ലഖ്നൗ: ജൂലൈ ആറിന് പിടിയിലായ മുഹമ്മദ് താരിഖ് വിവിധ സോഷ്യല്‍ മീഡിയാ പ്ലാറ്റ്ഫോമുകളിലൂടെ ഇസ്ലാമിക് സ്റ്റേറ്റ് ആശയം പ്രചരിപ്പിച്ചിരുന്ന തീവ്രവാദിയാണെന്ന് യുപി തീവ്രവാദ വിരുദ്ധ സേന. ഗുജറാത്ത് പോലീസ് പോര്‍ബന്ദറില്‍ നിന്ന് കഴിഞ്ഞ മാസം അറസ്റ്റു ചെയ്ത ഐസിസ് തീവ്രവാദി സുമേരാ ബാനുവുമായി ഇയാള്‍ നിരന്തര സമ്പര്‍ക്കത്തിലായിരുന്നുവെന്നും യുപി എ ടി എസ്.പറയുന്നു.
അമുസ്ലീം പെണ്‍കുട്ടികളെ വലയിലാക്കി നിര്‍ബന്ധ മതംമാറ്റത്തിന് വിധേയരാക്കുക, തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കായി റിക്രൂട്ട് ചെയ്യുക, അതുമല്ലെങ്കില്‍ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തുക തുടങ്ങിയ അജണ്ടകളോടെ നടത്തുന്ന ലവ് ജിഹാദില്‍ സുമേര പരിശീലനം കൊടുത്തിരുന്നു എന്ന് റിപ്പോര്‍ട്ട് പറയുന്നു. മുഹമ്മദ് താരീഖിനും സുമേര ഇത്തരം പരിശീലനം നല്കിയിരുന്നുവത്രേ.
പോര്‍ബന്ദറില്‍ അറസ്റ്റിലായ സുമേരയുടെ ഫോണില്‍ നിന്നാണ് യുപിയിലെ മുഹമ്മദ് താരീഖിനെ കുറിച്ചുള്ള വിവരങ്ങള്‍ പോലീസിന് കിട്ടിയത്. ഗുജറാത്ത് എ ടി എസ് ഉടനടി യുപി എ ടി എസിനെ ബന്ധപ്പെടുകയും മുഹമ്മദ് അറസ്റ്റിലാവുകയുമായിരുന്നു.
സോഷ്യല്‍ മീഡിയകളിലൂടെ ഐസിസ് ആശയങ്ങള്‍ പ്രചരിപ്പിയ്ക്കുകയും യുവാക്കളെ തീവ്രവാദത്തിലേക്ക് നയിയ്ക്കുകയും ചെയ്തിരുന്ന കാര്യം ചോദ്യം ചെയ്യലില്‍ മുഹമ്മദ് സമ്മതിച്ചു. തനിക്ക് ഒരു മുജാഹിദ് (ജിഹാദ് ചെയ്യുന്ന വ്യക്തി) ആകാനായിരുന്നു എപ്പോഴും ആഗ്രഹം. ബാഗ്ടാദിയുടെ ആയുധങ്ങള്‍ എപ്പോഴും തന്നെ ആകര്‍ഷിച്ചിരുന്നുവെന്ന് മുഹമ്മദ് താരിഖ് പറഞ്ഞതായി എ ടി എസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
പോലീസ് നടത്തിയ പരിശോധനയില്‍ മുഹമ്മദിന്റെ ഫോണില്‍ നിന്ന് പലവിധ ആയുധങ്ങള്‍ ഏന്തിയ നിരവധി ഐസിസ് തീവ്രവാദികളുടെ ചിത്രങ്ങള്‍ കണ്ടെടുത്തു. ഐസിസ് പതാകകളും, ഭീകരവാദ സാഹിത്യവും, അറബിയിലെഴുതിയ കുറിപ്പുകളും കണ്ടെടുത്തിട്ടുണ്ട്.
ഓണ്‍ലൈന്‍ ഗെയിമുകളിലൂടെ ഇരകളെ വലയില്‍ വീഴ്തുന്നതായിരുന്നു മുഹമ്മദ് താരിഖിന്റെ രീതി. എടിഎസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഓണ്‍ലൈന്‍ ഗെയിമുകള്‍ കളിച്ച് അയാള്‍ സമീപ പ്രദേശങ്ങളിലേയും രാജ്യത്തിന്റെ പലഭാഗത്തേയും യുവാക്കളുമായി ബന്ധം സ്ഥാപിച്ചിരുന്നു.
പൊതുവേ വീട്ടില്‍ അടച്ചിരിയ്ക്കുന്ന ഒതുങ്ങിയ സ്വഭാവക്കാരനാണ് ഇയാള്‍. അത്യാവശ്യ സാധനങ്ങള്‍ വാങ്ങാന്‍ വല്ലപ്പോഴും മാര്‍ക്കറ്റില്‍ പോകുന്നത് മാത്രമാണ് പൊതു സമ്പര്‍ക്കം. സര്‍ക്കാര്‍ സ്കൂള്‍ അദ്ധ്യാപകനായിരുന്ന അച്ഛനോടും അമ്മയോടും കുടുംബത്തോടും ഒപ്പമായിരുന്നു താമസം. സഹോദരന് തയ്യല്‍ ജോലിചെയ്യുന്നു. സോഷ്യല്‍ മീഡിയകളിലൂടെ ഐസിസ് തീവ്രവാദം പ്രചരിപ്പിയ്ക്കുന്നയാളാണ് താരീഖെന്ന് സമീപ വാസികള്‍ പോലും അറിഞ്ഞത് ഇയാള്‍ പോലീസ് പിടിയിലായപ്പോഴാണ്.
ഒരു ടെലഗ്രാം ഗ്രൂപ്പിലൂടെയാണ് യുവാക്കളെ വലയിലാക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍ സുമേരയില്‍ നിന്ന് ഇയാള്‍ക്ക് കിട്ടിയിരുന്നത്. ഈ ഗ്രൂപ്പിന്റെ അഡ്മിന് ഇപ്പോള്‍ ഹജ്ജ് യാത്രയിലാണ്. എന്നാല്‍ സോഷ്യല്‍ മീഡിയകള്‍ വഴിയും ഓണ്‍ലൈന്‍ ഗെയിമിംഗ് ആപ്പുകള്‍ വഴിയും ഇയാളുമായി ബന്ധം സ്ഥാപിച്ചിരുന്ന എല്ലാ ചെറുപ്പക്കാരും നിരീക്ഷണത്തിലാണെന്ന് പോലീസ് പറയുന്നു.
തീവ്രവാദ വിരുദ്ധ സേനയുടെ കണ്ടെത്തല്‍ അനുസരിച്ച് താരിഖ് ഗോരഖ്പൂരിലെ ഖൂനിപൂര്‍ പ്രദേശത്തു നിന്നുള്ളയാളാണ്. 2019 ലെ സി എ എ (പൗരത്വ ഭേദഗതി നിയമം) വിരുദ്ധ കലാപം പൊട്ടിപ്പുറപ്പെട്ട ഇടങ്ങളില്‍ ഒന്നാണിത്. താരിഖിന്റെ ലോക്കലിറ്റിയില്‍ നിന്ന് ധാരാളം പേര് പ്രസ്തുത കലാപത്തില്‍ സജീവമായിരുന്നു എന്ന് എ ടി എസ് ഉറപ്പിച്ചു പറയുന്നു.
ജൂണ്‍ ആറിന് ഇസ്ലാമിക് സ്റ്റേറ്റിന്റെ ഒരു മോഡ്യൂളിനെ തകര്‍ത്തുകൊണ്ട് പോര്‍ബന്ദറില്‍ നിന്ന് നാല് തീവ്രവാദികളെ അറസ്റ്റു ചെയ്തിരുന്നു. താരിഖിന്റെ പരിശീലക സുമേരാ ബാനു അവരില്‍ ഒരാളായിരുന്നു. ഉബൈദ് നാസിര്‍ മിര്‍, ഹനാന് ഹയാത് ഷാല്‍, മുഹമ്മദ് ഹാജിം ഷാ എന്നിവരാണ് മറ്റു മൂന്നു പേര്. സുമേരാ ബാനു സൂറത്ത് സ്വദേശിയാണ്. ബാക്കി മൂന്നു പേരും കാശ്മീരില്‍ നിന്നും ഉള്ളവരാണ്.
പിടിയിലാവുമ്പോള്‍ മൂന്നു കാശ്മീരികളും അവരുടെ കടിഞ്ഞാണ്‍ പിടിയ്ക്കുന്ന ഐസിസ് തീവ്രവാദി അബു ഹംസയുടെ സഹായത്തോടെ കടല്‍ മാര്‍ഗ്ഗം ഇസ്ലാമിക് സ്റ്റേറ്റിലേക്ക് കടക്കാനുള്ള തയ്യാറെടുപ്പിലായിരുന്നു. ISKP (ഇസ്ലാമിക് സ്റ്റേറ്റ് ഓഫ് കൊറാസാന്‍ പ്രോവിന്‍സ്) സാഹിത്യവും കത്തികള്‍ ഉള്‍പ്പെടെയുള്ള ആയുധങ്ങളും ഇവരില്‍ നിന്ന് കണ്ടെടുക്കുകയുണ്ടായി. തുടര്‍ന്ന് നിരവധി ദിവസങ്ങള്‍ തുടര്‍ച്ചയായി റെയിഡുകള്‍ നടത്തിയാണ് തീവ്രവാദ വിരുദ്ധ സേന കൂടുതല്‍ തീവ്രവാദികളെ പിടിച്ചത്.
അഫ്ഗാനിസ്ഥാനില്‍ പ്രവര്‍ത്തന നിരതമായ സംഘടനയാണ് ISKP. പിടിയിലായവരെല്ലാം ഇതിന്റെ സജീവ അംഗങ്ങളും തമ്മില്‍ സമ്പര്‍ക്കത്തിലുള്ളവരും ആയിരുന്നു. റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് ഇവരെല്ലാം പോര്‍ബന്ദറില്‍ നിന്ന് അഫ്ഗാനിസ്ഥാനിലേയ്ക്ക് രക്ഷപ്പെടാനുള്ള ശ്രമത്തിലായിരുന്നു.
സുമേര പിടിയിലായതോടെ അന്വേഷണം മുഹമ്മദ് താരീഖിലേക്ക് എത്തി. തുടര്‍ന്ന് ജൂലൈ 6 ന് താരീഖ് പിടിയിലായി. ഇറാന് സ്വദേശിയായ അബു ഹംസയുമായി നിരന്തര സമ്പര്‍ക്കത്തിലായിരുന്നു സുമേരാ ബാനു. തീവ്രവാദ പരിശീലനത്തിനായി കടല്‍ മാര്‍ഗ്ഗം ഇറാനിലേക്ക് കടക്കാനായിരുന്നു ഇവരുടെ പ്ലാന്‍. മുസ്ലീം യുവാക്കള്‍ക്ക് ലവ് ജിഹാദില്‍ പരിശീലനം നല്‍കിക്കൊണ്ട് ഇന്ത്യയില്‍ ഇസ്ലാമിക് സ്റ്റേറ്റിന്റെ വ്യാപനത്തിന് ഒത്താശ ചെയ്യുകയായിരുന്നു ഈ സ്ത്രീ. അന്താരാഷ്ട്ര ബന്ധങ്ങളുള്ള നിരവധി ഇസ്ലാമിക ഗ്രൂപ്പുകള്‍ സംഘടനാ പിന്തുണയും സാമ്പത്തിക പിന്തുണയും നല്കി നടപ്പാക്കിക്കൊണ്ടിരിയ്ക്കുന്ന മതവ്യാപന പദ്ധതിയാണ് ലവ് ജിഹാദ് എന്നാണ് ഇതിലൂടെ വീണ്ടും തെളിയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: