ധാക്ക: ബംഗ്ലാദേശ് വനിതകള്‍ക്കെതിരായ രണ്ടാം ടി20യില്‍ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 98 റണ്സെടുതത്തു.
മൂന്ന് വിക്കറ്റെടുത്ത സുല്‍ത്താന ഖതുന്‍ ബംഗ്ലാദേശിനായി മികച്ച ബൗളിം കാഴ്ച വച്ചു. 19 റണ്‍സെടുത്ത ഷെഫാലി വര്‍മയാണ് ഇന്ത്യയുടെ ടോപ് സ്കോറര്‍.അന്താരാഷ്ട്ര ക്രിക്കറ്റല്‍ ആദ്യമായി ബാറ്റേന്തിയ മലയാളി താരം മിന്നുമണി മൂന്ന് പന്തില്‍ അഞ്ച് റണ്‍സുമായി പുറത്താവാതെ നിന്നു.നേരിട്ട ആദ്യ പന്ത് തന്നെ മിന്നു ബൗണ്ടറി കടത്തി.
ഒന്നാം വിക്കറ്റില്‍ സ്മൃതി മന്ഥാന (13) ഷെഫാലി സഖ്യം 33 റണ്‍സ് എടുത്തു. എന്നാല്‍ നഹിദ അക്തര്‍ സ്മൃതിയെ പുറത്താക്കിയതോടെ തുടരെ ഇന്ത്യക്ക് വിക്കറ്റുകള്‍ നഷ്ടമായി.
ഷെഫാലിയും ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗറും (0) തൊട്ടടുത്ത പന്തുകളില്‍ കൂടാരം കയറി. ജമീമ റോഡ്രിഗസ് (8), യഷ്ടിക ഭാട്ടിയ (11), ഹര്‍ലീന്‍ ഡിയോള്‍ (6), ദീപ്തി ശര്‍മ (10), അമന്‍ജോത് കൗര്‍ (14) എന്നിങ്ങനെയാണ് മറ്റുതാരങ്ങളുടെ പ്രകടനം. മിന്നുവിനൊപ്പം പൂജ വസ്ത്രകര്‍ പുറത്താവാതെ നിന്നു.
മറുപടി ബാറ്റിംഗില്‍ ബംഗ്ലാദേശും തകര്‍ച്ചയോടെ മുന്നോട്ടു പോവുകയാണ്. ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ 12.3 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 53 റണ്‍സെന്ന നിലയിലാണ്. മിന്നു മണിയാണ് ആദ്യ വിക്കറ്റ് നേടിയത്. നാലോവറില്‍ ഒമ്പത് റണ്‍സ് വിട്ടു നല്കി രണ്ട് വിക്കെടുത്തു മിന്നു.
രണ്ടാം ഓവര്‍ എറിയാനെത്തിയ മിന്നു ഓവറില്‍ റണ്‍സൊന്നും വിട്ടുനല്‍കാതെ ഷമീമ സുല്‍ത്താനയെ (5) പുറത്താക്കി. ഷതി റാണിയെ (5) ദീപ്തി ശര്‍മ പുറത്താക്കി. നിഗര്‍ സുല്‍ത്താന , ഷോള്ന അക്തര്‍ എന്നിവരാണ് ക്രീസില്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: