കൊച്ചി: മിച്ചഭൂമി കേസില്‍ പി.വി. അന്‍വര്‍ എംഎല്‍എയ്ക്കും സര്‍ക്കാരിനു തിരിച്ചടി. പി വി അന്‍വര്‍ എംഎല്‍എയുടെ മിച്ചഭൂമി തിരിച്ചുപിടിക്കലുമായി ബന്ധപ്പെട്ട് വിശദീകരണം നല്കാന് കൂടുതല്‍ സമയം വേണമെന്ന സര്‍ക്കാരിന്റെ ആവശ്യം ഹൈക്കോടതി തള്ളി. അടുത്ത ചൊവ്വാഴ്ചയ്ക്കകം വിശദീകരണം നല്‍കണമന്ന് ജസ്റ്റിസ് രാജവിജയരാഘവന്‍ സര്‍ക്കാരിന് നിര്‍ദേശം നല്കി. ഭൂപരിഷ്കരണ നിയമം ലംഘിച്ച് പി വി അന്‍വറും കുടുംബാംഗങ്ങളും കൈവശം വച്ചിരിക്കുന്ന മിച്ചഭൂമി, തിരിച്ചുപിടിക്കണമെന്ന ഉത്തരവ് നടപ്പാക്കാത്തതിനെതിരായ കോടതിയലക്ഷ്യ ഹര്‍ജിയില്‍ വിശദീകരണം നല്കാന് കൂടുതല്‍ സമയം വേണമെന്നായിരുന്നു സര്‍ക്കാരിന്റെ ആവശ്യം.
എംഎല്‍എയുടെയും കുടുംബാംഗങ്ങളുടെയും കൈവശമുള്ള മിച്ചഭൂമി ആറു മാസത്തിനുള്ളില്‍ തിരിച്ചു പിടിക്കാന്‍ ഹൈക്കോടതി 2020 മാര്‍ച്ച് 20 ന് ഉത്തരവിട്ടിരുന്നു.കഴിഞ്ഞയാഴ്ച ഹര്‍ജി പരിഗണിച്ചപ്പോള്‍ സര്‍ക്കാര്‍ വിശദീകരണം നല്‍കണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു. ഇന്ന് ഹര്‍ജി വീണ്ടും പരിഗണനയ്ക്ക് വന്നപ്പോള്‍ കൂടുതല്‍ സമയം സര്‍ക്കാര്‍ ആവശ്യപ്പെടുകയായിരുന്നു.
പി വി അന്‍വര്‍ എംഎല്‍എയുടെയും കുടുംബാംഗങ്ങളുടെയും കൈവശമുള്ള മിച്ചഭൂമി ആറുമാസത്തിനുള്ളില്‍ തിരിച്ചു പിടിക്കാന്‍ ഹൈക്കോടതി 2020 മാര്‍ച്ച് 20നാണ് ഉത്തരവിട്ടത്. ഇത് നടപ്പാക്കാതെ വന്നതോടെ കോടതിയലക്ഷ്യ ഹര്‍ജിയില്‍ എംഎല്‍എയും കുടുംബവും കൈവശംവയ്ക്കുന്ന പരിധിയില്‍ കവിഞ്ഞ ഭൂമി അഞ്ചുമാസത്തിനകം തിരിച്ചുപിടിക്കണമെന്ന് 2022 ജനുവരി 13ന് ഹൈക്കോടതി ഉത്തരവിട്ടു. ഇതിലും നടപടിയാകാത്തതിനെ തുടര്‍ന്നാണ് കോടതി സര്‍ക്കാരിന്റെ വിശദീകരണം തേടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: