ന്യൂദല്‍ഹി: ദല്‍ഹിയില്‍ വെള്ളപ്പൊക്കത്തിന് സമാനമായ സാഹചര്യമില്ലെന്ന അരവിന്ദ് കെജ്രിവാളിന്റെ പ്രസ്താവനയ്ക്കെതിരെ സമൂഹമാധ്യമങ്ങളില്‍ പരിഹാസവും രോഷപ്രകടനവും.
യമുനാ നദിയിലെ വെള്ളം ക്രമാതതീമായി ഉയര്‍ന്നതോടെ ദല്‍ഹിയിലെ ഒട്ടേറെ പ്രദേശങ്ങള്‍ വെള്ളത്തിനടിയിലാണ്. മോദിയ്ക്കെതിരെ വെള്ളപ്പൊക്കപ്രശ്നത്തിന് ഉടന്‍ സുപ്രീംകോടതിയില്‍ പോകാനാണ് ചിലര്‍ കെജ്രിവാളിനെ വിമര്‍ശിക്കുന്നത്.
കോവിഡ് പ്രതിസന്ധിയുണ്ടായപ്പോള്‍ അരവിന്ദ് കെജ്രിവാള് സുപ്രീംകോടതിയെ സമീപിച്ചിരുന്നു. കോവിഡിന് മുന്‍പ് ദല്‍ഹിയില്‍ ആവശ്യത്തിലധികം ഓക്സിജന്‍ ഉണ്ടെന്ന് പറഞ്ഞിരുന്ന കെജ്രിവാളിന് പക്ഷെ കോവിഡ് പടര്‍ന്ന് പിടിച്ചതോടെ ഓക്സിജന്‍ വേണ്ടി മറ്റ് സംസ്ഥാനങ്ങളോട് ഇരക്കേണ്ടതായി വന്നിരുന്നു. ദല്‍ഹിയിലെ ഏത് പ്രതിസന്ധിയ്ക്കും മോദിയെ കുറ്റപ്പെടുത്തി രക്ഷപ്പെടുന്ന കെജ്രിവാളിന്റെ തന്ത്രത്തെ നിരവധി പേരാണ് സമൂഹമാധ്യമങ്ങളില്‍ വിമര്‍ശിച്ചത്.
ആം ആദ്മി പാര്‍ട്ടിയുടെ പൊതുമരാമത്ത് മന്ത്രി അതീഷിയുടെ രാജി ആവശ്യപ്പെട്ട് ബിജെപി
കനത്തമഴയും ഹരിയാന ഹത്നികുണ്ഡ് തടയണയില്‍ നിന്നും വെള്ളം തുറന്നുവിട്ടതും മൂലം ദല്‍ഹിയില്‍ താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയിലാണ്. ജൂലായ് 8നും 9നും 153 മില്ലീമീറ്റര്‍ മഴ പെയ്തിരുന്നു. മഴയുടെ കാര്യത്തില്‍ ദശകങ്ങളായുള്ള റെക്കോഡാണ് തകര്‍ന്നത്. വേണ്ട രീതിയില്‍ മഴയ്ക്ക് മുന്‍പ് ഡ്രെയിനേജുകള്‍ വൃത്തിയാക്കാതിരുന്നതിനാല്‍ കനാലുകള്‍ പ്രവര്‍ത്തിച്ചില്ല. ഈ പ്രശ്നത്തില്‍ ആം ആദ്മി പാര്‍ട്ടിയുടെ പൊതുമരാമത്ത് മന്ത്രി അതീഷിയുടെ രാജി ആവശ്യപ്പെട്ടിരിക്കുകയാണ് ബിജെപി. പെട്ടെന്ന് എല്ലായിടത്തും വെള്ളം ഉയര്‍ന്നു. എംബസികള്‍ പ്രവര്‍ത്തിക്കുന്ന ചാണക്യപുരിയില്‍ വരെ വെള്ളം ഉയര്‍ന്നു. കൊണോട്ട് പ്ലേസില്‍ മുട്ടിനൊപ്പം വെള്ളമാണ്. സ്കൂളുകള്‍ തുടര്‍ച്ചയായി അടഞ്ഞുകിടക്കുകയാണ്. ദല്‍ഹി ഹൈക്കോടതിയുടെ പ്രവര്‍ത്തനവും തടസ്സപ്പെട്ടിരുന്നു. നദിയില്ലാത്ത ദല്‍ഹിയില്‍ നിറയെ നദിയാണെന്നാണ് സമൂഹമാധ്യമങ്ങളിലെ വിമര്‍ശനം. ഇപ്പോള്‍ ഹരിയാന സര്‍ക്കാര്‍ വെള്ളം തുറന്നുവിട്ടതുകൊണ്ടാണ് ദല്‍ഹിയില്‍ വെള്ളപ്പൊക്കമെന്ന ന്യായമാണ് അരവിന്ദ് കെജ്രിവാള് നിരത്തുന്നത്.
41,000 പേരെ ഒഴിപ്പിച്ചു. യമുനാനദിയുടെ ജലനിരപ്പ് അപകടനിലയായ 205 മീറ്റര്‍ കവിഞ്ഞിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: