Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സിപിഎം വെട്ടിലായി: ഇഎംഎസും നായനാരും പറഞ്ഞു, ‘പൊതു സിവില്‍ നിയമം വേണം’

പൊതു സിവില്‍ കോഡ് നടപ്പാക്കണമെന്നാവശ്യപ്പെട്ട ഇഎംഎസ് നമ്പൂതിരിപ്പാട് അടക്കമുള്ളവരുടെ മുന്‍ നിലപാടില്‍ വെട്ടിലായി സിപിഎം. വ്യക്തിനിയമം നടപ്പാക്കണമെന്നാവശ്യപ്പെട്ട് കേരള നിയമസഭയ്‌ക്കുള്ളില്‍ നടത്തിയ പോരാട്ടങ്ങളുടെ തെളിവുകള്‍ സഹിതം പുറത്ത്. ദേശാഭിമാനിയില്‍ ഇഎംഎസും ഇ.കെ. നായനാരും സുശീലാ ഗോപാലനുമൊക്കെ എഴുതിയ ലേഖനങ്ങളും നടത്തിയ പ്രസംഗങ്ങളും സിപിഎമ്മിന്റെ പുതിയ നിലപാടിനെ തിരിഞ്ഞു കൊത്തുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 10, 2023, 11:18 pm IST
in Kerala

തിരുവനന്തപുരം: പൊതു സിവില്‍ കോഡ് നടപ്പാക്കണമെന്നാവശ്യപ്പെട്ട ഇഎംഎസ് നമ്പൂതിരിപ്പാട് അടക്കമുള്ളവരുടെ മുന്‍ നിലപാടില്‍ വെട്ടിലായി സിപിഎം. വ്യക്തിനിയമം നടപ്പാക്കണമെന്നാവശ്യപ്പെട്ട് കേരള നിയമസഭയ്‌ക്കുള്ളില്‍ നടത്തിയ പോരാട്ടങ്ങളുടെ തെളിവുകള്‍ സഹിതം പുറത്ത്. ദേശാഭിമാനിയില്‍ ഇഎംഎസും ഇ.കെ. നായനാരും സുശീലാ ഗോപാലനുമൊക്കെ എഴുതിയ ലേഖനങ്ങളും നടത്തിയ പ്രസംഗങ്ങളും സിപിഎമ്മിന്റെ പുതിയ നിലപാടിനെ തിരിഞ്ഞു കൊത്തുന്നു.

ഏഴാം കേരള നിയമസഭയുടെ ഒമ്പതാം സമ്മേളനം ചേര്‍ന്ന  1985 ജൂലൈ 9ന് മുഖ്യമന്ത്രി കെ. കരുണാകരനോട് സിപിഎം അംഗങ്ങള്‍ പൊതു സിവില്‍ കോഡുമായി ബന്ധപ്പെട്ട് ചോദ്യങ്ങള്‍ ഉന്നയിച്ചതിന്റെ സഭാരേഖകളാണ് പുറത്തുവന്നത്. ആദ്യ ചോദ്യം തന്നെ പൊതു സിവില്‍ കോഡിനെ കുറിച്ചായിരുന്നു. എല്‍ഡിഎഫ് അംഗങ്ങളായ എം.വി. രാഘവന്‍, കെ.പി. അരവിന്ദാക്ഷന്‍, വി.ജെ. തങ്കപ്പന്‍, കെ.ആര്‍. ഗൗരി, സി.ടി. കൃഷ്ണന്‍, ഇ. പത്മനാഭന്‍, ഒ. ഭരതന്‍, പി.വി. കുഞ്ഞിക്കണ്ണന്‍, എ.കെ. പത്മനാഭന്‍ എന്നിവരാണ് ചോദ്യം ഉന്നയിച്ചത്. പൊതു സിവില്‍ കോഡില്‍ കേരള സര്‍ക്കാരിന്റെ അഭിപ്രായം എന്തെന്നായിരുന്നു ഒരു ചോദ്യം.

ഏക വ്യക്തി നിയമം വേണ്ടെന്നാണു സംസ്ഥാന സര്‍ക്കാരിന്റെ അഭിപ്രായമെന്ന് മുഖ്യമന്ത്രി കെ. കരുണാകരന് വേണ്ടി ജലസേചന മന്ത്രി എം.പി. ഗംഗാധരന്‍ നല്കിയ മറുപടിയെ തുടര്‍ന്ന് സിപിഎം അംഗങ്ങള്‍ പൊതു സിവില്‍ കോഡ് നടപ്പാക്കണമെന്ന് ആവശ്യപ്പെടുന്ന ചര്‍ച്ചയുടെ പൂര്‍ണരൂപം നിയമസഭാ രേഖകളിലുണ്ട്. കേരളത്തില്‍ ഒരു പൊതു സിവില്‍ കോഡ് ഇല്ലാത്തതിന്റെ ബുദ്ധിമുട്ട് ധാരാളമാണെന്നാണ് എം.വി. രാഘവന്‍ പറഞ്ഞത്. കൂടാതെ പൊതു സിവില്‍ കോഡ് ന്യൂനപക്ഷത്തിന്റെ കൂടി ആവശ്യമാണെന്ന് അവരെ ബോധ്യപ്പെടുത്തുന്നതിനും ഭരണഘടനയിലെ നിര്‍ദേശങ്ങള്‍ നടപ്പാക്കുന്നതിന് അനുകൂല സാഹചര്യം സൃഷ്ടിക്കുമോ എന്നും ചോദിച്ചിട്ടുണ്ട്. ഇന്ത്യന്‍ ഭരണഘടനയ്‌ക്ക് രൂപം കൊടുത്തവര്‍ ഭാവിയില്‍ ഒരു പൊതു സിവില്‍ നിയമം ഉണ്ടാകണമെന്നുള്ള അഭിപ്രായത്തോടുകൂടിയാണ് 44-ാം വകുപ്പ് എഴുതിച്ചേര്‍ത്തതെന്നാണ് വി.ജെ. തങ്കപ്പന്‍ പറഞ്ഞത്.  44-ാം വകുപ്പ് നടപ്പാക്കാന്‍ സെക്കുലറായ ഒരു ഉദ്യോഗസ്ഥനെ നിയമിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. സിവില്‍ കോഡിനെതിരെയുള്ള കോണ്‍ഗ്രസ് ഐയുടെ നിലപാട് തള്ളിപ്പറയേണ്ടിവരും എന്നുള്ളത് കൊണ്ടാണോ മുഖ്യമന്ത്രി മറുപടി പറയാത്തതെന്ന് പി.വി. കുഞ്ഞിക്കണ്ണന്റെ ചോദ്യം. പൊതു സിവില്‍ നിയമത്തിനെതിരായി മുസ്ലിം പള്ളികളില്‍ നടന്ന പ്രക്ഷോഭത്തെക്കുറിച്ചു സര്‍ക്കാരിന്റെ അഭിപ്രായം എന്താണെന്നാണ് ഭരതന്‍ ചോദിച്ചത്.

ചോദ്യോത്തരത്തിനിടയില്‍ ഇടപെട്ടു സംസാരിച്ച പ്രതിപക്ഷനേതാവ് ഇ.കെ. നായനാര്‍ വ്യക്തി നിയമത്തിന്റെ ആവശ്യകത വ്യക്തമാക്കിയിട്ടുണ്ട്. ’44-ാം വകുപ്പില്‍ പറയുന്നത് ഫോര്‍ സിവില്‍ കോഡ് ഫോര്‍ ഇന്ത്യന്‍ സിറ്റിസണ്‍’ എന്നാണ്’ എന്ന് നായനാര്‍ സഭയെ ഓര്‍മപ്പെടുത്തുകയും ചെയ്യുന്നു.  

ഇഎംഎസ് 1985 മുതല്‍ പല ഘട്ടങ്ങളില്‍ ഏക വ്യക്തി നിയമത്തിനുവേണ്ടി വാദിച്ചിരുന്നതിന്റെ ദേശാഭിമാനി പത്രത്തിന്റെ കോപ്പികളും പുറത്ത് വന്നിട്ടുണ്ട്. ഇഎംഎസിന്റെ നിലപാടുകള്‍ വ്യക്തമാക്കിയ ദേശാഭിമാനി പത്ര കട്ടിങ്ങുകളടക്കം നിരവധി തെളിവുകള്‍ പുറത്തുവന്നിട്ടുണ്ട്. 1985ല്‍ ഷാബാനു ബീഗം ജീവനാംശക്കേസില്‍ സുപ്രീംകോടതി വിധിയെ സിപിഎം സ്വാഗതം ചെയ്തിരുന്നു. അന്ന് ‘ദേശാഭിമാനി’ പ്രസിദ്ധീകരിച്ച ഇഎംഎസിന്റെ പ്രസ്താവനയില്‍ പറയുന്നത് ഏക വ്യക്തി നിയമം വിഭാവനം ചെയ്യുന്ന ഭരണഘടനയുടെ 44-ാം വകുപ്പ് എടുത്തുകളയാന്‍ സിപിഎം അനുവദിക്കില്ലെന്നും അത്തരം നീക്കങ്ങളെ പാര്‍ട്ടി ശക്തിയുക്തം എതിര്‍ക്കുമെന്നുമാണ്. ഇ.കെ. നയനാരും സുശീല ഗോപാലനും പൊതുവേദികളില്‍ പ്രസംഗിച്ചതിന്റെ വാര്‍ത്തകളും പുറത്തുവന്നിട്ടുണ്ട്.

Tags: cpmUniform Civil Codeemse k nayanar
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മന്ത്രി വി അബ്ദുറെഹ്മാന്‍ തിരൂരില്‍ മത്സരിക്കും, പിണക്കത്തെ തുടര്‍ന്ന് മണ്ഡലം മാറ്റി നല്‍കി

Kerala

സിപിഎം നേതാവിനെതിരെ പീഡന പരാതി; ആത്മഹത്യക്ക് ശ്രമിച്ച് പരാതിക്കാരി

Ernakulam

തൃക്കാക്കരയിലെ സ്ഥാനാര്‍ത്ഥി നിര്‍ണയം; സിപിഎമ്മില്‍ അതൃപ്തി, മന്ത്രിയുടെ ഇടപെടലെന്ന് ആരോപണം

Kerala

പെരുമ്പാവൂരില്‍ വെട്ടിലായി സിപിഎം; പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ എതിരായി നിന്നയാളെ സ്വീകരിക്കേണ്ടി വന്നു

Kerala

ഔദ്യോഗിക പ്രഖ്യാപനത്തിന് മുന്നേ പി.കെ.ശശിക്കായി ഫ്‌ലക്‌സ് ബോര്‍ഡുകള്‍,ഒറ്റപ്പാലം ബ്ലോക്ക് കോണ്‍ഗ്രസ് ഓഫിസില്‍ ഫ്‌ലക്‌സ് എത്തി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.