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: