തൃശൂര്‍: സംസ്ഥാനത്തെ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് കുടിശികയായ 5 ഗഡു ക്ഷാമബത്ത ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് കേരള എന്‍ജിഒ സംഘ് ഹൈക്കോടതിയെ സമീപിച്ചു.
നേരത്തെ നല്കിയ ഹര്‍ജി കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണല്‍ തള്ളിയതിനെത്തുടര്‍ന്നാണ് ഹൈക്കോടതിയെ സമീപിച്ചത്. ഇതേ സാഹചര്യത്തില്‍ കൊല്‍ക്കത്ത ഹൈക്കോടതി ജീവനക്കാര്‍ക്ക് അനുകൂലമായി ഉത്തരവ് നല്‍കിയിട്ടുണ്ട്. കേരളത്തിലെ ഓള് ഇന്ത്യാ സര്‍വ്വീസ് ഉദ്യോഗസ്ഥര്‍ക്കും ജുഡീഷ്യല്‍ ഓഫീസര്‍മാര്‍ക്കും കൃത്യമായി ക്ഷാമബത്ത അനുവദിക്കുമ്പോള്‍ സംസ്ഥാനത്തെ മറ്റൊരു വിഭാഗം ജീവനക്കാര്‍ക്ക് ആനുകൂല്യം നിഷേധിക്കുന്ന സാഹചര്യത്തിലാണ് കേരള എന്‍ജിഒ സംഘ് ഹൈക്കോടതിയെ സമീപിച്ചത്.
ഹൈക്കോടതി കേസ് ഫയലില്‍ സ്വീകരിക്കുകയും വിശദമായ വാദത്തിനും സര്‍ക്കാരിന്റെ അഭിപ്രായം ആരായുന്നതിനുമായി മാറ്റിവെച്ചിരിക്കയാണ്. ജീവനക്കാരോടൊപ്പം നിലകൊള്ളുന്ന ഏക സര്‍വ്വീസ് സംഘടന കേരള എന്‍ജിഒ സംഘ് മാത്രമാണെന്നും, അവകാശങ്ങള്‍ സംരക്ഷിക്കാന്‍ ഏതറ്റം വരെ പോകാനും പ്രതിജ്ഞാബദ്ധമാണെന്നും ജില്ലാ പ്രസിഡന്റ് പ്രശാന്ത് കളരിക്കല്‍, സെക്രട്ടറി ജയന് പൂമംഗലം എന്നിവര്‍ പ്രസ്താവനയില്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: