തിരുവനന്തപുരം: വിദ്യാഭ്യാസ വകുപ്പില്‍ കൂട്ടത്തോടെ കെഎഎസുകാരെ നിയമിക്കുന്നത് അദ്ധ്യാപകരുടെ പ്രൊമോഷന് സാധ്യത നഷ്ടപ്പെടുത്തുമെന്നും സര്‍ക്കാര്‍ പുനഃപരിശോധന നടത്തണമെന്നും ദേശീയ അധ്യാപക പരിഷത്ത് സംസ്ഥാന പ്രസിഡന്റ് പി.എസ്. ഗോപകുമാര്‍. സംസ്ഥാനത്ത് സെക്കന്‍ഡ് ഗസറ്റഡ് തസ്തികയില്‍ കെഎഎസുകാരെ നിയമിക്കുമ്പോള്‍ നല്കിയ ഉറപ്പ് സര്‍ക്കാര്‍ ലംഘിക്കുന്നതില്‍ എന്‍ടിയു പ്രതിഷേധിച്ചു.
ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ കെഎഎസ് വിഷയം കൊണ്ടുവരുമ്പോള്‍ ഫെറ്റോയ്ക്കൊപ്പം എതിര്‍ത്തവരാണ് ഇടത് സര്‍വീസ് സംഘടനകളും. എന്നാല്‍ ഭരണത്തില്‍ വന്ന ഇടത് സര്‍ക്കാര്‍ 2019 ജൂലൈ 11ന് കെഎഎസ് അംഗീകരിച്ച് വിജ്ഞാപനമിറക്കുമ്പോള്‍ സെക്രട്ടേറിയറ്റിലെ ധനകാര്യം, പൊതുഭരണം അടക്കം ഏതാണ്ട് മുപ്പതോളം വകുപ്പുകളില്‍ 10 ശതമാനം തസ്തികകള്‍ മാത്രമേ കെഎഎസിന് മാറ്റിവയ്ക്കൂയെന്നാണ് മുഖ്യമന്ത്രി നല്കിയ ഉറപ്പ്. 105 ഒഴിവുകളില്‍ മൂന്ന് ഘട്ടങ്ങളിലായി മാത്രമേ നിയമനം നടത്തൂയെന്നും പറഞ്ഞിരുന്നു.
ഇതെല്ലാം ലംഘിച്ച് 2019 നവംബര്‍ ഒന്നിന് പിഎസ്സി വിജ്ഞാപനമിറക്കി. മുഴുവന്‍ സെക്കന്‍ഡറി ഗസറ്റഡ് തസ്തികകളിലേക്കും ഒറ്റഘട്ടമായി നിയമനം നല്കി. ഇത് അനീതിയാണ്. വിദ്യാഭ്യാസ വകുപ്പില്‍ കോട്ടയം, കോഴിക്കോട്, കാസര്‍കോട്, കണ്ണൂര്‍, പാലക്കാട് അടക്കം പത്തിലധികം ജില്ലാ വിദ്യാഭ്യാസ ഓഫീസുകളില്‍ കെഎഎസുകാരെ നിയമിച്ചതിലൂടെ മുഖ്യമന്ത്രിയുടെ ഉറപ്പുകള്‍ പാഴ്വാക്കായി. അധ്യാപകര്‍ക്ക് സ്ഥാനക്കയറ്റം നിഷേധിക്കുന്നതില്‍ ഇടത്-വലത് സര്‍ക്കാരുകള്‍ ഒരേ തൂവല്‍പക്ഷികളാണെന്നും പി.എസ്. ഗോപകുമാര്‍ ആരോപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: